സങ്കീർണത ആരിലൊക്കെ? സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകൾ കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും നാട്ടിൽ മതിലുകൾ കുടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു.
കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.