ചില അസുഖങ്ങളും അമിതവണ്ണവും
Wednesday, November 9, 2022 3:47 PM IST
ഡോ. ​പ്രമീളാദേവി
ഭൂ​രി​ഭാ​ഗം അമിതവണ്ണവും (obesity) ​അ​മി​ത​മാ​യ ആ​ഹാ​ര​ക്ര​മ​വും (Food Addiction) ആ​യാ​സര​ഹി​ത​മാ​യ ജീ​വി​തരീ​തി​യും കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​താ​ണ്. എ​ന്നാ​ല്‍, ചു​രു​ക്കം
ചി​ല​രി​ല്‍ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് അമിത വണ്ണം ക​ണ്ടു​വ​രു​ന്നു. അ​തി​നാ​ല്‍ ഈ ​അ​വ​സ്ഥ​യു​ള്ള​വ​ര്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി കാ​ര​ണം ക​ണ്ടു​പി​ടി​ക്കേ​ണ്ട​തു​ണ്ട്.

ശ​രീ​ര​ത്തി​ലെ ചി​ല അ​സു​ഖ​ങ്ങ​ള്‍ അമിതവണ്ണം ഉ​ണ്ടാക്കുന്നു.

1.ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) അ​ഥ​വാ തൈ​റോ​യ്ഡ് ഹോ​ര്‍​മോ​ണി​ന്‍റെ കു​റ​വ്.

2. അഡ്രിനാൽ ഗ്രന്ഥിയുടെ (Adrenal gland) ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വ​രു​ന്ന മാ​റ്റം കഷിംഗ് സിൻഡ്രോം ( Cushing syndrome) ഉ​ണ്ടാ​ക്കു​ന്നു. ഇ​ത് അമിതവണ്ണത്തിലേ​ക്ക് ന​യി​ക്കു​ന്നു.

3. ഹൈപ്പോതലാമസ് (Hypothalamus) എ​ന്ന ത​ല​ച്ചോ​റി​ലു​ള്ള ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന വൈ​ക​ല്യം.

4. ചി​ല മ​രു​ന്നു​ക​ള്‍ - ഉ​ദാ: Sulfonylureas, Thiazolidine derivatives, Psychotropic agents, Antidepressants, ചി​ല Antiepileptic drugs, ശ​രി​യ​ല്ലാ​ത്ത
രീ​തി​യി​ല്‍ ഇൻസുലിന്‍റെ ഉ​പ​യോ​ഗം... എന്നിവയൊക്കെ ശ​രീ​രം

ത​ടി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

അ​മി​ത​വ​ണ്ണം മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍

- ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍
അ​മി​ത​വ​ണ്ണ​ക്കാ​രി​ല്‍ Cardiac output അ​ഥ​വാ ഹൃ​ദ​യ​ത്തി​ല്‍ നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന ര​ക്തം നി​ശ്ചി​ത അ​ള​വി​ലും കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​ത് ഉ​ള്‍​ക്കൊ​ള്ളേ​ണ്ട ശ്വാ​സ​കോ​ശ​ത്തി​ന് വേ​ണ്ട​ത്ര വി​കസി​ക്കാ​ന്‍ അ​മി​ത​വ​ണ്ണം ഒ​രു ത​ട​സ​മാ​കു​ന്നു.

* ഉ​റ​ക്ക​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ശ്വാ​സ​ത​ടസമാ​ണ് ഒബ്സ്ട്രക്ടീവ് സ്ലീപ് ആപ്നിയ (Obstructive Sleep Apnea). ഇ​ത് അ​പ​ക​ട​ക​ര​മാ​യ ഒ​ര​വ​സ്ഥ​യാ​ണ്.

* ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍, ശ്വാ​സത​ട​സം, നി​ര​ന്ത​ര​മാ​യ ക​ഫ​ക്കെ​ട്ട്, വി​ട്ടു​മാ​റാ​ത്ത ചു​മ എ​ന്നി​വ പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ല്‍ നി​ര​ന്ത​രം കാ​ണു​ന്നു. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​പ്രമീളാദേവി,
കൺസൾട്ടന്‍റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം