കു​ളി​ക്കു​ന്ന​തി​നു മു​ന്പ് പാ​ര​ഫി​ൻ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടാ​മോ?
Wednesday, February 3, 2021 4:40 PM IST
ശ​രീ​രം മു​ഴു​വ​ൻ അ​സ​ഹ​നീ​യ​മാ​യ ചൊ​റി​ച്ചി​ലു​മാ​യാ​ണ് ആ ​മ​ധ്യ​വ​യ​സ്ക​ൻ എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​യാ​യ അ​ദ്ദേ​ഹം ഇ​തി​നോ​ട​കം​ത​ന്നെ പ​ത്തോ​ളം ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​രെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​സു​ഖ​ത്തി​ന് ശ​മ​ന​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം എ​ന്‍റ​ടു​ത്തു വ​ന്ന​ത്.

പ്രാ​യ​ത്തി​ന്‍റെ​യും പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ​യും പ്ര​ശ്നം കാ​ര​ണം ച​ർ​മം വ​ര​ണ്ടു​ണ​ങ്ങു​ന്ന​താ​ണ് യ​ഥാ​ർ​ഥ പ്ര​ശ്ന​മെ​ന്നു മ​ന​സി​ലാ​യി. രോ​ഗി ഇ​തി​നോ​ട​കം പാ​ര​ഫി​ൻ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ആ​ന്‍റി​ഹി​സ്റ്റ​മി​നു​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യി ചോ​ദി​ച്ച​പ്പോ​ൾ ലേ​പം പു​ര​ട്ടി അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം കു​ളി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു.

ച​ർ​മ​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് സാ​ധാ​ര​ണ​യാ​യി പാ​ര​ഫി​ൻ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഇ​ത് കു​ളി​ച്ച​ശേ​ഷം കു​ളി​മു​റി​യി​ൽ​വ​ച്ചു​ത​ന്നെ പു​ര​ട്ടു​ന്ന​താ​ണ് ഉ​ചി​തം. ഇ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ​ച​ർ​മ​ത്തി​ന് മു​ക​ളി​ൽ അ​ത് ഒ​രു പാ​ട​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യും ച​ർ​മ​ത്തി​ലെ ജ​ലാം​ശം ബാ​ഷ്പീ​ക​രി​ക്കു​ന്ന​തി​നെ ത​ട​യു​ക​യും ചെ​യ്യു​ന്നു. ശ​രീ​രം ന​ന​ച്ച് തു​ട​ച്ച​ശേ​ഷം ഇ​ങ്ങ​നെ ഒ​രു​ദി​വ​സം​ത​ന്നെ പ​ല ആ​വ​ർ​ത്തി പു​ര​ട്ടേ​ണ്ടി​വ​രും.


കു​ളി​ക്കു​ന്ന​തി​നു മു​ൻ​പ് പു​ര​ട്ടി​യാ​ൽ ശ​രീ​ര​ത്തി​ൽ സോ​പ്പ് തേ​ക്കു​ന്പോ​ഴും ശ​രീ​രം തു​ട​യ്ക്കു​ന്പോ​ഴും ലേ​പ​നം ന​ഷ്ട​പ്പെ​ടു​ക​യും ഉ​ദ്ദേ​ശി​ച്ച ഫ​ലം ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു. മേ​ൽ സൂ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ രോ​ഗ​ശ​മ​നം ല​ഭി​ക്കാ​തി​രി​ക്കാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം രോ​ഗി ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി​യി​ൽ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ജ​യേ​ഷ് പി.
​സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, പ​ന്ത​ക്ക​ൽ,
ഫോ​ൺ - 8714373299