സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?
പ​ല്ലു​ക​ളി​ൽ സ്ഥി​ര​മാ​യി പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം പ​ല്ലി​നു പു​റ​മേ കാ​ണു​ന്ന ഇ​നാ​മ​ൽ എ​ന്ന വെ​ളു​ത്ത​ഭാ​ഗം അ​മി​ത ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്.​ ഇ​നാ​മ​ലി​ൽ ഉ​ണ്ടാ​യ വി​ട​വ് കൃ​ത്രി​മ​മാ​യി അ​ട​ച്ചു കൊ​ണ്ടോ അ​നു​യോ​ജ്യ​മാ​യ ഡീ​സെ​ൻ​സി​റ്റ​യ്സിം​ഗ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടോ ഒ​രു ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​ന് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.​

പല്ലുകളുടെ അനക്കം കൂടിയാൽ

ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളി​ൽ ബ​ലം കൊ​ടു​ക്കു​മ്പോ​ൾ അ​വ ചെ​റു​താ​യി അ​ന​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക​വും പ​ല്ലു​ക​ൾ പെ​ട്ടെ​ന്ന് പൊ​ട്ടി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ​ജ്ജീ​ക​ര​ണ​വു​മാ​ണ്. പ​ക്ഷേ, അ​ന​ക്കം അ​ധി​ക​മാ​യി​ത്തോ​ന്നി​യാ​ൽ ഉ​ട​ൻ ദ​ന്ത​ചി​കി​ത്സ തേ​ടു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്.

ത​ണു​പ്പോ ചൂ​ടോ...

ത​ണു​പ്പോ ചൂ​ടോ മൂ​ലം പ​ല്ലു​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​ത് പ​ല്ലു​ക​ളും മോ​ണ​യും ത​മ്മി​ലു​ള്ള ബ​ന്ധം ദു​ർ​ബ​ല​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സാ​ധാ​ര​ണ മ​ധ്യ​വ​യ​സ്ക​രി​ൽ ക​ണ്ടു​തു​ട​ങ്ങു​ന്ന ഈ ​പ്ര​ശ്നം, പ​ല്ലു​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യും പ​ല്ലു​ക​ളു​ടെ​യി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​ക്കുക​യും ചെ​യ്യു​ന്നു.​ ഇ​ത് ക​ണ്ടു​തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടി​യാ​ൽ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​വും ഭം​ഗി​യും നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.​

എപ്പോഴെല്ലാം പല്ലു തേയ്ക്കണം?

രാ​വി​ലെ​യും രാ​ത്രി​യും പ​ല്ലു തേ​യ്ക്കു​ന്ന​തി​നു പു​റ​മേ ആ​ഹാ​രം ക​ഴി​ക്കു​ന്ന മ​റ്റ് അ​വ​സ​ര​ങ്ങ​ളി​ലും സാ​ധി​ക്കു​മെ​ങ്കി​ൽ പ​ല്ല് തേ​യ്ക്കു​ന്ന​ത് ന​ല്ല​താ​ണ്.​ ദി​വ​സ​ത്തി​ൽ പ​ല പ്രാ​വ​ശ്യം പ​ല്ല് തേ​യ്ക്കു​ന്ന​വ​ർ പ​ല്ലി​ൽ അ​മി​ത​ബ​ലം കൊ​ടു​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.​

മോണ അമർത്തി തേയ്ക്കുന്നത്...

പ​ല്ല് തേ​ച്ച ശേ​ഷം കൈ​വി​ര​ൽ കൊ​ണ്ട് പ​ല്ലും മോ​ണ​യും അ​മ​ർ​ത്തി തേ​യ്ക്കു​ന്ന​ത് പ​ല്ലു​ക​ളു​ടെ നി​ര തെ​റ്റാ​തി​രി​ക്കാ​നും മോ​ണയു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്ന ല​ളി​ത​വും ചെ​ല​വി​ല്ലാ​ത്ത​തു​മാ​യ ഒ​രു ചി​കി​ത്സ​യാ​ണ്.​ഇ​ത് കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഫ​ല​പ്ര​ദ​മാ​യി ക​ണ്ടി​ട്ടു​ണ്ട്.


വാ​യ്ക്ക​ക​ത്തെ അ​കാ​ര​ണ​മാ​യ എ​രി​ച്ചി​ൽ

ഇ​ന്ത്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ണു​ന്ന കാ​ൻ​സ​ർ വാ​യി​ലെ കാ​ൻ​സ​ർ ആ​ണ്. ഇ​തി​നു കാ​ര​ണം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വു​മാ​ണെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ?​ വാ​യ്ക്ക​ക​ത്തു​ള്ള അ​കാ​ര​ണ​മാ​യ എ​രി​ച്ചി​ൽ, വ​ള​രെ​ക്കാ​ല​മാ​യി ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ, മാ​റാ​ത്ത നി​റ​വ്യ​ത്യാ​സ​ങ്ങ​ൾ എ​ന്നി​വ വാ​യി​ലെ കാൻ​സ​റി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.​

മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്പോൾ...

പ​ല്ല് തേ​യ്‌​ക്കു​മ്പോ​ൾ മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​താ​ണ് മോ​ണ​രോ​ഗ​ത്തിന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം.​ കൃ​ത്യ​മാ​യ ബ്ര​ഷി​ംഗ്, ഫ്ലോ​സി​ങ്‌, മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗം എ​ന്നി​വ കൊ​ണ്ട് മോ​ണ​രോ​ഗ​ങ്ങ​ളും വാ​യ​നാ​റ്റ​വും ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കാ​നാ​കും.

ആറു മാ​സ​ത്തി​ലൊ​രിക്കൽ

അ​മേ​രി​ക്ക​ൻ ഡെ​ന്‍റൽ അ​സോ​സി​യേ​ഷ​ൻ പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം ദ​ന്താ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നാ​യി ദി​വ​സേ​ന 2 ബ്ര​ഷി​ംഗ് , ഒ​രു ഫ്ലോ​സി​ങ്, ഇ​ട​യ്ക്കി​ട​യു​ള്ള ദ​ന്ത​പ​രി​ശോ​ധ​ന എ​ന്നി​വ ആ​വ​ശ്യ​മാ​ണ്.

ആറു മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ദ​ന്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗ​ങ്ങ​ൾ മു​ള​യി​ലെ നു​ള്ളി​ക്ക​ള​യാ​ൻ ത​യാ​റാ​കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും ദ​ന്ത ചി​കി​ത്സ​യ്ക്കാ​യി ഭീ​മ​മാ​യ ധ​ന​ന​ഷ്ട​വും സ​മ​യ​ന​ഷ്ട​വും ഉ​ണ്ടാ​വു​ക​യി​ല്ല. വാ​യ​യെ​പ്പ​റ്റി അ​ഭി​മാ​നി​ക്കൂ (Be proud of your mouth) എ​ന്ന​താ​യിരുന്നു ഈ ​വ​ർ​ഷ​ത്തെ ലോ​ക വ​ദ​നാരോ​ഗ്യദി​ന​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം.

വിവരങ്ങൾ: ഡോ.​ഡോ​ൺ തോ​മ​സ്,
ഡെ​ന്‍റൽ സ​ർ​ജ​ൻ (DEIC), ഗ​വ​ൺമെന്‍റ് ജ​ന​റ​ൽ(​ബീ​ച്ച് )ആ​ശു​പ​ത്രി,
കോ​ഴി​ക്കോ​ട്.