മൈഗ്രേൻ ഉ​ണ്ടാ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
Saturday, May 14, 2022 12:01 PM IST
ഡോ. അരുൺ ഉമ്മൻ
പ്ര​ധാ​ന​മാ​യും ചി​കി​ത്സ​യ്ക്കു മൂ​ന്നു​വ​ശ​ങ്ങ​ളാ​ണ് ഉ​ള്ള​ത്: മൈ​ഗ്രേൻ ഉ​ണ്ടാ​വാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് എ​ന്താ​ണോ അ​ത് ഒ​ഴി​വാ​ക്കു​ക, നി​ശി​ത രോ​ഗ​ല​ക്ഷ​ണ നി​യ​ന്ത്ര​ണം (acute symptomatic control), മ​രു​ന്നു​ക​ൾ കൊ​ണ്ടു​ള പ്ര​തി​രോ​ധം (pharmacological prevention) എ​ന്നി​വ​യാ​ണ് മൂ​ന്നു വ​ശ​ങ്ങ​ൾ.

അ​നു​യോ​ജ്യ​മാ​യ മ​രു​ന്നു​ക​ൾ ക​ർ​ശ​ന​മാ​യ വൈ​ദ്യോ​പ​ദേ​ശ​പ്ര​കാ​രം... മൈ​ഗ്രേൻ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ വി​ജ​യം എ​ന്നത് എ​ന്തു​കാ​ര​ണം കൊ​ണ്ടാ​ണോ മൈ​ഗ്രേൻ ഉ​ണ്ടാ​വു​ന്ന​ത് ആ ​പ്രേ​ര​ക​ശ​ക്തി​യെ ശ​രി​യാ​യി​ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് അ​തി​നു വേ​ണ്ട അ​നു​യോ​ജ്യ​മാ​യ മ​രു​ന്നു​ക​ൾ ക​ർ​ശ​ന​മാ​യ വൈ​ദ്യോ​പ​ദേ​ശ​പ്ര​കാ​രം എ​ടു​ക്കു​ക എ​ന്ന​താ​ണ്.

ക​ർ​ശ​ന​മാ​യ വൈ​ദ്യോ​പ​ദേ​ശ​പ്ര​കാ​രം എ​ടു​ക്കു​ക എ​ന്ന​ത് അ​ടി​വ​ര​യി​ട്ടു ത​ന്നെ ചെ​യ്യേ​ണ്ട വ​സ്തു​ത​യാ​ണ്. രോ​ഗ​ചി​കി​ത്സ​യോ​ടു​ള്ള പ്ര​തി​ക​ര​ണം വ്യ​ക്തി​ക​ളി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​പ്പെ​ട്ടി​രി​ക്കും.

വേ​ദ​ന​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ...

വേ​ദ​ന​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ മ​രു​ന്ന് എ​ടു​ക്കു​മ്പോ​ഴാ​ണ് ഏ​റ്റ​വും ഫ​ല​സി​ദ്ധി പ്രാ​പ്ത​മാ​വു​ന്ന​ത്. പ്രാ​രം​ഭ​നി​യ​ന്ത്ര​ണ​ത്തി൯െ​റ ഭാ​ഗ​മാ​യി ത​ല​വേ​ദ​നയ്​ക്ക് ല​ളി​ത​മാ​യ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​യ്ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ, ചി​ല​ വ്യ​ക്തി​ക​ളി​ൽ ഇ​വ അ​ത്ര​ത​ന്നെ ഫ​ലം കാ​ണാ​തെ വ​രു​മ്പോ​ൾ ചി​ല പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ എ​ടു​ക്കാ​വു​ന്ന​വ​യാ​ണ്.


അ​തോ​ടൊ​പ്പം ത​ന്നെ ഛർ​ദി ഒ​ഴി​വാ​ക്കാ​നു​ള്ള മ​രു​ന്നു​ക​ളും എ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ക്ഷേ, എ​ല്ലാ​റ്റി​നും ഉ​പ​രി​യാ​യി എ​ന്തു കാ​ര​ണ​മാ​ണോ മൈ​ഗ്രേൻ ഉ​ണ്ടാ​ക്കുന്ന​ത്, ആ ​കാ​ര​ണ​ത്തെ ക​ണ്ടു​പി​ടി​ച്ചു ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ​ര​മ​പ്ര​ധാ​നം.

സാ​ധാ​ര​ണ​യാ​യി മൈ​ഗ്രേൻ ട്രി​ഗ​ർ ചെ​യ്യു​ന്ന ഘ​ട​ക​ങ്ങ​ൾ : .

* വി​ശ​പ്പ്
* ശാ​രീ​രി​ക​വും മാ​ന​സി​ക​മാ​യ സ​മ്മ​ർ​ദങ്ങ​ൾ
* അ​തി​ക്ഷീ​ണം
* ആ​ർ​ത്ത​വം
* Perimenopausal period (menopause-ആർത്തവ വിരാമത്തോട് അ​ടു​പ്പി​ച്ചു വ​രു​ന്ന സ​മ​യം)
* Menarche (ആ​ദ്യ​ത്തെ ആ​ർ​ത്ത​വം)
* Menopause ആർത്തവവിരാമം
* ഗ​ർ​ഭ​നി​രോ​ധ​ന മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം
* ഗ​ർ​ഭ​ധാ​ര​ണം
* ചി​ല ഭ​ക്ഷ​ണ​രീ​തി​ക​ൾ
* വീ​ടി​ന​ക​ത്തു​ള്ള വെ​ളി​ച്ച​ത്തി​ന്‍റെയും വാ​യു​വി​ന്‍റെയും ഗു​ണ​നി​ല​വാ​രം
* സൂ​ര്യ​പ്ര​കാ​ശം
* ചി​ല രൂ​ക്ഷ​ഗ​ന്ധ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം, ചി​ല ശ​ബ്ദ​ങ്ങ​ൾ തു​ട​ങ്ങി​യ പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ൾ
എ​ന്നി​വ കാ​ര​ണ​മാ​യി ഭ​വി​ച്ചേ​ക്കാം. (തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048, [email protected]