വ്യായാമം * അരിയാഹാരം ധാരാളം കഴിക്കുകയും ഒട്ടും തന്നെ ശാരീരികാധ്വാനമോ വ്യായാമങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ധാരാളമാണ്. ഇങ്ങനെ ഉള്ളവരിൽ കുടവയറും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കുറേയേറെ പേരിൽ പ്രമേഹം ഉണ്ടാകുന്നതും ഹൃദയപേശികളുടെ കട്ടി കൂടുന്നതും അങ്ങനെയാണ്.
* ഒപ്പം, പുഴുങ്ങിയ ഒരു കോഴിമുട്ടയുടെ വെള്ള കഴിക്കുന്നതും രാവിലെ
ഒന്പത് മണിക്കു മുൻപ് അര മണിക്കൂർ വെയിൽ കൊള്ളുന്നതും നല്ലതായിരിക്കും.
* മാനസിക സംഘർഷം ഒഴിവാക്കുക, ക്രിയാത്മകമായിരിക്കുക, നല്ല സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുക, പതിവായി അര മണിക്കൂറെങ്കിലും നടക്കുകയും എതെങ്കിലും വ്യായാമം ചെയ്യുക, ആവശ്യത്തിനു വെള്ളം കുടിക്കുക, രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങുക, ധാരാളം തമാശകൾ പറയുകയും കേൾക്കുകയും ചിരിക്കുകയും ചെയ്യുക എന്നിവയും ഹൃദയാരോഗ്യത്തിനു സഹായകം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393