പല്ലിൽ പോടുണ്ടാകുന്നത്...
ഭ​ക്ഷ​ണശീലങ്ങ​ളു​മാ​യി വ​ള​രെ ബ​ന്ധ​പ്പെട്ട രോ​ഗാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് ദ​ന്ത​ക്ഷ​യം. ആ​ധു​നി​ക ഭ​ക്ഷ​ണ​രീ​തി​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​രാം​ശ​ങ്ങ​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ ദ​ന്ത​ക്ഷ​യ​സാ​ധ്യ​ത കൂ​ടു​ന്നു. ഇ​തോ​ടൊ​പ്പം കൃ​ത്യ​മാ​യ ദ​ന്ത​ശു​ചീ​ക​ര​ണ രീ​തി​ക​ളും ഉ​പാ​ധി​ക​ളും ഇ​ല്ലാ​താ​കു​ന്പോ​ൾ പോ​ടു​ക​ൾ കൂ​ടു​ന്നു.

ര​ണ്ടു​ത​ര​ത്തി​ലാ​ണ് പോ​ടു​ക​ൾ.
1. ഉ​പ​രി​ത​ല​ത്തി​ൽ (പ​ല്ലു​ക​ളു​ടെ മു​ക​ളി​ൽ) 2. ഇ​ട​ഭാ​ഗ​ത്ത് (ര​ണ്ടു പ​ല്ലു​ക​ളു​ടെ ഇ​ട​യി​ൽ)
പല്ലിന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ചെ​റി​യ കു​ഴി​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ഉ​ള്ള​താ​ണ്. കുട്ടി​ക​ളു​ടെ പ​ല്ലു​ക​ളി​ൽ ഈ ​കു​ഴി​ക​ൾ ആ​ഴം​കൂ​ടി​യ​താ​യ​തി​നാ​ൽ ഭ​ക്ഷ​ണം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കുട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം അ​ധി​ക​മാ​യി കാ​ണു​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ​ചി​കി​ത്സ​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ണ്.
1. പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ സീ​ലിം​ഗ്: കു​ഴി​ക​ൾ ഒ​രു ലാ​മി​നേ​റ്റിം​ഗ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു സീ​ൽ ചെ​യ്യു​ന്ന​തു​വ​ഴി പോ​ടി​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യു​ന്നു. പാ​ൽ​പ്പ​ല്ലു​ക​ൾ മു​ത​ൽ ഇ​ത് ചെ​യ്യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ നി​ർ​ബ​ന്ധ​മാ​യും സ്ഥി​ര​ദ​ന്ത​ങ്ങ​ളി​ൽ ആ​റാ​മ​ത്തെ വ​യ​സി​ലു​ണ്ടാ​കു​ന്ന അ​ണ​പ്പ​ല്ലു​ക​ൾ​ക്കും പ​തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ ഉ​ണ്ടാ​കു​ന്ന അ​ണ​പ്പ​ല്ലു​ക​ൾ​ക്കും ഈ ​ചി​കി​ത്സ ചെ​യ്തി​രി​ക്ക​ണം.

2. ഫ്ളൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ:

ഫ്ളൂ​റൈ​ഡ് ജെ​ൽ ഒ​രു പ്ര​ത്യേ​ക ട്രേ​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന ചി​കി​ത്സ​യാ​ണ്. പോ​ട് വ​രാ​തി​രി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണം എ​ന്ന ചോ​ദ്യ​ത്തി​ന് ഈ ​ചി​കി​ത്സ ഉ​ത്ത​ര​മാ​ണ്.


പോ​ട് പാ​ര​ന്പ​ര്യ​മാ​യി വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കാ​ര​ണം ഇ​തൊ​രു ജീ​വി​ത​ശൈ​ലി രോ​ഗ​മാ​ണ്.

പോ​ട് വ​ന്ന പ​ല്ലു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞാ​ൽ പോ​രേ? ഇ​ത് മ​റ്റൊ​രു സം​ശ​യ​മാ​ണ്. ഒ​രു​കാ​ര​ണ​വ​ശാ​ലും മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ പ​ല്ല് എ​ടു​ത്തു​ക​ള​യാ​ൻ പാ​ടി​ല്ല. പ്രാ​രം​ഭ​ഘ​ത്തി​ൽ​ത​ന്നെ ക​ണ്ടു​പി​ടി​ച്ചാ​ൽ നൂ​റു​ശ​ത​മാ​നം ഫ​ല​വ​ത്താ​യ ചി​കി​ത്സ​വ​ഴി ചെ​റി​യ ചെ​ല​വി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ്വ​ന്തം പ​ല്ലു​ക​ളെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. പോ​ടു​ക​ൾ ആ​ഴ​ത്തി​ലെ​ത്തി ര​ക്ത​ക്കു​ഴ​ലു​ക​ളെ​യും ഞ​ര​ന്പു​ക​ളെ​യും ബാ​ധി​ക്കു​ന്പോ​ഴാ​ണ് റൂട്ട്ക​നാ​ൽ ചി​കി​ത്സ​പോ​ലു​ള്ള ചി​കി​ത്സ ന​ട​ത്തേ​ണ്ട​താ​യി വ​രു​ന്ന​ത്.

ശ്ര​ദ്ധി​ക്കു​ക:

1. പോ​ടു​ക​ൾ വ​രാ​തി​രി​ക്കാ​ൻ ജീ​വി​ത​ശൈ​ലി മാ​റ്റു​ക​യും ഭ​ക്ഷ​ണ​ശൈ​ലി, ശു​ചീ​ക​ര​ണ​ശൈ​ലി എ​ന്നി​വ കൃ​ത്യ​മാ​യ രീ​തി​യി​ൽ ശീ​ലി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക.
2. പ​ല്ല് തേ​യ്ക്കു​ന്ന രീ​തി ശ​രി​യാ​യി
പ​ഠി​ക്കു​ക. കൃ​ത്യ​മാ​യി ചെ​യ്യു​ക. ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഉ​പ​യോ​ഗി​ക്കു​ക.
3. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​പ്പി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ എ​ക്സ്റേ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
4. ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ​പോ​ലും ഉ​ദാ: പു​ളി​പ്പ്, പ​ല്ലി​നി​ട​യി​ൽ ഭ​ക്ഷ​ണം ക​യ​റു​ക എ​ന്നി​വ കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചു ഡോ​ക്ട​റെ കാ​ണി​ക്കു​ക..

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ്‍ 9447219903