ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ 30 ശതമാനവും ഹെഡ് ആൻഡ് നെക്ക് കാൻസറുകളാണ്.
ചെവി, മൂക്ക്, വായ, ചുണ്ട്, നാവ്, തൊണ്ട, കവിൾ, ഉമിനീർ ഗ്രന്ഥികൾ എന്നിവയെ ബാധിക്കുന്ന കാൻസറുകളെ പൊതുവായി പറയുന്ന പേരാണ് ഹെഡ് ആൻഡ് നെക്ക് കാൻസർ.
ഇത്തരം കാൻസറുകൾ തിരിച്ചറിയപ്പെടാൻ വൈകുന്നത് അതീവ അപകടകരമാണ്. അതിനാൽ െഹഡ് ആൻഡ് നെക്ക് കാൻസറുകളെക്കുറിച്ചുള്ള ബോധവത്്കരണം വളരെ പ്രധാനം.
രോഗലക്ഷണങ്ങൾ
ഓരോരോ അവയവങ്ങളിൽ വ്യത്യസ്ത ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഉണങ്ങാത്ത വ്രണങ്ങൾ (പ്രത്യേകിച്ച് വായയിൽ), നാവിലും കവിളിലും ഉണ്ടാകുന്ന നിറ വ്യത്യാസം, പല്ലുകളിലോ മോണകളിലോ നിന്നുള്ള അസാധാരണവും ആവർത്തിച്ചുമുള്ള രക്തസ്രാവം,
ഭക്ഷണം കഴിക്കാനും ഇറക്കാനുമുള്ള ബുദ്ധിമുട്ട്, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, തുടർച്ചയായുള്ള ശബ്ദമടപ്പും ചുമയും, മറുക്, കാക്ക പുള്ളി അരിമ്പാറ ഇവയുടെ നിറത്തിലും വലിപ്പത്തിലും ഉള്ള വ്യതിയാനം, ഹെഡ് ആൻഡ് നെക്ക് ഭാഗങ്ങളിൽ ഉണ്ടാകുന്ന മുഴകളും തടിപ്പും.
ഇവയെല്ലാം പൂർണമായും കാൻസറിന്റെ ലക്ഷണങ്ങൾ ആകണമെന്നില്ല. എന്നാൽ, ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ചികിത്സയ്ക്കു ശേഷവും 15 ദിവസത്തിൽ കൂടുതൽ കാണുകയാണെങ്കിൽ വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.
പ്രധാന കാരണങ്ങൾ
പുകയില ജന്യമായ വസ്തുക്കളുടെ ഉപയോഗം, മദ്യപാനം, മൂർച്ചയുള്ള പല്ലുകൾ, എച്ച്പിവി.
രോഗനിർണയ രീതികൾ
കാൻസർ നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നത് കണ്ടു പിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ലഭ്യമാണ്.
ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ കാര്യത്തിൽ ഏത് അവയവത്തെ ബാധിച്ചു എന്നതിനനുസരിച്ച് ഇത് വ്യത്യസ്തപ്പെടാം.
പുറമേ കാണുന്ന ഭാഗങ്ങളിലാണെങ്കിൽ (നാവ്, കവിളുകൾ, വായയുടെ അടിഭാഗം, ചെവി തുടങ്ങിയവ )നേരിട്ട് കുത്തി പരിശോധനയോ ബയോപ്സിയോ എടുക്കാം.
തൊണ്ട, സ്വനപേടകം എന്നിവയാണെങ്കിൽ ലാറിൻജോസ്കോപ്പി അല്ലെങ്കിൽ എൻഡോസ്കോപ്പി നടപടിക്രമങ്ങളിലൂടെ ബയോപ്സി ചെയ്യാവുന്നതാണ്.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി.ആർ
ഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ടോബാക്കോ സെസേഷൻ ഇന്റർ
വേഷൻ സ്പെഷ്യലിസ്റ്റ്
ഫോൺ - 6238265965.