ഇതെല്ലാം കലോറി റിലീസ് ചെയ്യുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാരണമാകും.
ഹൃദയാഘാത സാധ്യത, സമ്മര്‍ദ്ദം നല്ല ലൈംഗിക ജീവിതം നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗം എന്നതിനുപുറമെ, നിങ്ങളുടെ ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയുടെ അളവ് സന്തുലിതമാക്കാനും ലൈംഗികബന്ധം സഹായകമാണ്.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്ക്ക് അല്ലാത്തവരേക്കാള്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത പകുതിയാണെന്നാണ് കണ്ടെത്തല്‍.
അതുപോലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗികതയ്ക്കു സാധിക്കും. തലച്ചോറിന്റെ ആനന്ദവും പ്രതിഫല സംവിധാനവും പുനരുജ്ജീവിപ്പിക്കുന്ന മസ്തിഷ്ക രാസവസ്തു ലെംഗിക ഉത്തേജനത്തിനിടെ പുറപ്പെടുവിക്കപ്പെടുന്നതാണ് ഇതിന്റെ കാരണം.
പ്രോസ്റ്റേറ്റ് കാന്‍സര്‍, ഉറക്കം പുരുഷന്മാരില് ഒരു പ്രായപരിധി കഴിഞ്ഞു കണ്ടുവരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ ചെറുക്കാന്‍ ലൈംഗികതയ്ക്കു സാധിക്കും. മാസത്തില്‍ കുറഞ്ഞത് 21 തവണയെങ്കിലും സ്ഖലനം ചെയ്യുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കയിലെ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ലൈംഗികബന്ധത്തിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നത് മറ്റൊരു ഗുണമാണ്. ലൈംഗികബന്ധത്തിനുശേഷം വിശ്രമത്തിനും ഉറക്കത്തിനും കാരണമാകുന്ന ഹോര്‍മോണായ പ്രോലാക്റ്റിന് പുറത്തുവരുന്നതാണ് ഇതിന്റെ കാരണം.