ഹോർമോൺ കൂടിയാലും കുറഞ്ഞാലും സാധാരണ ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ (അതായത് ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍) പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല.
അപ്പോൾ ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയില്‍ നിന്നും വരുന്ന ഹോര്‍മോണുകളുടെ ഉത്തേജനം വഴിയാണ് തുടര്‍ന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്. അപ്പോള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല എന്നുണ്ടെങ്കില്‍ അവിടെ നിന്നുമുള്ള ഹോര്‍മോണ്‍ ചിലപ്പോള്‍ കുറഞ്ഞ അളവില്‍ വരും, അല്ലെങ്കില്‍ ചിലപ്പോള്‍ ദ്രുതഗതിയില്‍ വരും. അങ്ങനെ അപാകതകള്‍ ഉണ്ടാകാം. (തുടരും)
വിവരങ്ങൾ:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.