കുട്ടികളിലെ ന്യുമോണിയ ത‌ടയാൻ....
പ​ല​പ്പോ​ഴും താ​മ​സി​ച്ചു ചി​കി​ത്സ തേ​ടു​ന്ന​താ​ണ് ന്യൂ​മോ​ണി​യ മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ എ​ത്ര​യും നേ​ര​ത്തെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

അ​ണു​ബാ​ധ

അ​ണു​ബാ​ധ കാ​ര​ണം ഏ​റ്റ​വു​മ​ധി​കം പേ​രെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന രോ​ഗ​മാ​ണ് ന്യൂ​മോ​ണി​യ. കൂ​ട്ടി​ക​ളേ​യും പ്രാ​യ​മാ​യ​വ​രേ​യു​മാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ന്യൂ​മോ​ണി​യ ത​ട​യാ​നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്നു വ​രു​ന്ന​ത്.

കു​ട്ടി​ക​ളി​ലെ ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യ ത​ട​യാ​ന്‍ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ന​ല്‍​കി വ​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​വാ​ക്‌​സി​ന്‍ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​ക്കി​യിട്ടു​ണ്ട്.

എ​ന്താ​ണ് ന്യൂ​മോ​ണി​യ?

അ​ണു​ബാ​ധ നി​മി​ത്തം ശ്വാ​സ​കോ​ശ​ത്തി​ല്‍ നീ​ര്‍​ക്കെ​ട്ടു​ണ്ടാ​കു​ക​യും അ​ത് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ന്യൂ​മോ​ണി​യ. ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തെ​യോ ഗു​രു​ത​ര​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യോ ന്യൂ​മോ​ണി​യ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വി​വി​ധ ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മാ​ണു​ക്ക​ളാ​ണ് ന്യൂ​മോ​ണി​യ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.


ഗുരുതര രോഗം ഉള്ളവരിൽ...

ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും ന്യൂ​മോ​ണി​യ വ​രാ​മെ​ങ്കി​ലും 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും സി.​ഒ.​പി.​ഡി, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രേ​യും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രേ​യു​മാ​ണ് കൂ​ടു​ത​ലും ബാ​ധി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത്ത് സർവീസസ്