അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും ത​ട​യാം
Tuesday, May 23, 2023 4:19 PM IST
നി​ര​ന്ത​ര വ്യാ​യാ​മം

വ്യാ​യാ​മം ദി​ന​ച​ര്യ​യാ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. വ്യാ​യാ​മം ഇ​ന്‍​സു​ലി​ന്‍ സെ​ന്‍​സി​റ്റീ​വി​റ്റി ഉ​യ​ര്‍​ത്തും. അ​ത് ക​ലോ​റി എ​രി​ച്ചു ക​ള​യാ​നും പ്ര​മേ​ഹം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും.

ഒ​രാ​ള്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് വ്യാ​യാ​മം തു​ടു​ങ്ങു​ന്ന​തെ​ങ്കി​ല്‍ ക്ര​മേ​ണ വ​ര്‍​ക്ക്ഔ​ട്ട് തീ​വ്ര​മാ​ക്കു​ക​യും ഒ​രോ അ​ഭ്യാ​സ​ത്തി​ന്‍റെ​യും സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

ആ​ഴ്ച​യി​ല്‍ 150 മി​നി​ട്ടോ അ​തി​ല്‍ കൂ​ടു​ത​ലോ ച​ടു​ല​ത​യോ​ടെ​യു​ള്ള ന​ട​ത്തം, സൈ​ക്കി​ളിം​ഗ്, നീ​ന്ത​ല്‍ തു​ട​ങ്ങി​യ അ​ഭ്യാ​സ​ങ്ങ​ൾ മി​ത​മാ​യ രീ​തി​യി​ൽ‍ ചെ​യ്യ​ണം.

ആ​വ​ശ്യ​ത്തി​ന് ഉ​റ​ക്കം

മ​തി​യാ​യ ഉ​റ​ക്ക​ത്തി​ന് വി​ശ​പ്പി​നെ​യും പോ​ഷ​ണ​രീ​തി​യെ​യും ബാ​ധി​ക്കു​ന്ന ഹോ​ര്‍​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​ഴി അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും കു​റ​യ്ക്കാ​ന്‍ ക​ഴി​യും.

അ​തു​പോ​ലെ ത​ന്നെ, ന​ല്ല ഉ​റ​ക്കം ശ​രീ​ര​ത്തി​ന്‍റെ ഇ​ന്‍​സു​ലി​ന്‍ സെ​ന്‍​സി​റ്റി​വി​റ്റി ഉ​യ​ര്‍​ത്തു​ക​യും മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ക​യും പൊ​തു​വെ ശ​രീ​ര​ത്തെ കൂ​ടു​ത​ല്‍ സു​ഖ​പ്ര​ദ​മാ​ക്കു​ക​യും ചെ​യ്യും.

ഉ​ത്ത​മ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ മു​തി​ര്‍​ന്ന​വ​ര്‍ 7 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 9 മ​ണി​ക്കൂ​ര്‍ വ​രെ ഉ​റ​ങ്ങി ശീ​ലി​ക്ക​ണം.


പു​ക​വ​ലി ഉ​പേ​ക്ഷി​ക്ക​ണം

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. പു​ക​വ​ലി നി​ര്‍​ത്തു​മ്പോ​ള്‍ ഇ​ന്‍​സു​ലി​ന്‍ സെ​ന്‍​സി​റ്റി​വി​റ്റി കൂ​ടും.

കാ​യി​ക പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​കും. ക​ലോ​റി കു​റ​യ്ക്കു​ക​യും പോ​ഷ​ണ​രീ​തി പൊ​തു​വാ​യി മാ​റു​ക​യും ചെ​യ്യും.

ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്താം

അ​മി​ത​വ​ണ്ണ​മു​ള​ള​വ​രി​ല്‍ ടൈ​പ്പ് 2 പ്ര​മേ​ഹം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​ത്ത​രം വ്യ​ക്തി​ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ദി​ന​ച​ര്യ​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി വ​ണ്ണം കു​റ​ച്ചും പ്ര​മേ​ഹം ഇ​ല്ലാ​താ​ക്കി​യും സു​ഖ​പ്ര​ദ​മാ​യി ജീ​വി​ക്കാ​ന്‍ ക​ഴി​യും.

ഡോ. ​അ​ഖി​ൽ കൃ​ഷ്ണ
എം​ബി​ബി​എ​സ്, എം​ഡി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എ​ൻ​ബി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എം (എ​ൻ​ഡോ​ക്രൈ​നോ​ള​ജി) , എ​സ്‌​സി​ഇ (എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ർ​സി​പി, യു​കെ). അ​സോ​സി​യേ​റ്റ് ക​ൺ​സ​ൽ​ട്ട​ന്‍റ് ഇ​ൻ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, കിം​സ് ഹെ​ൽ​ത്ത്, തി​രു​വ​ന​ന്ത​പു​രം.