ഏ​തു ടൂ​ത്ത്പേ​സ്റ്റ് ഉ​പ​യോ​ഗി​ക്ക​ണം ‍?
ഏ​തു ടൂ​ത്ത് പേ​സ്റ്റ് ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ന്ന​തു ദ​ന്ത​ഡോ​ക്ട​ർ സ്ഥി​രം കേ​ൾ​ക്കു​ന്ന ചോ​ദ്യ​മാ​ണ്. ഇ​ക്കാ​ല​ത്ത് ന​മ്മ​ൾ കാ​ണു​ന്ന ടൂ​ത്ത് പേ​സ്റ്റു​ക​ൾ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഠ​ന​വും റി​സ​ർ​ച്ചും ന​ട​ത്തി ദോ​ഷ​വ​ശ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി ഉ​പ​യോ​ഗി​ക്കു​വാ​ൻ എ​ളു​പ്പ​മു​ള്ള രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​യാ​ണ്.

പേ​സ്റ്റു​ക​ൾ പ​ല​വി​ധം. ഇ​ത് തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ പ്ര​ധാ​ന​മാ​യും ന​മ്മു​ടെ വാ​യ്ക്ക​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​തി​നു പ​രി​ഹാ​ര മാ​കു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ
ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ ഫ്ലൂ​റൈ​ഡ് പേ​സ്റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഭൂ​രി​ഭാ​ഗം പേ​സ്റ്റു​ക​ളി​ലും ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റ് ന​ല്ലൊ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​ത്ര​മ​ല്ല പ്രാ​രം​ഭ ഘ​ട്ട​ങ്ങ​ളി​ലു​ള്ള പോ​ടു​ക​ളു​ടെ തു​ട​ർ​വ്യാ​പ​നം ത​ട​യു​ന്നു.

ഫ്ലൂ​റൈ​ഡ് സൂ​ക്ഷ്മ​മാ​യ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ൽ ആ​യ​തി​നാ​ൽ വ​ള​രെ അ​തി​സൂ​ക്ഷ്മ​മാ​യ പോ​ടു​ക​ൾ അ​ട​യ്ക്ക​പ്പെ​ടു​ന്നു.

മോ​ണ​രോ​ഗം ത​ട​യാ​ൻ

മോ​ണ​വീ​ക്കം, മോ​ണ​രോ​ഗം എ​ന്നി​വ ത​ട​യാ​ൻ ചി​ല ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ, ആ​ന്‍റി ഇ​ൻ​ഫ്ല​മേ​റ്റ​റി (നീ​ർ​ക്കെ​ട്ടി​ന്) ഘ​ട​ക​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു. ഈ ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി നി​ർ​ദ്ദി​ഷ്ട കാ​ല​യ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം.


സാ​ധാ​ര​ണ​രീ​തി​യി​ൽ chlorhexidine, triclosan ചേ​രു​വ​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​ത് മോ​ണ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ഇ​ത് പ​ല അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വാം.

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​ൻ/

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​നു​ള്ള ടൂ​ത്ത് പേ​സ്റ്റി​ൽ ഫ്ലൂ​റൈ​ഡ് കൂ​ടാ​തെ പ്രോ ​ആ​ർ​ജി​നി​ൻ പോ​ലെ​യു​ള്ള ഘ​ട​ക​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത് പ​ല്ലു​ക​ളി​ലെ സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ൾ അ​ട​ച്ച് പു​ളി​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്നു. ടൂ​ത്ത്പേ​സ്റ്റി​ൽ നേ​രി​യ​തോ​തി​ൽ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ്, കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​സ് മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ ബ്ലീ​ച്ചിം​ഗ് സാ​ധ്യ​മാ​കു​ന്നു.

എ​ന്നാ​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ബ്ലീ​ച്ചിം​ഗ് ന​ട​ത്ത​ണ​മെ​ങ്കി​ൽ ക്ലി​നി​ക്കു​ക​ളി​ൽ ഓ​ഫീ​സ് ബ്ലീ​ച്ചി​ങ് എ​ന്ന ചി​കി​ത്സ​യി​ലൂ​ടെ 45 മി​നി​റ്റി​ന​കം ഇ​ത് സാ​ധ്യ​മാ​ക്കാ​നാ​വും. ഇ​വി​ടെ​യും ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ്, കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​ഡ് എ​ന്നി​വ ത​ന്നെ കൂ​ടു​ത​ൽ സാ​ന്ദ്ര​ത​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്

ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ

(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല)

ഫോ​ണ്‍: 9447219903

[email protected]
www.dentalmulamoottil.com