അമിതവണ്ണമുള്ളവരിലെ ആരോഗ്യപ്രശ്നങ്ങൾ
ഡോ. ​പ്രമീളാദേവി
രാ​ത്രി​കാ​ല​ങ്ങ​ളി​ലെ പു​ളി​ച്ചുതി​ക​ട്ട​ല്‍, പ​ല​ത​ര​ത്തി​ലു​ള്ള ഹെ​ര്‍​ണി​യ,
ക​ര​ളി​ല്‍ അ​മി​ത​മാ​യി കൊ​ഴു​പ്പ​ടി​യു​ക എ​ന്നി​വ​യും അ​മി​തവ​ണ്ണ​ക്കാ​രി​ല്‍ ക​ണ്ടു​വ​രു​ന്നു.

ഫാറ്റി ലിവർ

ഫാറ്റി ലിവർ അ​ഥ​വാ ക​ര​ളി​ലെ അ​മി​ത​മാ​യ കൊ​ഴു​പ്പ് നോൺ ആൽക്ക ഹോളിക് ലിവർ സിറോസിസ് (Non-alcoholic liver cirrhosis) എ​ന്ന അ​സു​ഖ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു.

സ്ത്രീകളിലെ രോമവളർച്ച

ഹെർസ്യൂട്ടിസം (Hirsutism) അ​ഥ​വാ സ്ത്രീ​ക​ളി​ലെ രോ​മ വ​ള​ര്‍​ച്ച, ര​ക്ത​ത്തി​ലെ
കൂ​ടി​യ അ​ള​വ് കൊ​ള​സ്‌​ട്രോ​ള്‍, അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന മൂ​ത്രാ​ശ​യ അ​ണു​ബാ​ധ, മൂ​ത്രം
ഒ​ഴി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വ് കു​റ​യു​ക എ​ന്നീ അ​വ​സ്ഥ​ക​ളും അ​മി​ത​വ​ണ്ണ​ക്കാ​രി​ല്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

അമിതമായ ഉത്കണ്ഠ

അ​മി​ത​വ​ണ്ണ​ക്കാ​രാ​യ കു​ട്ടി​ക​ളി​ല്‍ പ​ല മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളും കാ​ണ​പ്പെ​ടു​ന്നു. എഡിഎച്ച്ഡി(ADHD), കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ (Attention deficit), ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ(Hyper activity disorder), അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ (anxiety),

ഡി​പ്ര​ഷ​ന്‍ അ​ഥ​വാ വി​ഷാ​ദം, ആ​ത്മാ​ഭി​മാ​ന​ക്കു​റ​വ് (Poor self esteem)എ​ന്നി​വ​യാ​ണ് കു​ട്ടി​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​മി​ത​വ​ണ്ണ​ക്കാ​രി​ല്‍ മേ​ല്‍​പ്പ​റ​ഞ്ഞ ധാ​രാ​ളം അ​സു​ഖ​ങ്ങ​ള്‍ ക്കു സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തു​കൊ​ണ്ടുത​ന്നെ അ​വ​രു​ടെ ആ​യു​ര്‍ദൈ​ര്‍​ഘ്യം മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് 15 - 20 വ​ര്‍​ഷം വ​രെ കു​റ​വാ​ണെന്ന് ഗ​വേ​ഷ​ണ​ങ്ങ​ളുണ്ട്.

വിഷാദരോഗസാധ്യത

അ​മി​ത​വ​ണ്ണം ജീ​വി​ത നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മാ​ന​സി​ക സ​മ്മ​ര്‍​ദം വ​ര്‍​ധി​ക്കു​ന്നു. ആ​ത്മാ​ഭി​മാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്ത​ലി​ന് കാ​ര​ണ​മാ​കു​ന്ന വി​ഷാ​ദ​രോ​ഗ സാ​ധ്യ​ത കൂ​ടു​ന്നു. (തു​ട​രും)

വി​വ​ര​ങ്ങ​ൾ - ഡോ. ​പ്രമീളാദേവി
കൺസൾട്ടന്‍റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം