കാൽമുട്ടിലെ ചിരട്ടതെറ്റുന്നതിനു പിന്നിൽ...
deepika helth
ഓ​ടു​ക​യും ചാ​ടു​ക​യും വേ​ഗ​മേ​റി​യ ക​ളി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്പൊഴും കാ​ല്‍ മു​ട്ടി​നു പ​ല ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ള്‍ പ​റ്റാം. ധാ​രാ​ളം പേ​ശി​ക​ളു​ടെ​യും ലി​ഗ​മെ​ന്‍റുക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ശ​രീ​ര​ഭാ​ര​വും വ​ഹി​ച്ച് കു​ഴ തെ​റ്റാ​തെ ച​ലി​ക്കാ​ന്‍ കാ​ല്‍​മു​ട്ടി​നെ സ​ഹാ​യി​ക്കു​ന്ന​ത്.

മുട്ടിലെ ലിഗമെന്‍റുകൾ

തു​ട​യെ​ല്ലും (ഫീ​മ​ര്‍) ക​ണ​ങ്കാ​ലി​ലെ (ടി​ബി​യ) എ​ല്ലും ചേ​രു​ന്നി​ട​ത്തു രൂ​പ​പ്പെ​ടു​ന്ന വ​ള​രെ സ​ങ്കു​ചി​ത​മാ​യ ഒ​രു സ​ന്ധി​യാ​ണ് കാ​ല്‍മു​ട്ട്. ഈ ​ര​ണ്ട് എ​ല്ലു​ക​ളെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ധാ​രാ​ളം ലി​ഗ​മെ​ന്‍റുക​ള്‍ ഉ​ണ്ട്. ചി​ല​ത് മു​ട്ടി​ന് ഉ​ള്ളി​ലും ചി​ല​ത് പു​റ​മെ​യും ആ​യി സ്ഥി​തി ചെ​യ്യു​ന്നു.
പ്ര​ധാ​ന​ ലി​ഗ​മെ​ന്‍റുക​ള്‍

കൊ​ളാ​റ്റ​റ​ല്‍ ലി​ഗ​മെ​ന്‍റുക​ൾ

മു​ട്ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കൊ​ളാ​റ്റ​റ​ല്‍ (MCL/LCL) ലി​ഗ​മെ​ന്‍റുക​ള്‍ സ്ഥി​തി ചെ​യ്യുന്നു. ഇ​വ മു​ട്ടി​നെ വ​ശ​ങ്ങ​ളി​ലേ​ക്കു തെ​റ്റു​ന്ന​ത് ത​ട​യു​ന്നു.

ക്രൂ​സി​യ​റ്റ് ലി​ഗ​മെ​ന്‍റുക​ള്‍

ക്രൂ​സി​യ​റ്റ് ലി​ഗ​മെ​ന്‍റുക​ള്‍ മു​ട്ടി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്ത് കു​രി​ശി​ന്‍റെ ആ​കൃ​തി​യി​ല്‍ പ​ര​സ്പ​രം പി​ണ​ഞ്ഞു സ്ഥി​തിചെ​യ്യു​ന്നു. ഇ​വ മു​ട്ടി​ന്‍റെ എ​ല്ലു​ക​ള്‍ മു​ന്‍​പി​ലേ​ക്കും പി​റ​കി​ലേ​ക്കും തെ​റ്റിപ്പോ​കു​ന്ന​ത് ത​ട​യു​ന്നു.


മെ​നി​സ്‌​ക​സ്

മെ​നി​സ്‌​ക​സ് മു​ട്ടി​ന്‍റെ ഉ​ള്ളി​ല്‍ ഒ​രു കു​ഷന്‍ പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ലി​ഗ​മെ​ന്‍റുക​ളു​ടെ ഗ​ണ​ത്തി​ല്‍ പെ​ടാ​ത്ത ഇ​വ കാ​ല്‍​മു​ട്ടി​ലെ പ്ര​ത​ല​ങ്ങ​ള്‍ ത​മ്മി​ല്‍ ഉ​ര​സു​ന്ന​തും ത​മ്മി​ല്‍ തെ​റ്റിപ്പോകു​ന്ന​തും ത​ട​യു​ന്നു.

വേഗം കൂടിയ കളികൾക്കിടെ...

കാ​ല്‍​മു​ട്ടി​ലെ ചി​ര​ട്ട​യെ തു​ട​യെ​ല്ലി​നോ​ട് ചേ​ര്‍​ക്കു​ന്ന ലി​ഗ​മെ​ന്‍റു​ണ്ട് (MPFL). ഇ​ത് പൊ​ട്ടു​ന്ന​ത് കൂ​ടെ​ക്കൂ​ടെ ചി​ര​ട്ട തെ​റ്റാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

വേ​ഗം കൂ​ടി​യ ക​ളി​ക​ള്‍​ക്കി​ട​യി​ലാ​ണ് കാ​ല്‍​ മു​ട്ടി​ന് പൊ​തു​വെ പ​രി​ക്കു​ക​ള്‍ പ​റ്റാ​റു​ള്ള​ത്.
വേ​ഗ​ത്തി​ല്‍ വ​ന്നു കാ​ൽ കു​ത്തി​യ ശേ​ഷം വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്ന​തു പ​രി​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം