പാരന്പര്യം മുതൽ ജീവിതശീലങ്ങൾ വരെ കല്ലിനു കാരണമാവാം..!
മൂത്രാശയക്കല്ലുകൾ ഉണ്ടാകുന്നതിനു കാരണങ്ങൾ പലതാണ്. കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തു​കൊ​ണ്ടും ​വിയ​ർ​പ്പി​ലൂ​ടെ വെ​ള്ളം ധാ​രാ​ളം പു​റ​ത്തു​പോ​യി തീ​രു​ന്ന​തു കൊ​ണ്ടും മൂ​ത്രം കൊ​ഴു​ത്ത് ക​ട്ടി​കൂ​ടി ക​ല്ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. വേനൽക്കാലത്തു കല്ലുണ്ടാ കാനുള്ള സാധ്യതയേറും. രോ​ഗാ​ണുബാ​ധ കൊ​ണ്ടു​ണ്ടാ​കു​ന്ന ക​ല്ലു​ക​ളു​മു​ണ്ട്. വൃ​ക്ക​യു​ടെ നീ​ർ​ക്കെ​ട്ടും പ​ഴു​പ്പും കൊണ്ട് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യാ​ൽ ക​ല്ലു​രൂ​പ​പ്പെ​ടാം. വേനൽക്കാലത്തു കല്ലുണ്ടാകാനുള്ള സാധ്യതയേറും.

രോഗാണുക്കളും പ്രശ്നക്കാർ!

ചി​ല​രി​ൽ മൂ​ത്ര​ദ്വാ​ര​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ പ്ര​വേ​ശി​ച്ചും ത​ക​രാ​റു​ണ്ടാ​വാം.ചി​ല ആ​ന്ത​രി​ക ത​ക​രാ​റു​ക​ൾ കൊ​ണ്ട് കാ​ൽസ്യം, ഓ​ക്സ​ലേ​റ്റ്, യൂ​റേ​റ്റ്, സി​സ്റ്റൈ​ൻ, ക്സാ​ന്തേ​ൻ, ഫോ​സ്ഫേ​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മൂ​ത്ര​ത്തി​ൽ കൂ​ടു​ന്പൊ​ഴും ക​ല്ലു​വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.

അ​ടി​സ്ഥാ​ന പ്ര​ശ്നം നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്‍റേതാ​ണ്. പാ​ര​ന്പ​ര്യ ഘ​ട​ക​ങ്ങ​ളും, ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ശീ​ല​ങ്ങ​ളും ഇ​തി​നു വേ​ഗം കൂ​ട്ടു​ന്നു​വെ​ന്നു മാ​ത്രം. പാ​ര​ാതൈ​റോ​യി​ഡ് ഗ്ര​ന്ഥി​യു​ടെ മു​ഴ​ക​ൾ മൂ​ലം അ​മി​ത പ്ര​വ​ർ​ത്ത​നം കൊ​ണ്ട് ശ​രീ​ര​ത്തി​ൽ കാൽസ്യം ഓ​ക്സ​ലേ​റ്റ് അ​ധികമാവാം.​ അ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ് ഒ​രു പ​രി​ഹാ​രം.

ക​ല്ലു​ക​ൾ പ​ല​വിധം

കാ​ൽസ്യം, ഓ​ക്സ​ലേ​റ്റ്, യൂ​റേ​റ്റ്, സി​സ്റ്റൈ​ൻ, ക്സാ​ന്തേ​ൻ, ഫോ​സ്ഫേ​റ്റ്
വെള്ളം കുടിച്ചാൽ പോകുന്ന കല്ലുകൾ ചെ​റി​യ ത​രി രൂ​പം മു​ത​ൽ കി​ഡ്നി​യു​ടെ പെ​ൽ​വി​സ് മു​ഴു​വ​ൻ നി​റ​ഞ്ഞു നി​ല്ക്കു​ന്ന വ​ലി​യ അ​ന​ങ്ങാ​പ്പാ​റ​ക​ളും ഉ​ണ്ട്. 4 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ല്ലു​ക​ൾ 80 ശ​ത​മാ​ന​വും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ചാ​ൽ ത​ന്നെ ഇ​ള​കിപ്പോ​കും.​ വേ​ദ​ന​യു​ള്ള സ​മ​യ​ത്ത് കു​ടി​ക്ക​ണ​മെ​ന്നു മാ​ത്രം. വൃ​ക്ക​യു​ടെ പ​ല​ഭാ​ഗ​ത്തും ക​ല്ലു​ക​ൾ വ​രാം. വൃ​ക്ക​യ്ക്കു​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന ക​ല്ലു​ക​ൾ മൂ​ത്ര​വാ​ഹി​നി വ​ഴി മൂത്രസഞ്ചി‌യി​ലെ​ത്തുന്നു.


വേദനിപ്പിക്കുന്ന കല്ലുകൾ

മൂ​ത്ര​വാ​ഹി​നി വ​ഴി​യൊ​ഴു​കി താ​ഴേ​ക്കു​വ​രു​ന്പോ​ൾ അ​തു ന​ല്ല വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വേ​ദ​ന പ​ല​പ്പോ​ഴും ഈ ​ഘ​ട്ട​ത്തി​ലാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മൂ​ത്ര സ​ഞ്ചി​യി​ലെ​ത്തി​യാ​ൽ ത​ല്കാ​ല​ത്തേ​ക്കു സ​മാ​ധാ​ന​മാ​യി. അ​വി​ടെ അ​ര​ലി​റ്റ​ർ ക​പ്പാ​സി​റ്റി സ്ഥ​ല​മു​ണ്ട​ല്ലോ? പി​ന്നെ അ​വി​ടെ​നി​ന്നു വേ​ഗം പു​റ​ത്തു​പോ​യി​ല്ല​ങ്കി​ൽ ക​ല്ല് അ​വി​ടെക്കിട​ന്നു വ​ള​ർ​ന്ന് മൂ​ത്ര​നാ​ളി​യി​ലൂ​ടെ പു​റ​ത്തു​പോ​കാ​ൻ പ​റ്റാ​ത്ത​ത്ര വ​ലു​താ​കാം.

പു​രു​ഷ മൂ​ത്ര​നാ​ളി​ക്ക് 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ നീ​ള​മു​ള്ള​തി​നാ​ൽ ക​ല്ലു​ക​ൾ പു​റ​ത്തു പോ​കു​ന്ന​ത് ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ടാ​ക്കും. എ​ന്നാ​ൽ സ്ത്രീ ​മൂ​ത്ര​നാ​ളി​ക്ക് 4 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്ര​മേ നീ​ള​മു​ള്ളു എ​ന്ന​തി​നാ​ലും ര​ണ്ടി​ല​ധി​കം പ്ര​സ​വി​ച്ച​വ​ർ​ക്കു മൂ​ത്ര​നാ​ളി​ക്കു വി​കാ​സം കൂ​ടു​ത​ലാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും ക​ല്ല് പു​റ​ത്തു​പോ​കു​ന്പോ​ൾ താ​ര​തമ്യേന വേ​ദ​ന
കു​റ​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.

പ​രി​ശോ​ധ​ന​ക​ൾ

ര​ക്ത പ​രി​ശോ​ധ​ന​യി​ൽ കാ​ൽസ്യം, യൂ​റി​ക്കാ​സി​ഡ് എ​ന്നി​വ കൂ​ടു​ത​ലാ​യി കാ​ണാം. മ ൂ​ത്ര​പ​രി​ശോ​ധ​ന​യി​ലും ക​ല്ലി​നു കാ​ര​ണ​മാ​യേ​ക്ക​ാവു​ന്ന രാ​സ​ഘ​ട​ക​ങ്ങ​ളെ കാ​ണാം. എ​ക്സ് റേ, ​സി.റ്റി, എം ​ആ​ർ ഐ, ​അ​ൾ​ട്രാ സൗ​ണ്ട് എ​ന്നി​വ​യി​ലൂ​ടെ ക​ല്ലി​നെ കാ​ണാം. ഒ​രി​ക്ക​ൽ മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക​ല്ലി​നെ അ​പ​ഗ്ര​ഥി​ച്ച് , അ​ത്ത​രം ക​ല്ലു​ക​ൾ വ​രാ​തി​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കും. (തുടരും)

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]