മൂന്നു വയസിനുളളിൽ... മൂന്ന് വയസിനുള്ളിൽ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതു കൊണ്ടു മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയിൽ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയിൽ ഓട്ടിസം ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെടുകയുമാണെങ്കിൽ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാൻ സഹായകമാകും.
വിവരങ്ങൾ:
തസ്നി എഫ്.എസ് ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം.