തൈറോയ്ഡ് രോഗങ്ങളും ചികിത്സയും
Friday, November 29, 2019 3:13 PM IST
ക​ഴു​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഒ​രു ചി​ത്ര​ശ​ല​ഭം​പോ​ലെ തോ​ന്നി​ക്കു​ന്ന ചെ​റു​ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യ്ഡ്. 3-4 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും 25 ഗ്രാം ​തൂ​ക്ക​വും ഉ​ണ്ടാ​കും. ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തൈ​റോ​യ്ഡ് സ്വാധീ​നി​ക്കാ​റു​ണ്ട്. വ​ള​ർ​ച്ച​യെ​യും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന അ​തി​പ്ര​ധാ​ന ഹോ​ർ​മോ​ണു​ക​ൾ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​ണ് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വി​ലെ ചെ​റി​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ പോ​ലും ശ​രീ​ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും.

തൈ​റോ​യ്ഡ് ഹോ​ർ​മോ​ൺ എന്തിന്?

ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ൻ നി​യ​ന്ത്രി​ക്കു​ന്ന​ത് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണാ​ണ്. ശ​രീ​ര​താ​പം നി​യ​ന്ത്രി​ക്കു​ന്ന​തും കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ​യും വി​ഘ​ട​ന​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന​തും തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ ആ​ണ്. ഹൃ​ദ​യം, കി​ഡ്നി, സ്കി​ൻ, ബ്രെ​യി​ൻ, ക​ര​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ അ​നി​വാ​ര്യ​മാ​ണ്.

തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നങ്ങൾ ഉ​ണ്ടാ​ക്കും. തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം തൈ​റോ​യ്ഡി​ന് വീ​ക്കം സം​ഭ​വി​ച്ച് ഗോ​യി​റ്റ​ർ വ​രാം. മു​ഴ​ക​ൾ രൂ​പ​പ്പെ​ടാം, ചി​ല മു​ഴ​ക​ൾ കാ​ൻ​സ​ർ ആ​യി മാ​റും.

സ്ത്രീ​ക​ളി​ൽ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ

സ്ത്രീ​ക​ളെ​യും പു​രു​ഷന്മാരെ​യും തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളി​ൽ ആ​ണ് തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ജീ​വി​ത​ശൈ​ലി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഫ​ല​പ്ര​ദ​മാ​യ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​യി​ലൂ​ടെ​യും തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് പ​രി​പൂ​ർ​ണ്ണ​മാ​യി സു​ഖ​പ്പെ​ടു​ത്താം.

പാ​ര​ന്പ​ര്യ​വു​മാ​യി ബ​ന്ധം

തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾക്കു പാ​ര​ന്പ​ര്യ​വു​മാ​യി ബ​ന്ധം ഉ​ണ്ട്. മാ​താ​പി​താ​ക്ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും രോ​ഗം ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത ത​ല​മു​റ​യി​ലും രോ​ഗ​സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​യ​ഡി​ന്‍റെ കു​റ​വ്, ശ​രീ​ര​ത്തി​ലെ ത​ന്നെ പ്ര​തി​രോ​ധ വ്യ​വ​സ്ഥ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക, ജീ​വി​ത​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം, മാ​ന​സി​ക സം​ഘ​ർ​ഷം ഇ​വ​യൊ​ക്കെ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം കു​റ​ഞ്ഞാ​ൽ

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം കു​റ​ഞ്ഞാ​ൽ ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വി​ലും കു​റ​വ് ഉ​ണ്ടാ​കും. തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും വ്യാ​പ​ക​മാ​യി ഈ ​അ​വ​സ്ഥ​യാ​ണ് കാ​ണാ​റു​ള്ള​ത്. തൈ​റോ​യ്ഡ് ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വി​ൽ കു​റ​വ് വ​രു​ന്പോ​ൾ ശ​രീ​രം ത​ടി​ക്കു​ക, ത​ണു​പ്പ് സ​ഹി​ക്കാ​ൻ പ​റ്റാ​താ​വു​ക, ക്ഷീ​ണം, വ​ര​ണ്ട ച​ർ​മ്മം, മു​ടി​കൊ​ഴി​ച്ചി​ൽ, ക്ര​മം തെ​റ്റി​യ ആ​ർ​ത്ത​വം, ഗ​ർ​ഭം അ​ല​സ​ൽ, വി​ഷാ​ദം തു​ട​ങ്ങി​യ​വ കാ​ണാ​റു​ണ്ട്.

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ അ​മി​ത പ്ര​വ​ർ​ത്ത​നം

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ അ​മി​ത പ്ര​വ​ർ​ത്ത​നം തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കൂ​ട്ടും. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ അ​മി​ത പ്ര​വ​ർ​ത്ത​നം മൂ​ലം അ​മി​ത വി​യ​ർ​പ്പ്, മു​ടി​കൊ​ഴി​ച്ചി​ൽ, ക​ണ്ണു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്ക​ൽ, ഭാ​രം കു​റ​യ​ൽ, ചൂ​ട് സ​ഹി​ക്കാ​ൻ പ്ര​യാ​സം, ച​ർ​മം മൃ​ദു​വാ​കു​ക, ഗ​ർ​ഭ​ം അലസൽ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം.


തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ വ്യ​തി​യാ​നം മൂ​ലം സ്ത്രീ​ക​ളി​ൽ ആ​ർ​ത്ത​വം വൈ​കു​ക, ആ​ർ​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​ക, ആ​ർ​ത്ത​വം വ​ന്നാ​ൽ കൂ​ടു​ത​ൽ ബ്ലീ​ഡി​ങ് എ​ന്നി​വ ഉ​ണ്ടാ​കാ​റു​ണ്ട്.

ഗർഭകാലത്ത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ

ഗ​ർ​ഭി​ണി​യി​ൽ തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. കു​ഞ്ഞി​ന്‍റെ മ​സ്തി​ഷ്ക വ​ള​ർ​ച്ച​യ്ക്ക് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ കൂ​ടി​യേ തീ​രൂ.കു​ഞ്ഞു​ങ്ങ​ളി​ൽ ജന്മനാ കാ​ണു​ന്ന ബു​ദ്ധി​മാ​ന്ദ്യ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം, ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​താ​ണ്. ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ കു​ഞ്ഞി​ന് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ ല​ഭി​ക്കു​ന്ന​ത് അ​മ്മ​യി​ൽ​നി​ന്നാ​ണ്. ഗ​ർ​ഭി​ണി​യി​ൽ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ കൂ​ടു​ക​യോ, കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത്, ഗ​ർ​ഭ​സ്ഥ ശി​ശു​മ​ര​ണം, മാ​സം തി​ക​യാ​ത്ത പ്ര​സ​വം, പ്ര​സ​വാ​ന​ന്ത​ര ര​ക്ത​സ്രാ​വം തു​ട​ങ്ങി​യ​വ​യ്ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്.

ഗോയിറ്റർ

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ൽ വീ​ക്ക​മു​ണ്ടാ​യി ക​ഴു​ത്തി​ൽ മു​ഴ​പോ​ലെ തോ​ന്നു​ന്ന അ​വ​സ്ഥ​യാ​ണ് ഗോ​യി​റ്റ​ർ. ഭ​ക്ഷ​ണ​ത്തി​ലെ അ​യ​ഡി​ന്‍റെ കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​വി​ട് ക​ള​യാ​തെ ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ചെ​റു​മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ക​രി​ക്കി​ൻ​വെ​ള്ളം കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ ഒ​ഴി​വാ​ക്ക​ണം.

ചെ​റു​മ​ത്സ്യ​ങ്ങ​ൾ, കൊ​ഞ്ച്, ഞ​ണ്ട്, ചെ​മ്മീ​ൻ, ക​ക്ക ഇ​റ​ച്ചി, കോ​ഴി ഇ​റ​ച്ചി, നി​ല​ക്ക​ട​ല, പാ​ൽ, തൈ​ര്, മോ​ര്, മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു, എ​ള്ള്, പ​ഴ​ങ്ങ​ൾ, അ​ണ്ടി​പ്പ​രി​പ്പ്, ക​ട​ല, ചേ​ന നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം എ​ന്നി​വ തൈ​റോ​യ്ഡ് രോ​ഗി​ക​ൾ​ക്ക് ന​ല്ല​താ​ണ്.

ഹോമിയോപ്പതിയിൽ

ഹോ​മി​യോ​പ്പ​തി​യു​ടെ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ പ്ര​കാ​ര​മു​ള്ള മ​രു​ന്ന് കൊ​ടു​ത്താ​ൽ തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​മി​ത പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ച്ച് നി​ർ​ത്താം.ും. ഹോ​മി​യോ​പ്പ​തി​യി​ൽ രോ​ഗി​യു​ടെ ശാ​രീ​രി​ക മാ​ന​സി​ക അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യാ​ണ് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്. എ​ത്ര വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തൈ​റോ​യ്ഡ് രോ​ഗ​മു​ള്ള രോ​ഗി​ക​ളെ​യും പ​രി​പൂ​ർ​ണ്ണ​മാ​യി സു​ഖ​പ്പെ​ടു​ത്തു​വാ​ൻ ഹോ​മി​യോ ചി​കി​ത്സാ സ​ന്പ്ര​ദാ​യ​ത്തി​ന് ക​ഴി​യും.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടിസ്പെഷാലിറ്റി --ഹോമിയോപതിക് ക്ലിനിക്, ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409