വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം
Wednesday, September 8, 2021 9:53 PM IST
കാ​ലാ​നു​സ​ര​ണ വി​ഷാ​ദരോ​ഗം

മ​ഞ്ഞുകാ​ല​ത്തും ക​ഠി​ന മ​ഴ​ക്കാ​ല​ത്തും സൂ​ര്യപ്ര​കാ​ശം കു​റ​യു​ന്പോ​ൾ ചില​രി​ൽ ഒ​രു ത​രം വി​ഷാ​ദം ക​ട​ന്നെ​ത്തു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ന്നൊ​ക്കെ അ​ക​ന്ന് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ം. അ​ങ്ങ​നെ ത​ടി​യൊ​ക്ക ഒ​ന്നു കൂ​ടും. വെ​യി​ലു തെ​ളി​യു​ന്ന കാ​ലം വ​രു​ന്പോ​ൾ ഇ​തു നോ​ർ​മ​ലാ​വു​ക​യും ചെ​യ്യും. വ​ലി​യ ചി​കി​ൽ​സ​യൊ​ന്നും വേ​ണ്ട​ങ്കി​ലും ഇ​ങ്ങ​നെ ഒ​രു രോ​ഗാ​വ​സ്ഥ ത​നി​ക്കു​ണ്ടെ​ന്നു സ്വ​യ​വും ബ​ന്ധു​ക്ക​ളും മ​ന​സി​ലാ​ക്കി ചെ​യ്യേ​ണ്ട ജോ​ലി​ക​ളൊ​ക്കെ നേ​ര​ത്തെ ചെ​യ്തുവ​ച്ചാ​ൽ മ​തി.

സൈ​ക്കോ​ട്ടി​ക് ഡി​പ്ര​ഷ​ൻ

ഇ​ത് ഇ​ത്തി​രി ഭീ​ക​ര​നാ​ണ്. മി​ഥ്യാ​ഭ്ര​മ​ങ്ങ​ളും മി​ഥ്യാ​ദ​ർ​ശ​ന​ങ്ങ​ളു​മൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന സൈ​ക്കോ​സി​സി​ന്‍റെ കൂ​ടെ ശ​ക്ത​മായ വി​ഷാ​ദ​വും കൂ​ടെക്കൂ​ടും.

ബൈ ​പോ​ളാ​ർ ഡി​സോ​ഡ​റി​നോ​ടൊ​പ്പ​മു​ള്ള വി​ഷാ​ദം

ഇ​തൊ​രു ഭീ​ക​ര വി​ഷാ​ദം ആ​ണ്. ഇ​തി​നു തൊ​ട്ടുപി​ന്നാ​ലെ അ​മി​ത സ​ന്തോ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ന്ന മാ​ന​സി​ക​രോ​ഗാ​വ​സ്ഥ​യും മാ​റി മാ​റി വ​രും. ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഇ​ത്ത​രം ചി​കി​ൽ​സ​യി​ൽ വേ​ണ്ടി​വ​രും. ഈ ​ര​ണ്ട​വ​സ്ഥ​ക​ളും മാ​റി​മാ​റി വ​ന്നു കൊ​ണ്ടി​രി​ക്കും

പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദമോ?

പ്ര​സ​വ​ശേ​ഷം മി​ക്ക സ്ത്രീ​ക​ളി​ലും ചെ​റി​യ വി​ഷാ​ദം ഉ​ണ്ടാ​കാം. ഇ​ത് ര​ണ്ടാ​ഴ്ചയേ നീ​ണ്ടുനി​ല്ക്കൂ. ഇ​തി​നെ ബേ​ബി ബ്ളൂ​സ് , പോ​സ്റ്റ് പാ​ർ​ട്ടം ബ്ളൂ​സ് എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. ഇ​തു വ​ലി​യ പ്ര​ശ്ന​മൊ​ന്നു​മ​ല്ല.

ശ​രീ​ര​ത്തി​ലെ ഹോ​ർ​മോ​ണി​ന്‍റെ നി​ല​യി​ൽ പ്ര​സ​വാ​ന​ന്ത​രം പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന കു​റ​വു കൊ​ണ്ടും, കു​ഞ്ഞു ജ​നി​ച്ച ശേ​ഷം ഉ​റ​ക്ക​ത്തി​ൽ വ​രു​ന്ന വ​ലി​യ വ്യ​തി​യാ​നം കൊ​ണ്ടു​മാ​ണ്. ഇ​തു മി​ക്ക​വാ​റും ചി​കി​ൽ​സ​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ മാ​റും.

എ​ന്നാ​ൽ ഇ​വി​ടെ​പ​റ​യു​ന്ന പോ​സ്റ്റ് പാ​ർ​ട്ടം ഡി​പ്ര​ഷ​ൻ അ​ത്ര നി​സാ​ര​ക്കാ​ര​ന​ല്ല. അ​മി​ത​മാ​യ ദു:​ഖ​വും ഉത്ക​ണ്ഠ​യും അ​വ​ശ​ത​യും കൂ​ടി വ​രും. സ്വ​ന്തം കു​ഞ്ഞി​നെ ബ​ന്ധു​ക്ക​ൾ എ​ടു​ക്കു​ന്ന​തു​പോ​ലും ത​ട​യു​ന്ന​വ​രു​ണ്ട്. കു​ഞ്ഞു മ​രി​ച്ചു​പോ​കു​മെ​ന്ന ഭീ​തി​യും, കു​ഞ്ഞി​നു ത​ക​രാ​റു​ണ്ടെ​ന്ന തോ​ന്ന​ലു​മൊ​ക്കെ ക​ല​ശ​ലാ​യി​രി​ക്കും. മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ല്ക്കു​ക​യും ചെ​യ്യും.


പറയാനുള്ളതു കേൾക്കാൻ...

വി​ഷാ​ദ രോ​ഗാ​വ​സ്ഥ​യ്ക്കു മ​രു​ന്നും മ​ന:​ശാ​സ്ത്ര ചി​കി​ൽ​സ​യും വേ​ണ്ടി​വ​രും. രോ​ഗം വീ​ണ്ടും വ​രു​ത്തു​ന്ന​തും തു​ട​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​യെ ഒ​ഴി​വാ​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. അ​തി​നു ചു​റ്റു​മു​ള്ള​വ​രു​ടെ കൂ​ടെ സ​ഹാ​യ​മാ​വ​ശ്യ​മാ​ണ്.

ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. മ​നു​ഷ്യ​ന്‍റെ ചി​ന്ത​ക​ൾ​ക്കും വി​കാ​ര വി​ചാ​ര​ങ്ങ​ൾ​ക്കും സ്വ​പ്ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ത്വ​മു​ണ്ട്. അ​വ ഓ​രോ​രു​ത്ത​രി​ലും വ്യ​ത്യ​സ്തമാ​ണ്. ഇ​വ​യെ​യെ​ല്ലാം പ​രി​ഗ​ണി​ച്ച് മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വം അ​നു​സ​രി​ച്ചു​ള്ള ചി​കി​ൽ​സ​യാ​ണു ഹോ​മി​യോ​പ്പ​തി. അ​തു​കൊ​ണ്ടാ​ണു ഹോ​മി​യോ​പ്പ​തി​യി​ൽ രോ​ഗ​ത്തി​ന​ല്ല രോ​ഗി​ക്കാ​ണു ചി​കി​ൽ​സ എ​ന്നു പ​റ​യു​ന്ന​ത്.

രോ​ഗി​ക്കു പ​റ​യാ​നു​ള്ള​ത് കേ​ട്ടി​രി​ക്കാ​ൻ മ​ന:​സാ​ന്നി​ധ്യമു​ള്ള ഡോ​ക്ട​റെ​യാ​ണു രോ​ഗി​ക്കാ​വ​ശ്യം. ആ ​പ​രി​ഗ​ണ​ന മി​ക്ക​പ്പോ​ഴും ന​ല്കാ​ൻ സ​മാ​ന്ത​ര​ചി​കി​ൽ​സാ ശാ​സ്ത്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കാ​കു​ന്നു​ണ്ട്. വി​ഷാ​ദ രോ​ഗാ​വ​സ്ഥ​യി​ൽ നി​ന്നു മോ​ച​നം ല​ഭി​ക്കാ​നും അ​വ വീ​ണ്ടും വ​രാ​തി​രി​ക്കു​വാ​നോ, വി​ഷാ​ദം വ​രു​ന്ന ഇ​ട​വേ​ള കൂ​ട്ടു​വാ​നോ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ​ക്കാ​വും.

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]