മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കം ഉണ്ടാകാവുന്ന ഒരു രോഗമാണ് അപസ്മാരം. രോഗത്തിന്റെ നാടകീയമായ പ്രകടനങ്ങൾ കാരണം ഇത് മറ്റുള്ള എല്ലാ രോഗങ്ങളേയും അപേക്ഷിച്ച് മനുഷ്യരുടെ ശ്രദ്ധ കൂടുതൽ പിടിച്ചെടുക്കുകയുണ്ടായി.
ആവർത്തിച്ചുണ്ടാകുന്ന രോഗം ഇംഗ്ലീഷിൽ ഈ രോഗത്തിന് "എപ്പിലെപ്സി' എന്നാണ് പറയുന്നത്. എപ്പിലെപ്സി എന്നുള്ളത് ഒരു ഗ്രീക്ക് പദമാണ്. "പിടികൂടുക' എന്നാണ് ഈ വാക്കിന്റെ അർഥം.
നീണ്ടകാലം നിലനിൽക്കുന്ന രോഗമാണ് അപസ്മാരം. ഇടയ്ക്കിടെ ആവർത്തിച്ച് ഉണ്ടാകാനുള്ള സാധ്യതയുള്ള ഒരു രോഗവും കൂടിയാണ്.
ബോധക്ഷയം ബോധക്ഷയം ഈ രോഗത്തിന്റെ ഒരു സവിശേഷതയാണ്. അത് പലപ്പോഴും പെട്ടെന്നാണ് ഉണ്ടാകുക. ഉണ്ടാകുമ്പോൾ അത് കുറച്ചുസമയം നീണ്ടുനിൽക്കുകയും ചെയ്യും. ആ സമയത്ത് മനസിന്റെ പ്രവർത്തനം തകരാറിലാകും.
പേശികളിൽ കോച്ചിവലി ഉണ്ടാകും. കണ്ണുകൾ തുറന്ന അവസ്ഥയിൽ ആയിരിക്കും. പ്രകാശത്തോടും ശബ്ദത്തോടും ഒരു പ്രതികരണവും ഉണ്ടാകുകയില്ല. കൂടുതൽ പേരും വീഴാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 98460 73393