കാലുകളിലെ ധമനികളിൽ തടസമുണ്ടായാൽ
ഡോ. ഉണ്ണികൃഷ്ണൻ
Saturday, April 1, 2023 5:20 PM IST
അയോര്‍ട്ടയെ സാധാരണയായി ബാധിക്കുന്ന രോഗമാണ് ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഉള്ളിലേക്ക് ചുരുങ്ങുന്ന അവസ്ഥ. ഇതു വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവാഹം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
വീനസ് ത്രോംബോ എംബോളിക് രോഗം
കാലിലെ സിരകളില്‍ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം (Venous Thromboembolic Disease). ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യന്റെ ആരോഗ്യാവസ്ഥ ധമനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ധമനികളുടെ പെട്ടെന്നുള്ള തടസം
(Sudden Blockage of arteries)
ഹൃദയം/അയോര്‍ട്ടയില്‍ നിന്നുള്ള പദാര്ഥമോ രക്തക്കട്ടയോ കാരണം കാലുകളിലെ ധമനികളില്‍ തടസമുണ്ടായാല്‍, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാന്‍ കഴിയാതെ വരികയും ചെയ്യും.
ആര്‍ട്ടീരിയല്‍ എംബോളിസം എന്ന ഈ അവസ്ഥയില്‍ എത്തുകയാണെങ്കില്‍ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെര്‍ഫ്യൂഷന്‍ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു.
ശസ്ത്രക്രിയ
ധമനികളുടെ തടസം സാധാരണയായി 6-8 മണിക്കൂറോളം നീണ്ടുനില്‍ക്കാം. അതിനാല്‍, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നിരുന്നാലും, 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കില്‍, അടിയന്തരമായി മരുന്നുകള്‍ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്.
ആന്റി - കോയാഗുലേഷന്‍ മരുന്നുകള്‍
യഥാര്‍ത്ഥ ഹൃദയസംബന്ധമായ പ്രശ്നത്തെ ചികിത്സിക്കാന്‍ ആന്റി - കോയാഗുലേഷന്‍ മരുന്നുകള്‍ തുടരേണ്ടതുണ്ട്. പ്രായമായ ഒരു രോഗിയില്‍, കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തില്‍ പരിഗണിക്കേണ്ടതാണ്.
വിവരങ്ങൾ: ഡോ. ഉണ്ണികൃഷ്ണൻ
സീനിയർ വാസ്കുലർ സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.