ക്ഷയരോഗം - ജാഗ്രത വേണ്ടവർ • പ്രമേഹരോഗികൾ, • ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, • എച്ച്ഐവി അണുബാധിതർ, • അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ •മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം.
ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക 1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല കൊണ്ട് വായും മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക
വിവരങ്ങൾ:
നാഷണൽ ഹെൽത്ത് മിഷൻ, വയനാട് ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.