ഹൃദ്രോഗചികിത്സയിൽ ഇതൊക്കെ ശ്രദ്ധിക്കണം...
ധ​മ​നി​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ഹൃ​ദ്രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ താ​ഴെ പ​റ​യു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​താ​ണ്.

• തു​ട​യി​ലോ കാ​ൽ​മു​ട്ടി​ന് താ​ഴെ​യു​ള്ള പേ​ശി​യി​ലോ കോ​ച്ചി​വ​ലി അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ത് ഇ​ട​വി​ട്ട് ഉ​ണ്ടാ​കു​ന്ന​തും പ്ര​ത്യേ​കി​ച്ച് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന​തും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. • പാ​ദ​ങ്ങ​ളി​ൽ ത​ണു​പ്പ്.
• കാ​ലു​ക​ളി​ൽ നാ​ഡീ​സ്പ​ന്ദ​നം കു​റ​യു​ക​യോ ഇ​ല്ലാ​താ​വു​ക​യോ സം​ഭ​വി​ക്കു​ക. • കാ​ലി​ൽ താ​ഴേ​യ്ക്ക് വ​രും​തോ​റും കൊ​ഴു​പ്പി​ന്‍റെ ശേ​ഖ​രം ഇ​ല്ലാ​താ​വു​ക.
.• കാ​ലി​ൽ താ​ഴേ​യ്ക്ക് വ​രും തോ​റും രോ​മ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ക.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ൽ താ​ഴെ പറ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക:

• ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ന്നഘ​ട​ക​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട, ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന പ്ര​ക്രി​യ ത​ട​യു​ക.
• ആ​ഹാ​രം ഡോ​ക്ട​ർ പ​റ​യു​ന്ന പ്ര​കാ​രം ക്ര​മീ​ക​രി​ക്കു​ക.
• പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ക.
• ശ​രീ​ര​ത്തി​ന് അ​മി​ത ഭാ​രം ഉ​ണ്ടെ​ങ്കി​ൽഅ​ത് കു​റ​യ്ക്കു​ക.
• ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക.
• ര​ക്ത​സ​മ്മ​ർ​ദ്ദം സാ​ധാ​ര​ണ നി​ല​യി​ലാ​ണ് എ​ന്ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന
ന​ട​ത്തി ഉ​റ​പ്പ് വ​രു​ത്തു​ക.
• അ​മി​ത​മാ​യ കൊ​ഴു​പ്പ് ശേ​ഖ​രം ശ​രീ​ര​ത്തി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ത് കു​റ​യ്ക്കു​ക.
• ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക.
• മ​ദ്യ​പാ​നം, പു​ക​വ​ലി എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക

ഹൃ​ദ​യാ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ ഹൃ​ദ്രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കും. ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സി​ക്കു​ന്ന​വ​രെ പ്ര​മേ​ഹ​ം ബാ​ധി​ക്കാ​തെയുമിരിക്കും.

പ്രമേഹത്തിനു പ്രായം ഒരു പ്രശ്നമേയല്ല!


പ്ര​മേ​ഹം പ്രാ​യ​മാ​യ​വ​രെ​യും പാ​ര​ന്പ​ര്യ​മു​ള്ള​വ​രെ​യും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രെ​യും മാ​ത്രം ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, ചെ​റു​പ്പ​ക്കാ​രും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ പ്ര​മേ​ഹ രോ​ഗി​ക​ളാ​യി മാ​റു​ക​യാ​ണ്. മാ​റി​യ ജീ​വി​ത​ശൈ​ലി​യാ​ണ് ഇ​തി​ന് അ​ടി​സ്ഥാ​ന​കാ​ര​ണം. ആ​ഹാ​ര​ത്തി​ലെ നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യും ശ​രീ​ര​മ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​ത​വു​മാ​ണ് ആ​ധു​നി​ക​കാ​ല​ത്തെ ശാ​പം.

മാനസിക സംഘർഷം പതിവായാൽ...

മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​രാ​വു​ന്ന​താ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷം താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​യ​താ​ണെ​ങ്കി​ൽ ആ ​സ​ന്ദ​ർ​ഭം മാ​റു​ന്പോ​ൾ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല​യും സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലാ​കും. എ​ന്നാ​ൽ, മാ​ന​സി​ക​സം​ഘ​ർ​ഷം നീ​ണ്ട​കാ​ലം തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല​യും ഉ​യ​ർ​ന്നു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​ര​ക്കാ​രി​ൽ അ​വ​ർ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് കൃത്യമായി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള ചി​ല രോ​ഗി​ക​ളി​ൽ എ​ന്തൊ​ക്കെ ചി​കി​ത്സ ചെ​യ്താ​ലും ഫ​ല​പ്ര​ദ​മാ​കാ​തെ വ​രു​ന്ന​തി​നു​കാ​ര​ണം ഇ​താ​ണ്. അ​തു​കൊ​ണ്ട് ഇ​ത്ത​ര​ക്കാ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​നു​സ​രി​ക്ക​ണം.

പ്ര​മേ​ഹ​മു​ള്ള​വ​ർ അതു നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ലും പ്ര​മേ​ഹം ബാ​ധി​ക്കാ​ത്ത​വ​ർ പ്ര​തി​രോ​ധത്തിലും ഉൗ​ണി​ലും ഉ​റ​ക്ക​ത്തി​ലും ജാ​ഗ്ര​ത പു​ല​ർ​ത്തണം. അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യും വേ​ഗം ഡോ​ക്ട​റെ സമീപിക്കണം. ആ​ഹാ​ര ക്ര​മീ​ക​രണവും വ്യാ​യാ​മവും ഡോക്ടറുടെ നിർദേശത്തിലാവണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393