പ്രമേഹനിയന്ത്രണം: ഉപ്പും എണ്ണയും കുറയ്ക്കാം
Monday, January 3, 2022 11:38 PM IST
പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​നാവില്ല.​ രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക.​ മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.​ ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്നു കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​യാ​ണ് ഒ​രു പ്ര​മേ​ഹബാധിതൻ പി​ന്തു​ട​രേ​ണ്ട​ത്.​

എന്തൊക്കെ ഉൾപ്പെടുത്താം‍?

ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.​

ത​വി​ടും നാ​രും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. ഉ​പ്പി​ന്‍റെയും എ​ണ്ണ​യു​ടെ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.​ ജ​ങ്ക് ഫു​ഡ്, ഫാ​സ്റ​റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.

എന്തൊക്കെ ഒഴിവാക്കണം ?

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.