പകർച്ചപ്പനി: ജാഗ്രത വേണം
Friday, March 6, 2020 2:26 PM IST
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. തൂ​വാ​ല ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൈ​മ​ട​ക്കു​ക​ളിലേക്കോ മ​റ്റു വ​സ്ത്ര​ഭാ​ഗ​ങ്ങ​ളിലേക്കോ തുമ്മുക. രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലെ​ത്തു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

* പ​ക​ർ​ച്ച​പ്പ​നി (ഇ​ൻ​ഫ്ളു​വ​ൻ​സ)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ഇ​ട​യ്ക്കി​ടെ കൈ​ക​ൾ ഹാ​ൻ​ഡ് വാ​ഷ് പുരട്ടി നന്നായി ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
* വാ​യ, മൂ​ക്ക്, ക​ണ്ണ് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ആ​ൾ​ക്കൂ​ട്ടങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* മു​റി​ക​ളി​ൽ വേ​ണ്ട​ത്ര വാ​യുസ​ഞ്ചാ​ര​ത്തി​നു​ള​ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ക. * ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ക, ആ​രോ​ഗ്യ​ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക.

രോ​ഗ​വ്യാ​പ​നം ത​ട​യാം

*തുമ്മുന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ടവ്വ​ലോ ഉ​പ​യോ​ഗി​ച്ചു
മ​റ​യ്ക്കു​ക. * ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വിട​ങ്ങ​ളി​ൽ കൈ ​കൊ​ണ്ടു സ്പ​ർ​ശി​ക്കു​ന്ന​ത്്് ഒ​ഴി​വാ​ക്കു​ക. സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ൽ കൈ​ക​ൾ സോ​പ്പോ ഹാൻഡ് വാഷോ ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
* രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത്് ഒ​ഴി​വാ​ക്കു​ക. രോ​ഗ​ബാ​ധി​ത​ർ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ആ​ഹാ​രം എ​ന്നി​വ മ​റ്റു​ള​ള​വ​ർ പ​ങ്കി​ട​രു​ത്.
* പ​ക​ർ​ച്ച​പ്പ​നി മാ​റു​ന്ന​തു​വ​രെ ജോ​ലി​ക്കും പഠനത്തിനും പോ​കു​ന്ന​തും മ​റ്റു​ള​ള​വ​രു​മാ​യി അ​ടു​ത്തു പെ​രു​മാ​റു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

കൊതുകു പെരുകുന്നതു തടയണം

* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​നുള്ള സാഹചര്യമൊരുക്കരുത്. വീടിന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന പാ​ത്ര​ങ്ങ​ൾ, ട​യ​ർ ട്യൂ​ബു​ക​ൾ, റബർ തോ​ട്ടങ്ങ​ളി​ലെ ചി​ര​ട്ടക​ൾ തുടങ്ങിയ​വ​യി​ൽ വേനൽമഴയിലെ വെ​ള​ളം കെട്ടി​നി​ല്ക്കാ​ൻ സാധ്യതയുണ്ട്. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​കു​ക​ൾ​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു.
* വേ​ന​ൽ​ക്കാ​ല​ത്ത് ഈ​ഡി​സ് മു​ട്ടക​ൾ ന​ശി​ക്കി​ല്ല. ചൂ​ടു​കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ലും ഈ​ഡി​സ് മു​ട്ടക​ൾ കേ​ടു​കൂ​ടാ​തെ തു​ട​രും. പി​ന്നെ ഇ​ട​യ്ക്കി​ടെ മ​ഴ​യും ചൂ​ടും ഇ​ട​ക​ല​ർ​ന്നു വ​ന്നു​പോ​കു​ന്ന കാലാവസ്ഥാ വ്യതിയാനവും. ഒ​രു തു​ള​ളി വെ​ള​ളം കിട്ടി​യാ​ൽ മുട്ട ​വി​രി​യും. അ​തി​നാ​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​നു​ള​ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
* ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സു​ക​ളു​ടെ ഫ്ള​ഷ് ടാ​ങ്കു​ക​ൾ, ക്ലോ​സ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ കൊ​തു​കു​ക​ൾ മു​ട്ടയി​ടാ​നു​ള​ള സാ​ഹ​ച​ര്യം ഏ​റെ​യാ​ണ്. അ​തി​നാ​ൽ അ​വ ന​ന്നാ​യി മൂ​ടി​യി​ട​ണം.

പനി അവഗണിക്കരുത് രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.

പ​നി​വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ

*ഉ​യ​ർ​ന്ന താ​പ​നി​ല​യും ജ​ന്നി​യും
*വാ​യ, മൂ​ക്ക്, മ​ല​ദ്വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ത​സ്രാ​വം
*ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ലം.
*ഛർ​ദി​ലി​ൽ ര​ക്ത​മ​യം
*മ​ഞ്ഞ​പ്പി​ത്ത​ത്തിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ
*മൂ​ത്ര​ത്തിന്‍റെ അ​ള​വു​കു​റ​യു​ക
*പ​നി​യോ​ടൊ​പ്പം ശ്വാ​സം​മു​ട്ടൽ
*പ​നി​യും സു​ബോ​ധ​മി​ല്ലാ​ത്ത സം​സാ​ര​വും
*പ​നി​യോ​ടൊ​പ്പം നെ​ഞ്ചു​വേ​ദ​ന
*വ​ലി​യ ശ​ബ്ദ​ത്തോ​ടെ ശ​ക്തി​യി​ലു​ള്ള ഛർ​ദി​ൽ

*ഉ​യ​ർ​ന്ന താ​പ​നി​ല, തൊ​ണ്ട​വേ​ദ​ന, *ക​ഫ​മി​ല്ലാ​ത്ത ചു​മ
*പ​നി​ക്കു​ശേ​ഷം അ​തി​യാ​യ ക്ഷീ​ണം
*പ​നി വ​ന്ന കു​ഞ്ഞു​ങ്ങ​ളി​ലെ മാ​ന്ദ്യ​വും മ​യ​ക്ക​വും

പ​നി​വ​ന്നാ​ൽ ചെ​യ്യേ​ണ്ട​ത്

*വി​ശ്ര​മ​മാ​ണ് അ​​വ​ശ്യം വേ​ണ്ട​ത്. ജ​ല​പാ​നം അ​ത്യാ​വ​ശ്യ​മാ​ണ്. (ജീ​ര​ക വെ​ള്ളം,
ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​ങ്ങ​നെ പ​ല പ്രാ​വ​ശ്യ​മാ​യി അ​ര​ഗ്ലാ​സ് വീ​തം ചു​രു​ങ്ങി​യ​ത് 15 ഗ്ലാ​സ് വെ​ള്ളം)
*ശ​രീ​രം ത​ണു​പ്പി​ക്കു​ക. സാ​ധാ​ര​ണ പ​ച്ച​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നെ​റ്റി, കൈ​കാ​ലു​ക​ൾ, ദേ​ഹം എ​ന്നി​ങ്ങ​നെ തു​ട​യ്ക്കു​ക.
*പ​നി​വ​രു​ന്പോ​ൾ ക​ഴി​വ​തും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ മ​രു​ന്നു ഉ​പ​യോ​ഗി​ക്ക​രു​ത്.
*പ​നി മൂ​ന്നു​ദി​വ​സ​ത്തി​ലേ​റെ നി​ന്നാ​ൽ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്. പ​നി വ​ന്നാ​ൽ അ​രു​ത്:
* വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​രു​ത്
*ഐ​സ് ഉ​പ​യോ​ഗി​ച്ച് നെ​റ്റി​യും ശ​രീ​ര​വും ത​ണു​പ്പി​ക്ക​രു​ത്
*ശ​രീ​രം ക​ന്പി​ളി​കൊ​ണ്ട് പു​ത​യ്ക്ക​രു​ത്.
*ശ​രീ​ര​വേ​ദ​ന​യ്ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ഒ​ന്നും
ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​സ്പി​രി​ൻ, ബ്രൂ​ഫ​ൻ, ഡൈ​ക്ളോ​ഫി​നാ​ക്, മെ​ഫി​ന​മി​ക് ആ​സി​ഡ് തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​വാം
* ക​ണ്ണി​ലെ മ​ഞ്ഞ​നി​റം സാ​ധാ​ര​ണ മ​ഞ്ഞ​പ്പി​ത്ത​മാ​ക​ണ​മെ​ന്നി​ല്ല. രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​തെ മ​റ്റു ചി​കി​ത്സ​ക​ൾ (ഒ​റ്റ​മൂ​ലി തു​ട​ങ്ങി​യ​വ) ചെ​യ്യു​ന്ന​ത് അ​പ​ക​ട​മാ​വാം.

എ​ലി​പ്പ​നി ത​ട​യാം

* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്്. എ​ലി​ക​ൾ വ​ള​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
* വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.
* കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
*ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക.
* കുട്ടി​ക​ൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
* കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള​ള​ത്തി​ലി​റ​ങ്ങ​രു​ത്.
* കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്നവർ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും
ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക.
* ഹോ​ട്ടലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ ച​വിട്ടാ​നി​ട​യാ​യാ​ൽ അ​ണു​നാ​ശി​നി ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക.
* കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യാ​ൽ ബാ​ൻ​ഡേ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക.