അമ്മയ്ക്കു പനിയുള്ളപ്പോൾ കുഞ്ഞിനു പാൽ കൊടുക്കാമോ?
Tuesday, July 19, 2022 4:13 PM IST
1 .അമ്മ ജോ​ലി​ക്ക് പോ​യിത്തുട​ങ്ങു​മ്പോ​ള്‍ എ​ന്തു ചെ​യ്യ​ണം?

* മു​ല​പ്പാ​ല്‍ കു​ഞ്ഞി​ന്‍റെ ജ​ന്മാ​വ​കാ​ശമാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​റു​മാ​സം വ​രെ മു​ല​പ്പാ​ല്‍ അ​ല്ലാ​തെ മ​റ്റൊ​ന്നും കു​ഞ്ഞി​ന് കൊ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ഉത്തരവുള്ളത്.

* ജോ​ലി​ക്ക് പോ​കു​മ്പോ​ള്‍ പി​ഴി​ഞ്ഞെ​ടു​ത്ത് അ​ണു​വി​മു​ക്ത​മാ​യ ഒ​രു സ്റ്റീ​ല്‍ പാ​ത്ര​ത്തി​ല്‍ സൂ​ക്ഷി​ച്ച് വ​യ്ക്കു​ക​യും സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ചോ, ഗോ​ക​ര്‍​ണം (Paladai) ഉ​പ​യോ​ഗി​ച്ചോ ന​ല്‍​കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്.

* ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​റ് മാ​സ​ത്തി​നു മു​മ്പ് കു​ഞ്ഞി​ന്‍റെ അടുത്തുനിന്നു വി​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ങ്കി​ല്‍ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്രം പി​ന്നീ​ടു​ള്ള ആ​ഹാ​ര​ക്ര​മം നി​ശ്ച​യി​ക്കു​ക.

* അ​മ്മ​യ്ക്ക് പ​നി ഉ​ള്ള​പ്പോ​ഴും പാ​ല്‍ കൊ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. മു​ല​പ്പാ​ലി​ലൂ​ടെ അ​ല്ല ​അ​ണു​ക്ക​ള്‍ പ​ക​രു​ന്ന​ത് എ​ന്നുമ​നസി​ലാ​ക്കു​ക​യും വേ​ണ്ട വ്യ​ക്തിശു​ചി​ത്വം പാ​ലി​ക്കു​ക​യു​മാ​ണ് പ്ര​ധാ​നം.

* ജോ​ലി​ക്ക് പോ​യി വ​ന്ന​തി​നു ശേ​ഷം ഉ​ട​നെ പാ​ല്‍ കൊ​ടു​ക്കു​ന്ന​തി​നും പ്ര​ശ്‌​ന​മി​ല്ല. മു​ല​പ്പാ​ല്‍ കെ​ട്ടി നി​ന്ന് കേ​ടാ​കും എ​ന്ന വി​ശ്വാ​സം തെ​റ്റാ​ണ്.

2. മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന അ​മ്മ​യ്ക്ക് ആ​ഹാ​ര നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണോ?

ആ​ഹാ​ര​ക്ര​മ​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ പ​ഥ്യ​മോ വ​രു​ത്തേ​ണ്ട സ​മ​യ​മ​ല്ല മു​ല​യൂ​ട്ടു​ന്ന സ​മ​യം. മാം​സാ​ഹാ​ര​ങ്ങ​ളും ഫ​ല​വ​ര്‍​ഗ​ങ്ങ​ളും അ​ട​ങ്ങി​യ സ​മീ​കൃ​ത ആ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തു​ക.

* മു​ല​പ്പാ​ല്‍ കൊ​ടു​ക്കു​മ്പോ​ള്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേശി​ക്കു​ന്ന​ത​ല്ലാ​തെ​യു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക​യോ വെ​ള്ളംകു​ടി കു​റ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്. മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍ ര​ണ്ട​ര ലി​റ്റ​ര്‍ വെ​ള്ളം വ​രെ കു​ടി​ക്കേ​ണ്ട​തു​ണ്ട്. പാ​ല്‍ കൊ​ടു​ക്കു​ന്ന​തി​നു മു​മ്പും ശേഷവും ഓ​രോ ഗ്ലാ​സ്സ് വെ​ള്ളം കു​ടി​ക്കു​ന്ന​തു ന​ല്ല​താ​ണ്.


* കാൽസ്യം, അയൺ ഗുളികകൾ (Calcium, iron tablet) ക​ഴി​ക്കാ​നും പ്രോ​ട്ടീ​ന്‍ അ​ട​ങ്ങി​യ
ഭ​ക്ഷ​ണം (പ​യ​ര്‍, ഇ​റ​ച്ചി, മു​ട്ട, മീ​ന്‍)ക​ഴി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക.

3. കു​ഞ്ഞി​നെ കു​ളി​പ്പി​ക്കു​മ്പോ​ള്‍ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

* ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​നു ശേ​ഷം കു​ഞ്ഞി​നെ കു​ളി​പ്പി​ക്കാ​വു​ന്ന
താ​ണ്.

* തൂ​ക്ക​ക്കു​റ​വു​ള്ള കു​ട്ടി​ക​ളെ ഡോ​ക്ട​റു​ടെ നി​ര്‍​ദേശ​പ്ര​കാ​രം മാ​ത്ര​മേ കു​ളി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു. കു​ളി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഉ​ണ​ങ്ങി​യ തു​ണി​കൊ​ണ്ട് വെ​ള്ളം ഒ​പ്പിക്ക​ള​യേ​ണ്ട​തു​മാ​ണ്.

* കു​ളി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് കു​ഞ്ഞി​ന്‍റെ മാ​റി​ട​ത്തി​ല്‍ നി​ന്ന് പാ​ലു​പോ​ലു​ള്ള ദ്രാ​വ​കം ഞെ​ക്കിക്ക​ള​യ​ണ​മെ​ന്ന തെ​റ്റി​ദ്ധാ​ര​ണ പ​ല​പ്പോ​ഴും പ​ല​രും വ​ച്ചുപു​ല​ര്‍​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ന്‍ ഇ​ട​വ​രു​ത്തു​ന്നു.

ശ​രി​യാ​യ ശാ​സ്ത്രീ​യ നി​ര്‍​ദേശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മ​യോ​ടു​കൂ​ടി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ന​വ​ജാ​ത ശി​ശു​പ​രി​ച​ര​ണം ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ല​ഘ​ട്ട​മാ​യി മാ​റും.

വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്‍റ് തെറാപ്പിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം