ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം
ഫൊർപ്ലേ, പ്ലേ, ആഫ്റ്റർപ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്സിനുള്ളത്. ഫൊർപ്ലേ എന്ന പൂർവലീല സെക്സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാൻ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പർശനം, പരസ്പരമുള്ള ആലിംഗനം, ചുംബനം തുടങ്ങിയവ ഫോർപ്ലേയുടെ ഭാഗമാണ്. ഈ സമയത്ത് നടക്കുന്ന സെക്സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫൊർപ്ലേയാണ്. പരസ്പരമുള്ള താല്പര്യം പോലും മികച്ച ഫൊർപ്ലേയാണ്. പരസ്പരമുള്ള താൽപര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂർവലീലകൾ കൃത്യമായി നടന്നാൽ സാവധാനം പങ്കാളികളുടെ ഉത്തേജനം വർധിച്ചുവരും.


ഇതിന് ശേഷം വേണം രണ്ടാം ഘട്ടമായ പ്ലേ (യഥാർഥ ലൈംഗികബന്ധം) ആരംഭിക്കാൻ.
പങ്കാളികളുടെ രതിമൂർച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്.

രതിമൂർച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്‌ഥയെ പ്രയോജനപ്പെടുത്തണമെങ്കിൽ അവർ പരസ്പരം പുണർന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങൾ പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെ ആഫ്റ്റർ പ്ലേ എന്നു പറയുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയിൽ മൂന്നും പൂർത്തിയാകുമ്പോഴെ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ.