ശ്വാസകോശ അർബുദം; കാരണങ്ങളും പ്രതിവിധികളും
ലോകമെന്പാടും 1.5 മുതൽ 2 ദശലക്ഷം ജനങ്ങളാണ് ശ്വാസകോശ അർബുദത്താൽ പ്രതിവർഷം മരണപ്പെടുന്നത്.

അടുത്ത ദശാബ്ദത്തിൽ ഈ കണക്കുകൾ ഇനിയും വർദ്ധിക്കും. പുരുഷൻമാരുടെ മരണ കാരണമായി പൊതുവായി കാണപ്പെടുന്ന ഒരു തരം അർബുദമാണിത്. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിലും ഇത് കൂടുതലായി കണ്ട ുവരുന്നു.

ശ്വാസകോശ അർബുദത്തിന് കാരണം?

പുകവലിയാണ് പ്രധാന കാരണം. പ്രത്യക്ഷ-പരോക്ഷ പുകവലിയുടെ ഫലമാണ് എണ്‍പത് ശതമാനത്തോളം ശ്വാസകോശ അർബുദവും. കുട്ടിക്കാലത്തോ, കൗമാരപ്രായത്തിലോ ആരംഭിച്ച് ദീർഘനാൾ നീണ്ട ുനിൽക്കുന്നതും സിഗരറ്റും അനുബന്ധ ഹാനികരമായ ഉൽപ്പന്നങ്ങളുടെ ഉപഭോഗവും സുപ്രധാന ഘടകങ്ങളാണ്. പുകവലിക്കുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം പ്രതിദിനം കൂടുതൽ സിഗരറ്റ് ഉപയോഗിക്കുന്നതിനും വിഷലിപ്തമായ പുക അധികം ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനുമുള്ള പ്രവണത കൂടുതലാണ്.

വൈകി പുകവലി ആരംഭിച്ചവരെക്കാളും പുകവലി അവസാനിപ്പിക്കുന്ന ശീലം ഇവരിൽ വിരളമാണ്. കൗമാരക്കാർ പുകവലി ആരംഭിക്കുന്നത് ശ്വസന എത്തീലിയത്തിലെ അസാധാരണ ക്ലോണൽ വ്യാപനമായ ഫീൽഡ് കാൻസെറൈസേഷൻ എന്ന പ്രക്രിയക്ക് കാരണമാകുന്നു. ഇത് കാലക്രമേണ മാരകമായ അർബുദത്തിലേക്ക് നയിച്ചേക്കാം.

അതിനാൽ കൗമാരക്കാരിലെ പുകവലി തടയുക എന്നതാണ് പുകവലിയിലൂടെയുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ നിർണായകം. അപ്രകാരം ശ്വാസകോശ അർബുദ സാധ്യത ഇല്ലാതാക്കാനാകും.

ശ്വാസകോശ അർബുദത്തിന് പുകവലിയാണ് കാരണമെന്ന് നിസംശയം പറയാമെങ്കിലും 10 മുതൽ 20 ശതമാനം വരെ ശ്വാസകോശ അർബുദം ഉണ്ട ാകുന്നത് ജീവിതകാലത്ത് നൂറോളം സിഗരറ്റുകൾ മാത്രം വലിച്ച, അധികം പുകവലി ശീലമില്ലാത്തവരിലാണ്. പുകവലി ഒഴികെയുള്ള ശ്വാസകോശ അർബുദത്തിന്‍റെ ഇതര അപകടങ്ങളിലേക്കാണ് ഇത് വിരൽചൂണ്ട ുന്നത്.

പുകവലിക്കാത്ത സ്ത്രീകളിലെ ശ്വാസകോശ അർബുദത്തിന് കാരണം പ്രകൃതിയിൽ തങ്ങിനിൽക്കുന്ന പുകയിലയുടെ പുകയാണ്. മറ്റു ഹാനികരമായ വസ്തുക്കളുമായുള്ള തൊഴിലിടങ്ങളിലെ സന്പർക്കമാണ് പുകവലിക്കാത്ത പുരുഷൻമാരിലെ രോഗകാരണം.

പുകവലിക്കുന്നവരോടൊപ്പം താമസിക്കുന്ന പുകവലിക്കാത്തവർക്ക്, പുകവലിക്കാത്ത മറ്റുള്ളവരെ അപേക്ഷിച്ച്് ശ്വാസകോശ അർബുദത്തിന് 24 ശതമാനം വരെ സാധ്യതയുണ്ട്.

സ്ത്രീകളിലെ ആർത്തവ വിരാമത്തിനുശേഷമുളള ഹോർമോണ്‍ മാറ്റിവയ്ക്കൽ തെറാപ്പി, റാഡോണ്‍, ആസ്ബറ്റോസ്്, നിക്കൽ, ക്രോമിയം, ടാർ, പുകപ്പൊടി, വീടിനുള്ളിലെ പുക എന്നിവയുമായുള്ള സന്പർക്കവും വായു മലിനീകരണവും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു.

ഇത്തരം അപകട ഘടകങ്ങളൊന്നുമില്ലാതെ ചിലരിൽ ശ്വാസകോശ അർബുദം ഉണ്ട ാകാം. പാരന്പര്യ ഘടകങ്ങളും വ്യക്തിഗത ജനിതക സംവേദനക്ഷമതയും ശ്വാസകോശ അർബുദത്തിന് കാരണമാകാൻ സാധ്യതയുണ്ട്.

ശ്വാസകോശ അർബുദം വ്യാപകമാകുന്നത് എന്തുകൊണ്ട്?

ശ്വാസകോശ അർബുദ സാധ്യതയിലും മരണനിരക്കിലുമുള്ള ആഗോളതല വ്യത്യാസങ്ങൾക്ക് കാരണം പുകവലിയുടെ ശൈലിയാണ്. കഴിഞ്ഞ മൂന്ന്-നാല് ദശാബ്ദങ്ങളായി വ്യാവസായിക രാജ്യങ്ങളിൽ പുകവലിയിലും ശ്വാസകാശ അർബുദത്തിലും വൻതോതിൽ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പുകവലിയും ശ്വാസകോശ അർബുദവും വർദ്ധിച്ചിട്ടുണ്ട്.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം, ഗാർഹികമായതും ജൈവവസ്തുക്കളിലെ ഇന്ധനങ്ങളിൽ നിന്നുമുള്ളതുമായ ഉൾത്തളങ്ങളിലെ വായു മലിനീകരണം, തൊഴിൽപരമായ സന്പർക്കം, ശ്വാസകോശത്തിലെ ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോബാക്ടീരിയം എന്നിവ നമ്മുടെ വെല്ലുവിളിയാണ്. ജനങ്ങൾക്കിടയിൽ പുകവലി നിർത്തലാക്കുന്ന പരിപാടികൾ നടപ്പിലാക്കുന്നതിന് സാമൂഹിക സാംസ്കാരിക തടസ്‌സങ്ങളെ തരണം ചെയ്യേണ്ടതുണ്ട്.

വളർന്നുവരുന്ന രാജ്യങ്ങളിൽ ശ്വാസകോശ അർബുദം ബാധിക്കുന്നത് താരതമ്യേന കുറവാണെങ്കിലും വികസിത രാജ്യങ്ങളിൽ മരണനിരക്ക് വളരെ കൂടുതലാണ്. ചികിത്സാ സംവിധാനങ്ങൾ പ്രാപ്യമല്ലാതെയാകുക, സാമൂഹിക - സാംസ്കാരിക തടസ്‌സങ്ങൾ, പ്രകൃതി മലിനീകരണം എന്നിവയാൽ നിർണയത്തിലും ചികിത്സയിലുമുള്ള കാലതാമസമാണ് കാരണം.

സ്ത്രീകളിൽ ശ്വാസകോശ അർബുദം ഇരട്ടിയിലധികം വർദ്ധിച്ചതായാണ് നിരീക്ഷണം. കൃത്യമായ കാരണം ലഭ്യമല്ലെങ്കിലും ജനിതക വ്യതിയാനങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ, ഓങ്കോജെനിക് വൈറസുകൾ, ഹോർമോണ്‍ ഘടകങ്ങൾ എന്നിവയെല്ലാം പങ്ക് വഹിക്കുന്നുണ്ട്

മുൻനിർണം

ശ്വാസകോശ അർബുദത്താലുള്ള 5 വർഷത്തെ അതിജീവന നിരക്ക് 18 ശതമാനം മാത്രമാണ്. രോഗം കണ്ടെത്തി ചികിത്സിക്കുന്ന നൂറുപേരിൽ 18 പേർ 5 വർഷത്തിധികം ജീവനോടെയിരിക്കും. അർബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുൻപേ ചികിത്സിക്കുകയാണെങ്കിൽ അതിജീവനത്തിനുള്ള സാധ്യത ഏറെയാണ്.

പരിശോധന

ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപേ പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെ ത്തുന്നതിന് പരിശോധന സഹായകമാണ്. കടുത്ത പുകവലിക്കാർക്കും പുകവലി ഉപേക്ഷിച്ച അൻപതിനും എണ്‍പതിനും ഇടയിൽ പ്രായമുള്ളവർക്കും യുഎസ് പ്രിവന്‍റീവ് സർവീസ് ടാസ്ക് ഫോഴ്സിന്‍റെ മാർഗനിർദേശങ്ങളുണ്ട്. നെഞ്ചിന്‍റെ CT സ്കാൻ പരിശോധനാ മാർഗമായി കണക്കാക്കാവുന്നതാണ്.

മുൻപ് സൂചിപ്പിച്ചതുപോലെ പുകവലിക്കാരല്ലാത്തവരിലും സ്ത്രീകളിലുമുള്ള ശ്വാസകോശ അർബുദ സാധ്യത വർദ്ധിച്ചുവരികയാണ്. നിർഭാഗ്യവശാൽ ഇവരിലുള്ള പരിശോധന ഇതുവരെയും വിജയകരമായിട്ടില്ല.

പ്രതിരോധം

പുകവലി ആരംഭിക്കാതിരിക്കുകയാണ് ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗം. നേരത്തെ പുകവലി തുടങ്ങിയ വ്യക്തിയാണെങ്കിൽ ഈ ശീലം അവസാനിപ്പിക്കണം. ഈ ശീലം ഉപേക്ഷിക്കാനുള്ള സമയം വൈകിയിട്ടില്ല. എത്രകാലം എത്രത്തോളം പുകവലിച്ചു എന്നത് പ്രശ്നമല്ല. പുകവലി ഉപേക്ഷിക്കുന്നത് എല്ലായ്പ്പോഴും അർബുദത്തിനുള്ള അപകട സാധ്യത പൂർണമായും ഇല്ലാതാക്കുന്നില്ലെങ്കിലും അപകട സാധ്യത കുറയ്ക്കുന്നതിന് പ്രയോജനകരമാണ്.

ലക്ഷണങ്ങൾ

ശ്വാസകോശ അർബുദത്തിന്‍റെ പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങൾ എല്ലായ്പ്പോഴും പ്രകടമാകാറില്ല. തുടർച്ചയായ ചുമ, രക്തംപുരണ്ട കഫം, നെഞ്ചുവേദന, ശ്വാസംമുട്ടൽ, തൊണ്ടയടപ്പ്, വിശപ്പ് കുറവ്, ശരീര ഭാരം കുറയുക എന്നിവയുണ്ടെങ്കിൽ കാലതാമസം കൂടാതെ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങളിലൂടെ ശ്വാസകോശ അർബുദം നിർണയിക്കാമെങ്കിലും ചിലപ്പോൾ ആകസ്മികമായും ഉണ്ടാകാറുണ്ട്.


രോഗനിർണയം

നെഞ്ചിലെ എക്സ്റേകളിൽ മുഴയോ, വീക്കമോ, അവ്യക്തതയോ ഉണ്ടാകുന്പോൾ സാധാരണയായി ശ്വാസകോശ അർബുദം സംശയിക്കപ്പെടുന്നു. CT, PET ഇമേജിംഗിലൂടെ ഇത്തരം അസാധാരണത്വം കണ്ടെ ത്താവുന്നതാണ്. മുഴയുടെ വ്യാപനവും ഘട്ടവും മനസിലാക്കുന്നതിന് PET, CT സഹായിക്കും. മുഴയിൽ നിന്നും ടിഷ്യു സാന്പിൾ ശേഖരിച്ച് പരിശോധിക്കുന്ന പ്രക്രിയയാണ് ബയോപ്സി.

ടിഷ്യുവും മുഴയുടെ ലഭ്യമാകുന്ന ഭാഗങ്ങളും പരിശോധിക്കുന്ന ബയോപ്സി പ്രക്രിയ വിവിധ തരത്തിലുണ്ട്. ട്രാൻസ്റ്റോറാസിക് ബയോപ്സി, എൻഡോസ്കോപിക് അൾട്രാസൗണ്ട് ഗൈഡഡ് ബയോപ്സി, വീഡിയോ അസിസ്റ്റഡ് തോറാകോസ്കോപ്പിക് സർജറി, മെഡിയാസ്റ്റിനോസ്കോപ്പിക് ബയോപ്സി, ഓപ്പണ്‍ ബയോപ്സി എന്നിങ്ങനെ.

നോണ്‍ സ്മോൾ സെൽ ശ്വാസകോശ അർബുദം (NSCLS), സ്മോൾ സെൽ ശ്വാസകോശ അർബുദം (SCLC) എന്നിങ്ങനെ ശ്വാസകോശ അർബുദത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. NSCLC യെ അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, ലാർജ് സെൽ കാർസിനോമ എന്നും തരംതിരിച്ചിട്ടുണ്ട്.

ചികിത്സ

ശ്വാസകോശ അർബുദത്തിന്‍റെ പരന്പരാഗത ചികിത്സയിൽ അടുത്തകാലം വരെ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ഉൾപ്പെട്ടിരുന്നു. അർബുദത്തിന്‍റെ ഘട്ടം, കോശങ്ങളുടെ ഘടന, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം, ശ്വാസകോശത്തിന്‍റെ പ്രവർത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക.

മുൻകാലങ്ങളിൽ ശ്വാസകോശ അർബുദം മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുമായിരുന്നു. സങ്കീർണമായ ഇത്തരം ശസ്ത്രക്രിയ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മുഴയുടെ വലുപ്പവും വ്യാപനത്തിന്‍റെ തോതും അനുസരിച്ചാണ് ശ്രദ്ധാപൂർവ്വം ശസ്ത്രക്രിയ തെരഞ്ഞെടുക്കുക.

നീക്കം ചെയ്യാനാകാത്ത മുഴയുള്ള രോഗികൾക്ക് ഒരേസമയം കീമോതെറാപ്പി ഉപയോഗിച്ചോ അല്ലാതെയോ ശ്വാസകോശത്തിലെ മുഴകളിലേക്ക് റേഡിയേഷൻ നടത്തുന്നു. SBRT, IMRT,3D CRT, ബ്രാച്ചിതെറാപ്പി തുടങ്ങിയ റേഡിയോതെറാപ്പി എത്തിക്കുന്നതിനുള്ളപുതിയ സാങ്കേതികവിദ്യകളുടെ ആവീർഭാവത്തോടെ അടുത്തുള്ള കോശങ്ങളിലേക്ക് അർബുദം വ്യാപിക്കുന്നത് കുറയ്ക്കാനാകും.

നിയോഅഡ്ജുവന്‍റ് (ശസ്ത്രക്രിയക്കു മുൻപ്), റേഡിയേഷനൊപ്പം, അഡ്ജുവന്‍റ് (ശസ്ത്രക്രിയക്കു ശേഷം), പാലിയേറ്റീവ് പരിചരണം എന്നീ ഘട്ടങ്ങളിലാണ് കീമോതെറാപ്പി ചെയ്യുന്നത്.

ശ്വാസകോശ അർബുദ ചികിത്സയിലെ മാറ്റം?

ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയാണ് ശ്വാസകോശ അർബുദത്തിലെ നൂതന ചികിത്സാ രീതികൾ. വിവിധ മരുന്നുകളുടെ ലഭ്യതയും ശ്വാസകോശ അർബുദ രോഗികളുടെ ചികിത്സയിൽ ഗണ്യമായ മാറ്റം വരുത്തുന്നുണ്ട്.

ടാർഗെറ്റുചെയ്ത മരുന്നുകൾ കീമോതെറാപ്പിയിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുകയും പ്രത്യേക മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ശ്വാസകോശ അർബുദത്തിലെ ചലനാത്മകമായ മോളിക്യുലർ നിയന്ത്രിക്കുന്നവയിൽ EGFR, ALK, ROS എന്നിവ ഉൾപ്പെടുന്നു. ഇവ ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവരിൽ NSCLC യിൽ മാത്രമായി ഉണ്ടാകുന്നു. ഇത്തരം മരുന്നുകൾ EGFR ജീനുകളെ ലക്ഷ്യമിടുകയും കോശങ്ങൾ വിഭജിച്ച് വളരുന്നതിന് സഹായകമാകുകയും ചെയ്യുന്നു.

എക്സ്പ്രസ് EGFR ന് മുകളിലുള്ള ശ്വാസകോശ അർബുദത്തിൽ EGFR ൽ നിന്നുള്ള സിഗ്നലിനെ തടയുന്ന ടാർഗെറ്റുചെയ്ത ഏജന്‍റുകൾ മുഴയുടെ വളർച്ചയെ തടയും. ഏകദേശം അഞ്ചു ശതമാനം ശ്വാസകോശ അർബുദങ്ങൾക്ക് ALK ജീനുകളെ പുനക്രമീകരിക്കാനാകും. അസാധാരണമായ ALK പ്രോട്ടീൻ ലക്ഷ്യമിടുന്ന മരുന്നുകളും മുഴയുടെ വളർച്ചയെ നിയന്ത്രിക്കും.

അതുപോലെ രണ്ടു ശതമാനം വരെയുള്ള ശ്വാസകോശ അർബുദത്തിൽ കാണുന്ന BRAF, NTRK, RET, MET പോലെയുള്ള അപൂർവ മ്യൂട്ടേഷനുകൾ തിരിച്ചറിയുകയും അസാധാരണ ജീനുകളിൽ നിന്ന് പ്രോട്ടീനുകളെ പ്രവർത്തന രഹിതമാക്കാനാകുന്ന പ്രത്യേക മരുന്നുകൾ മുഴയുടെ വളർച്ചയെ തടയുകയും ചെയ്യും. വിപുലമായ ശ്വാസകോശ അർബുദങ്ങളിൽ ഇത്തരം മ്യൂട്ടേഷനുകൾ തടയുന്നത് പരന്പരാഗത കീമോതെറാപ്പിയേക്കാൾ കൂടുതൽ ഫലപ്രദവും വിഷാംശം കുറഞ്ഞതുമാണ്.

അർബുദകോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിന് ഒരു വ്യക്തിയുടെ സ്വന്തം പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്ന ചികിത്സാ രീതിയാണ് ഇമ്മ്യൂണോതെറാപ്പി. വിവിധ തലങ്ങളിലുള്ള ചികിത്സകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗമാണ് ഇമ്മ്യൂണോ തെറാപ്പിയിലൂടെ ലഭിക്കുന്നത്.

എന്നിരുന്നാലും എല്ലാതരം ശ്വസകോശ അർബുദങ്ങൾക്കും ഇമ്മ്യൂണോതെറാപ്പി പരിഹാരമാകില്ല. ഇമ്മ്യൂണോതെറാപ്പിക്ക് മികച്ച പ്രതികരണശേഷിയുള്ള ബയോമാർക്കറുകൾ തിരിച്ചറിയുന്നതിനുള്ള പഠനങ്ങൾ നടന്നുവരികയാണ്. മികച്ച പ്രതികരണത്തിനായി കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ എന്നിവയുമായി ഇമ്യൂണോതെറാപ്പിയേയും ഗവേഷകർ കൂട്ടിച്ചേർക്കുന്നുണ്ട്.

ഉപസംഹാരം

ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. ശ്വാസകോശ അർബുദം വരാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം പുകവലി ഉപേക്ഷിക്കലാണ്. എന്നാൽ പുകവലിക്കാത്തവർക്കും ശ്വാസകോശ അർബുദം വരാനുള്ള സാധ്യതയുണ്ട്. ശ്വാസകോശ അർബുദം മറ്റു ഘട്ടങ്ങളിലേക്ക് കടക്കുന്പോഴേ ലക്ഷണങ്ങൾ പ്രകടമാകൂ എന്നത് നിർഭാഗ്യകരമാണ്.

വളരെ കുറച്ച് ശ്വാസകോശ അർബുദങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെ ത്താനുമാകും. ശ്വാസകോശ അർബുദം കൈകാര്യം ചെയ്യുന്നതിൽ വളരെയധികം പുരോഗതികളുണ്ടാകുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. എന്നിരുന്നാലും ഇത്രയൊക്കെ പുരോഗമിച്ചിട്ടും പ്രത്യേക ഘട്ടങ്ങളിലെ ശ്വാസകോശ അർബുദ ചികിത്സ വെല്ലുവിളിയായി തുടരുകയാണ്.

ഡോ. രജിത. എൽ
(കണ്‍സൾട്ടന്‍റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് കിംസ്ഹെൽത്ത് കാൻസർ സെന്‍റർ)