മൈ​ഗ്രേ​ൻ ട്രി​ഗ​റു​ക​ൾ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കാം
Thursday, July 27, 2023 12:59 PM IST
മൈ​ഗ്രേ​ൻ ചി​കി​ത്സ​യി​ൽ മൂ​ന്നു സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്ന് - മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്ന ട്രി​ഗ​റു​ക​ൾ(​ഉ​ത്തേ​ജ​ക ഘ​ട​ക​ങ്ങ​ൾ) എ​ന്തെ​ന്നു ക​ണ്ടു​പി​ടി​ച്ച് അ​വ ഒ​ഴി​വാ​ക്കു​ക.

ര​ണ്ട് -കൃ​ത്യ​മാ​യ ജീ​വി​ത - ഭ​ക്ഷ​ണ ശൈ​ലി​യി​ലൂ​ടെ മൈ​ഗ്രേ​നെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തു​ക. മൂ​ന്ന് - മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം.

ഓ​രോ​രു​ത്ത​രി​ലും മൈ​ഗ്രേ​നു നി​ദാ​ന​മാ​കു​ന്ന ട്രി​ഗ​റു​ക​ളെ ക​ണ്ടെ​ത്തു​ക ത​ന്നെ ആ​ദ്യ​പ​ടി. ത​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ. പ്ര​ധാ​ന​മാ​യി പ​ത്തു ട്രി​ഗ​റു​ക​ളാ​ണ​ത്.

കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ക

കൃ​ത്യ​മാ​യ ദി​ന​ച​ര്യ​ക​ളി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ. ഉ​റ​ങ്ങു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ൾ മാ​റ്റു​ക. ദീ​ർ​ഘ​യാ​ത്ര​ക​ളും മ​റ്റും ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു. അ​തു​കൊ​ണ്ട് കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യും ഉ​ണ​രു​ക​യും ചെ​യ്യു​ക.

അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

അ​ന്ത​രീ​ക്ഷ-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മൈ​ഗ്രേ​ന് ഉ​ത്തേ​ജ​ക​ഘ​ട​ക​ങ്ങ​ളാ​കു​ന്നു. അ​മി​ത ചൂ​ടും ത​ണു​പ്പും ട്രി​ഗ​റു​ക​ളാ​കു​ന്നു. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ ര​ശ്മി​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു.
അ​തു​കൊ​ണ്ട് ഇ​ത് ഒ​ഴി​വാ​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​വ​രു​ത്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.


മൈ​ഗ്രേ​നു കാ​ര​ണ​ങ്ങ​ളാ​കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ

മൈ​ഗ്രേ​നു കാ​ര​ണ​ങ്ങ​ളാ​കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്തെ​ന്ന് അ​റി​യു​ക. ചോ​ക്ലേ​റ്റ്, ബ​നാ​ന, ചീ​സ്, വി​നാ​ഗ​രി, സോ​യാ​സോ​സ്, ചു​വ​ന്ന വൈ​ൻ, നാ​ര​ങ്ങ, കാ​പ്പി തു​ട​ങ്ങി​യ​വ ത​ല​വേ​ദ​ന​യ്ക്കു​ള്ള ഉ​ദ്ദീ​പ​ന ഘ​ട​ക​മാ​കു​ന്നു.

കൂ​ടാ​തെ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ല​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​ചേ​രു​വ​ക​ളാ​യ മോ​ണോ​സോ​ഡി​യം ഗ്ലൂ​ട്ടാ​മെ​യ്റ്റ്, സ​ൽ​ഫൈ​യ്റ്റ്, നൈ​ട്രേ​റ്റ്, അ​സ്പ​ർ​ട്ടാം, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ലെ അ​ജി​നോ​മോ​ട്ടോ തു​ട​ങ്ങി​യ​വ ക​ഠി​ന​മാ​യ കൊ​ടി​ഞ്ഞി​ക്കു തു​ട​ക്ക​മി​ടു​ന്നു. ഇ​വ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

സ​മ​യ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്കാം

കൃ​ത്യ​സ​മ​യ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​തും ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. വി​ശ​ന്നി​രി​ക്കു​ന്ന​തും ന​ന്ന​ല്ല. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര കു​റ​ഞ്ഞു​പോ​കു​ന്ന​തും ഹാ​നി​ക​രം.

ചെ​റി​യ അ​ള​വി​ലു​ള്ള ആ​ഹാ​രം കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ പ​ല​പ്രാ​വ​ശ്യം ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.