കഴുത്തുവേദന/ നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാം
Thursday, February 23, 2023 3:34 PM IST
ഡോ. അരുൺ ഉമ്മൻ
വ​ർധി​ച്ചു​വ​രു​ന്ന ഉ​ദാ​സീ​ന​മാ​യ ജീ​വി​ത​ശൈ​ലി കാ​ര​ണം ക​ഴു​ത്തി​ലെ പേ​ശി​ക​ൾ ആ​വ​ശ്യ​മു​ള്ള ശ​ക്തി നേ​ടു​ന്നി​ല്ല. അ​തുകൊ​ണ്ട് ന​ട്ടെ​ല്ലി​ന് സ്‌​ട്രെ​യി​ൻ താ​ങ്ങാ​ൻ​പ​റ്റാ​തെ വ​രു​ന്നു.

ന​മ്മു​ടെ നാ​ഡീ​വ്യ​വ​സ്ഥ​യി​ൽ എ​ന്തെ​ങ്കി​ലും ത​ക​രാ​റു സം​ഭ​വി​ക്കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് വേ​ദ​ന​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​ത് പ​ല​വി​ധ​ത്തി​ൽ ന​മു​ക്ക് അ​നു​ഭ​വ​പ്പെ​ടാം. കു​ത്തു​ന്ന ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ പു​ക​ച്ചി​ൽ, ശ​രീ​ര​ഭാ​ഗം ക​ട്ടു​ക​ഴ​യ്ക്കു​ന്ന ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ പൊ​ള്ളി​പ്പി​ടി​ക്കു​ന്ന വി​ധ​ത്തി​ൽ അ​സു​ഖ​ക​ര​മാ​യ ഒ​രു വി​കാ​ര​മാ​യി വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. വേ​ദ​ന കാ​ഠി​ന്യ​മേ​റി​യ​തോ അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​തോ ആ​കാം. അ​ത് വ​രാം പോ​കാം, അ​ല്ലെ​ങ്കി​ൽ സ്ഥി​ര​മാ​യി​രി​ക്കാം.

ഇ​തൊ​ന്നു​മ​ല്ലെ​ങ്കി​ൽ ഒ​രു പ​രു​ക്കു​പ​റ്റി​യ​തി​ന്‍റെ ഭാ​ഗ​മാ​യും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​വി​ടെ ന​മ്മ​ൾ മ​ന​സി​ലാ​ക്കേ​ണ്ട​തെ​ന്തെ​ന്നാ​ൽ ഒ​രു വേ​ദ​ന​യും വെ​റു​തെ വ​രു​ന്ന​ത​ല്ല, അ​തി​ന് ഒ​രു അ​ടി​സ്ഥ​ാന കാ​ര​ണം ഉ​ണ്ടാ​വും. അ​ത് മ​ന​സി​ലാ​ക്കി അ​തി​നു വേ​ണ്ട ചി​കി​ത്സ ന​ൽ​കു​ക എ​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലൈ​റ്റി​സ് (ക​ഴു​ത്ത് തേ​യ്മാ​നം)


കംപ്യൂ​ട്ട​ർ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ലോം​ഗ് ഡി​സ്റ്റ​ൻ​സ് ഡ്രൈ​വ​ർ​മാ​ർ, ഹെ​വി വ​ർ​ക്ക​ർ​മാ​ർ, ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്ക​ർ​മാ​ർ, ഹെ​ഡ് ലോ​ഡിം​ഗ് വ​ർ​ക്ക​ർ​മാ​ർ, ഹെ​വി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പോ​ലീ​സു​കാ​ർ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദ​ന്ത ഡോ​ക്ട​ർ​മാ​ർ, ശ​സ്ത്ര​ക്രി​യാ ഡോ​ക്ട​ർ​മാ​ർ തുടങ്ങിയവ രിലാണ് സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലൈ​റ്റി​സ് (ക​ഴു​ത്ത് തേ​യ്മാ​നം) കൂ​ടു​ത​ൽ കാ​ണു​ന്ന​ത്.

പു​റം വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് എ​ന്താ​ണ്?

* ഭാ​ര​മേ​റി​യ വ​സ്തു​ക്ക​ൾ എ​ടു​ക്കു​ക, അ​ല്ലെ​ങ്കി​ൽ അ​നു​ചി​ത​മാ​യ ശരീരവിന്യാസത്തിൽ ഇ​രി​ക്കു​ക, തു​ട​ർ​ച്ച​യാ​യി ദീ​ർ​ഘ​നേ​രം വാ​ഹ​ന​മോ​ടി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ക​മ്പ്യൂ​ട്ട​ർ/ മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യി​ൽ അ​ധി​ക​നേ​രം ചി​ല​വ​ഴി​ക്കു​ക. ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ ന​ടു​വി​ന് ഏ​റെ സ​മ്മ​ർദം അ​നു​ഭ​വ​പ്പെ​ടു​ന്നു.

* മുറിവ്, ആഘാതം, പ​രി​ക്ക്, അ​ല്ലെ​ങ്കി​ൽ ഒ​ടി​വു​ക​ൾ
(തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]