എ​ന്തൊ​രു ചൂ​ടാ​ണി​ഷ്ടാ..!
Tuesday, March 19, 2019 3:01 PM IST
വേ​ന​ൽതു​ട​ങ്ങി. സൂര്യാഘാത സാധ്യത കൂടുതലുള്ള ദിവസങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടയ്ക്കിടെ മുന്നറിയിപ്പു തരുന്നുണ്ട്.

അ​ന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ഉ​യ​രു​ന്പോ​ൾ ശ​രീ​ര​താ​പം പു​റ​ത്തേ​ക്കു പോ​കാ​ൻ ത​ട​സം നേ​രി​ടു​ക​യും ശ​രീ​രം അ​മി​ത​മാ​യി ചൂ​ടാകു​ക​യും ത​ല​ച്ചോ​റി​നു​ള്ളി​ലെ ഹൈ​പ്പോ​ത​ലാ​മ​സ് ഭാ​ഗ​ത്തു​ള്ള താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​നു ത​ന്നെ ത​ക​രാ​റു സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. ഹൈ​പ്പോ​ത​ലാ​മ​സ് ഭാ​ഗം വേ​ണ്ട​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത ശി​ശു​ക്ക​ളി​ലും വൃ​ദ്ധ​ജ​ന​ങ്ങ​ളി​ലും സൂ​ര്യാ​ഘാ​ത സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​യി​രി​ക്കും.

സൂ​ര്യ​താ​പം മൂ​ല​മു​ള്ള പൊ​ള്ള​ലി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ

സൂ​ര്യപ്ര​കാ​ശം നേ​രി​ട്ടു പ​തി​ക്കു​ന്ന ഷോ​ൾ​ഡ​ർ ഭാ​ഗ​ത്താ​ണു മി​ക്ക​വാ​റും ആ​ദ്യം നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ആ ​ഭാ​ഗം ചു​വ​ന്നു വ​രു​ക​യും ചി​ല​പ്പോൾ കു​മി​ള​ക​ൾ വ​രു​ക​യും ചെ​യ്യാം. കു​മി​ള​കൾ പൊ​ട്ടി​ക്ക​രു​ത്. പ്ളാ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ക്ക​രു​ത്. കാ​ര​ണം, അ​വ പ​റി​ച്ചെ​ടു​ക്കു​ന്പോ​ൾ പു​റം തോ​ൽ ഇ​ള​കി​പ്പോ​രാ​റു​ണ്ട്.

ശ​രീ​ര​ത്തി​ലെ താ​പം നി​യ​ന്ത്രാ​ണാ​തീ​ത​മാ​യി കൂ​ടു​ക. ശ​രീ​രം ചു​വ​ന്നു വ​ര​ണ്ടി​രി​ക്കു​ക. ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം. മാ​ന​സി​കാ​വ​സ്ഥ​യി​ലും ചി​ന്ത​ക​ളി​ലും ക​ണ്‍​ഫ്യൂ​ഷ​ൻ വ​രു​ക. പ​ൾ​സ് കു​റ​യു​ക എ​ന്നി​വ​യും. ബോ​ധ​ക്കേ​ടും വ​രാം.

ഈ ​ഘ​ട്ട​വും ക​ഴി​ഞ്ഞാ​ൽ ശ​രീ​ര പേ​ശി​ക​ൾ കോ​ച്ചി വ​ലി​ക്കു​ക​യും ഓ​ക്കാ​ന​വും ഛർ​ദ്ദി​യു​മൊ​ക്കെ വ​രാം അ​മി​ത​മാ​യി വി​യ​ർ​ക്കാം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വു വ​ള​രെ കു​റ​യാം. തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​രാം.

ചി​ല​രു​ടെ ത്വ​ക്ക് സൂ​ര്യ​താ​പ​ത്തോ​ട് അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​കാം പ്ര​ശ്ന​ത്തി​നു കാ​ര​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​വ​രെ അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സ്കി​ൻ സെ​ൻ​സി​റ്റി​വി​റ്റി ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്നു. അ​താ​ണു കാ​ര​ണ​മെ​ങ്കി​ൽ ആ​ന്ത​രി​ക​മാ​യ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. ശ​രീ​ര​ത്തി​ന്‍റെ
ആ ​പ്ര​കൃ​തം ത​ന്നെ മാ​റ്റ​ണം.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്കാം?

വേ​ന​ൽച്ചൂടു കൂ​ടു​ത​ലു​ള്ള​പ്പോ​ൾ പു​റ​ത്ത് അ​ധി​കം ഇ​റ​ങ്ങ​ണ്ട. സൂ​ര്യ​പ്ര​കാ​ശ​ത്തി​ലു​ള്ള അ​ൾ​ട്ര​ാവ​യ​ലെ​റ്റ്, ഇ​ൻ​ഫ്രാ റെ​ഡ് ര​ശ്മി​ക​ൾ ത്വക്കി​ന്‍റെ മേ​ൽപ്പാളി​യെ പൊ​ള്ളി​ക്കു​വാ​ൻ ത​ക്ക ശ​ക്ത​മാ​ണ്. ത്വ​ക്കി​ലെ സ്വാ​ഭാ​വി​ക എ​ണ്ണ​മ​യം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. വേ​ന​ൽ കാ​ല​ത്ത് ധാ​രാ​ളം വെ​ള്ളം കുടിക്കുക.

വെ​ള്ളം കൂ​ടു​ത​ൽ ഉ​ള്ള ഫല​ങ്ങ​ൾ ക​ഴി​ക്കു​ക.(​വിപണി യിൽ നിന്നു വാങ്ങിയ ഫല​ങ്ങ​ളി​ൽ രാസപദാർഥങ്ങൾ കലർന്നതായി സം​ശ​യം തോ​ന്നി​യാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക).

ക​രി​ക്കി​ൻ വെ​ള്ളം, ഫ്രൂ​ട്ട് സാ​ല​ഡ് പോ​ലു​ള്ള​വ ധാ​രാ​ളം ക​ഴി​ക്കു​ക. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ള​മാ​ണ് ഏ​റ്റ​വും ന​ല്ല​ത്.


കൂ​ടു​ത​ൽ നേ​ര​മു​ള്ള കുളി ​ശ​രീ​ര​ത്തി​ലെ എ​ണ്ണ​മ​യം ന​ഷ്ട​പ്പെ​ടു​ത്തും. അ​തി​നാ​ൽ സൂ​ര്യാ​ഘാ​തമേ​ൽ​ക്കാനു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാണ്. വാ​ട്ട​ർ​ തീം പാ​ർക്കുക​ളി​ലെ​യും സ്വി​മ്മി​ഗ് പൂ​ളു​ക​ളി​ലെ​യും ക്ലോ​റി​ൻ വെ​ള്ളം ത്വ​ക്ക് കൂ​ടു​ത​ൽ വ​ര​ണ്ട​താ​ക്കും.

ഒ​ഴി​വാ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ

വെ​യി​ല​ത്ത് കു​ട്ടി​ക​ളെ കാ​റി​ലി​രു​ത്തി ലോ​ക്കു ചെ​യ്തു ഗ്ളാ​സ് താ​ഴ്ത്താ​തെ പു​റ​ത്തു പോ​കു​ന്ന ചി​ല ര​ക്ഷി​താ​ക്ക​ളെ​ങ്കി​ലു​മു​ണ്ട്. വ​ൻ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്ത​ാവു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

മ​ദ്യ​പി​ച്ച് റോ​ഡി​ൽ കി​ട​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ഒ​ന്നു ത​ണ​ല​ത്തേ​ക്കു മാ​റ്റി​യെ​ങ്കി​ലും കി​ട​ത്തി​യേ​ക്കു​ക. ജീ​വ​നെ​ങ്കി​ലും ര​ക്ഷ​പെ​ട്ടോ​ട്ടെ.

ചൂ​ടുകാ​ല​ത്ത് ജോ​ലിസ​മ​യം ക്ര​മീ​ക​രി​ക്കു​ക. 12 മ​ണി​മു​ത​ൽ 3 മ​ണി​വ​രെ വെ​യി​ല​ത്തു​ള്ള ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കു​ക. ത​ണ​ല​ത്ത് വി​ശ്ര​മി​ക്കു​ക. ഫാ​ൻ, എസി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

ഹോമിയോപ്പതിയിൽ

സൂ​ര്യാ​ഘാ​ത​ത്തെ നേ​രി​ടാ​നു​ള്ള മ​രു​ന്നു​ക​ൾ ഹോ​മി​യോ​പ്പ​തി​യി​ൽ ല​ഭ്യ​മാ​ണ്. ചൂ​ടി​നെ അ​തിജീ​വി​ക്കാ​നും വേ​ന​ൽക്കാല​ത്ത് വേ​ഗ​ത്തി​ൽ ക്ഷീ​ണം വ​രു​ന്ന​തു ത​ട​യാ​നും ചൂ​ടുകു​രു​വി​നും മ​രു​ന്നു​ക​ൾ ഉ​ണ്ട്.

ഹോ​മി​യോ​പ്പ​തി രീ​തി​യ​നു​സ​രി​ച്ച് വേ​ന​ൽക്കാ​ല​ത്ത് കു​ളി​ക്കേ​ണ്ട​ത് പ​ച്ച​വെ​ള്ള​ത്തി​ല​ല്ല. ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ലാ​ണ്. കേ​ൾ​ക്കു​ന്പോ​ൾ നെ​റ്റി ചു​ളി​ക്കേ​ണ്ട. പ​ച്ച​വെ​ള്ള​ത്തി​ൽ കു​ളി​ച്ചു ക​യ​റി ത​ല​തു​വ​ർ​ത്തു​ന്പോ​ഴേ​ക്കും നാം ​വീ​ണ്ടും വി​യ​ർ​ത്തി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ ഇ​ളം ചൂ​ടു​വ​ള്ള​ത്തി​ൽ ഒ​ന്നു കു​ളി​ച്ചു നോ​ക്കു​ക. അ​ന്ന​ത്തെ ദി​വ​സം ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ സു​ഖം അ​നു​ഭ​വ​പ്പ​ടും.

കു​ട്ടി​ക​ളി​ലെ ചൂ​ടു​കു​രു ശ​മി​ക്കാ​ൻ ഒ​രെ​ളു​പ്പ​വ​ഴി​യു​ണ്ട്. ഒ​രു ബ​ക്ക​റ്റ് വെ​ള്ള​മെ​ടു​ത്ത് അ​തി​ൽ ഒ​രു സ്പൂ​ണ്‍ ക​ല്ലു​പ്പി​ടു​ക. എ​ന്നി​ട്ട് 11 മ​ണി​മു​ത​ൽ 3 മ​ണി​വ​രെ വെ​യി​ല​ത്തു വെ​ച്ച് സൂ​ര്യവെ​ളി​ച്ച​ത്തി​ൽ ചൂ​ടാ​ക്കു​ക. ആ ​വെ​ള്ള​ത്തി​ൽ കു​ഞ്ഞി​നെ കു​ളി​പ്പി​ക്കു​ക. ചൂ​ടു​കു​രു​വി​നു ശ​മ​ന​മു​ണ്ടാ​കും.

ചൂ​ടി​നെ അ​ങ്ങ​നെ വെ​റു​ക്കു​ക​യൊ​ന്നും വേ​ണ്ട. അ​ടു​ത്ത ഒ​രു ന​ല്ല മ​ഴ​ക്കാല​ത്തി​ന് ഈ ​വേ​ന​ൽ ന​ല്ല​താ​ണ്. ധാ​രാ​ളം വി​ത്തു​ക​ൾ ഒ​രി​ടി​മു​ഴ​ക്കം കേ​ൾ​ക്കാ​ൻ കൊ​തി​ച്ച് മ​ണ്ണി​ൽ വെ​യി​ലു​ണ്ട് കി​ട​പ്പു​ണ്ട്. ഈ ​കൊ​ടും ചൂ​ടി​ലും ധാ​രാ​ളം മ​ര​ങ്ങ​ൾ ത​ളിർ​ക്കു​ന്ന​തും പൂ​ക്കു​ന്ന​തും കാ​ണു​ന്നി​ല്ലേ. ചൂ​ടി​നെ അ​ങ്ങ​നെ വെ​റു​ക്ക​ണ്ട!

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ക​ണ്ണൂ​ർ
മൊ​ബൈ​ൽ 9447689239 :
[email protected]