അനി‌യന്ത്രിത രക്തസ്രാവം തുടർന്നാൽ...
ഡോ. ലക്ഷ്മി അമ്മാൾ
ആ​ര്‍​ത്ത​വം തു​ട​ങ്ങി​യി​ട്ടു​ള്ള ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പി​റ്റി​യൂ​ട്ട​റി ഗ്ര​ന്ഥി​യും ഹൈ​പ്പോ​ത​ലാ​മ​സും പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക​യി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ഒ​രു മാ​സം ആർത്തവം വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ചി​ല​പ്പോ​ള്‍ മാ​സ​ങ്ങ​ളോ​ളം ചി​ല​പ്പോ​ള്‍ ആർത്തവം വ​രി​ല്ല.

മാ​സ​മു​റ 45 - 60 ദി​വ​സം വ​രെ വൈ​കി ആ​യി​രി​ക്കും വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വൈ​കി വ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം ചി​ല​പ്പോ​ള്‍ വ​ള​രെ കൂ​ടു​ത​ല്‍ ആ​യി​രി​ക്കാം, അ​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ ഗ​തി​യി​ലോ താ​ര​ത​മ്യേ​ന കു​റ​വോ ആ​യി​രി​ക്കാം. ക്ര​മം തെ​റ്റി വ​രു​ന്ന മാ​സ​മു​റ​യി​ല്‍ ര​ക്ത​സ്രാ​വം കൂ​ടു​ത​ല​ല്ലാ എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

വിളർച്ചയും ശാരീരിക പ്രശ്നങ്ങളും

പ​ക്ഷേ, ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത വി​ധം ര​ക്ത​സ്രാ​വം ഉ​ണ്ടാ​യെ​ന്നി​രി​ക്കാം. അ​ങ്ങ​നെ വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ര​ക്ത​സ്രാ​വം കൊ​ണ്ടു​ണ്ടാ​കു​ന്ന വി​ള​ര്‍​ച്ച വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വ​ള​രു​ന്ന കു​ട്ടി​ക​ളി​ല്‍ വി​ള​ര്‍​ച്ച വ​ന്നു ക​ഴി​ഞ്ഞാ​ല്‍ അ​ത് പ​ല​വി​ധ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. പ​ഠി​ത്ത​ത്തി​ല്‍ ഉ​ത്സാഹ​മി​ല്ലാ​യ്മ, എ​പ്പോ​ഴും ഉ​റ​ങ്ങ​ണം എ​ന്ന് തോ​ന്നി​ക്കൊ​ണ്ടി​രി​ക്കു​ക, ദേ​ഷ്യം വ​രി​ക, ചി​ല ആ​ഹാ​ര സാ​ധ​ന​ങ്ങ​ളോ​ട് അ​മി​ത​മാ​യ ഇ​ഷ്ടം കാ​ണി​ക്കു​ക, ഓ​ടു​മ്പോ​ഴോ പ​ടി ക​യ​റു​മ്പോ​ഴോ പെ​ട്ടെ​ന്ന് കി​ത​യ്ക്കു​ക, ശ്വാ​സംമു​ട്ടൽ വ​രി​ക എ​ന്നി​വ ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​തൊ​ക്കെ ക​ണ്ടി​രു​ന്നാ​ലും ചി​ല​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇ​ത് വി​ള​ര്‍​ച്ച​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല.


ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ കാ​ണേണ്ടത് എപ്പോൾ?

അ​മി​ത ര​ക്ത​സ്രാ​വം ത​ട​യാ​നും വി​ള​ര്‍​ച്ച മാ​റ്റാനു​മു​ള്ള മ​രു​ന്നു​ക​ള്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന് നി​ര്‍​ദേശി​ക്കാ​ന്‍ സാ​ധി​ക്കും. മാ​ത്ര​വു​മ​ല്ല വ​ള​രെ വി​ര​ള​മാ​യി വ​രു​ന്ന അ​ണ്ഡാ​ശ​യ​ത്തി​ലെ ചി​ല മു​ഴ​ക​ളോ അ​ല്ലെ​ങ്കി​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ന് അ​ക​ത്തു വ​രു​ന്ന ചി​ല കു​ഴ​പ്പ​ങ്ങ​ളോ ക​ണ്ടു​പി​ടി​ക്കാ​ന്‍ സ്‌​കാ​ന്‍ ചെ​യ്യാനും ​ വി​ള​ര്‍​ച്ച എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ടെ​സ്റ്റു​ക​ള്‍ നിർദേശി ക്കാനും ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന് സാ​ധി​ക്കും.

ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങി ക​ഴി​ഞ്ഞ് ആ​ദ്യ​ത്തെ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ​രു​ന്ന മേ​ല്‍​പ്പ​റ​ഞ്ഞ ആ​ര്‍​ത്ത​വ ക്ര​മ​ക്കേ​ടു​ക​ള്‍ ശാ​രീ​രി​ക വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളോ കു​ട്ടി​ക​ളോ വ്യാ​കു​ല​പ്പെ​ടേ​ണ്ട​തി​ല്ല. ര​ക്ത​സ്രാ​വം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ക​ണ്ട് അ​തി​നു​ള്ള പ്ര​തി​വി​ധി തേ​ടേ​ണ്ട​താ​ണ്.
(തുടരും)

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ് എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.