പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
Wednesday, February 26, 2020 3:21 PM IST
പാ​ദ​ങ്ങ​ളി​ൽ അ​ൾ​സ​ർ(വ്രണം) ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഹൃ​ദ്രോ​ഗ​ബാ​ധ, സ്ട്രോ​ക്ക് എ​ന്നി​വ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ൾ​സ​ർ ഇ​ല്ലാ​ത്ത പ്ര​മേ​ഹ​രോ​ഗി​ക​ളെ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്.
* 25 ശ​ത​മാ​നം പ്ര​മേ​ഹ​രോ​ഗി​ക​ളി​ലും അ​വ​രു​ടെ ജീ​വി​ത​കാ​ല​ഘ​ട്ടത്തി​ൽ ഒ​രു​ത​വ​ണ​യെ​ങ്കി​ലും പാ​ദ​ങ്ങ​ളി​ൽ അ​ൾ​സ​ർ ഉ​ണ്ടാ​വാ​റു​ണ്ട്.
* പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ രോ​ഗ​ത്തിന്‍റെ മൂ​ർ​ധ​ന്യ​ത്തി​ൽ കാ​ൽ മു​റി​ച്ചു​മാ​റ്റ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​ര​ല്ലാ​ത്ത​വ​രേ​ക്കാ​ൾ 25 ഇ​രട്ടി കൂ​ടു​ത​ലാ​ണ്.
* ലോ​ക​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന കാ​ൽ മു​റി​ച്ചു​മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ 70 ശ​ത​മാ​ന​വും പ്ര​മേ​ഹ​രോ​ഗി​ക​ളി​ലാ​ണ്.
* ശ​രി​യാ​യ പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മൂ​ലം വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്നു. വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് 40 ശ​ത​മാ​ന​മാ​ണ്.​

പാദങ്ങളിലെ വ്രണം - ചി​കി​ത്സ

പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക. പു​ക​വ​ലി, മ​ദ്യ​പാ​നം ഇ​വ പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക. കാ​ലി​ലെ ര​ക്ത​യോട്ടം വ​ർ​ധി​പ്പി​ക്കാ​ൻ സഹായകമായ
മ​രു​ന്നു​ക​ൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

അ​ൾ​സ​റി​ൽ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ൽ ക​ൾ​ച്ച​ർ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം ആ​ൻ​റി​ബ​യോട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. പൊ​വി​ഡോ​ണ്‍ അ​യ​ഡി​ൻ വ്ര​ണ​ത്തി​ൽ പു​ര​ട്ടരു​ത്. വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ കാ​ൽ​സ്യം ആ​ൽ​ജി​നേ​റ്റ്, ഹൈ​ഡ്രോ​ജെ​ൽ, പോ​ളി​യൂ​റേ​ത്രേ​ൻ ഡ്ര​സിം​ഗു​ക​ൾ ന​ല്ല ഗു​ണം​ചെ​യ്യും.

മു​റി​വു​ണ​ക്ക​ത്തി​ന് സി​റ്റോ​സ്റ്റി​റോ​ൾ, ലൈ​സീ​ൻ, ബെ​ക്കാ​പ്ലെ​ർ​മി​ൻ​ജെ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ജ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് വ​ഴി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​പ്ലി​ഗ്രാ​ഫ്റ്റ്, ഡെ​ർ​മാ​ഗ്രാ​ഫ്റ്റ് എ​ന്നി​വ അ​ൾ​സ​ർ ചി​കി​ത്സ​യി​ലെ നൂ​ത​ന​രീ​തി​ക​ളാ​ണ്. ആ​ൽ​ഫാ ലൈ​പോ​യി​ക് ആ​സി​ഡ്, ഈ​വ​നിം​ഗ് പ്രിം​റോ​സ് ഓ​യി​ൽ എ​ന്നി​വ​യ​ട​ങ്ങി​യ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ന​ല്ല​താ​ണ്.മരുന്നുകൾ ഡോക്ടറുടെനിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കി​ട​ത്തി​ച്ചികിത്സ

താ​ഴെ​പ​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട​താ​ണ്.
* വ്ര​ണ​ത്തി​ന് ക​റു​പ്പു​നി​റം.
* അ​ൾ​സ​റി​ൽ​നി​ന്ന് അ​ണു​ബാ​ധ എ​ല്ലു​ക​ളി​ലേ​ക്കു വ്യാ​പി​ച്ചാ​ൽ.
* അ​ൾ​സ​ർ പാ​ദ​ങ്ങ​ളി​ൽ​നി​ന്ന് കാ​ലു​ക​ളി​ലേ​ക്കു വ്യാ​പി​ച്ചാ​ൽ.
* അ​ൾ​സ​റി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ത​ര​ത്തി​ൽ പ​ഴു​പ്പ് നി​റ​യു​ക​യാ​ണെ​ങ്കി​ൽ.
* അ​നി​യ​ന്ത്രി​ത​മാ​യി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര ഉ​യ​ർ​ന്നാ​ൽ.


എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?

* ര​ക്ത​സമ്മ​ർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക. എ​ച്ച്ബി​എ1​സി, ലി​പി​ഡ് പ്രൊ​ഫൈ​ൽ, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര എ​ന്നി​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​പ്പി​ക്കു​ക.
* ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക.
* കൊ​ഴു​പ്പു കു​റ​ഞ്ഞ​തും നാ​രു​ക​ൾ കൂ​ടി​യ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.
* മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക.
* എ​ല്ലാ​ദി​വ​സ​വും രാ​ത്രി കാ​ൽ​പാ​ദം പ​രി​ശോ​ധി​ക്കു​ക. മു​റി​വു​ക​ൾ, നി​റ​വ്യ​ത്യാ​സം, നീ​ർ​ക്കെട്ട് , വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ പൂ​പ്പ​ൽ​ബാ​ധ, കാ​ൽ​വെ​ള്ള​യി​ൽ ആ​ണി, ത​ടി​പ്പ് ഇ​വ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക. ഇ​ളം​ചൂ​ടു​വെ​ള്ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക. കാ​ൽ ക​ഴു​കി​യ​ശേ​ഷം ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ക്കു​ക. വി​ര​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ക. ഇ​ത് പൂ​പ്പ​ൽ​ബാ​ധ ഉ​ണ്ടാകാതെ തടയും.

* ച​ർ​മ​ത്തിന്‍റെ മൃ​ദു​ല​ത നി​ല​നി​ർ​ത്താ​ൻ പെ​ട്രോ​ളി​യം ജെ​ല്ലി പു​രു​ക. കാലിന്‍റെ അ​ടി​യി​ൽ ആ​ണി​ക​ൾ ക​ണ്ടാ​ൽ അ​ത് റേ​സ​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. പ​ക​രം ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധന്‍റെ സേ​വ​നം തേ​ടു​ക.
* കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശ്ര​ദ്ധ​യോ​ടെ ന​ഖം മു​റി​ക്കു​ക. ന​ഖ​ത്തിന്‍റെ അ​രി​കു​ക​ൾ മു​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

* എ​ല്ലാ​സ​മ​യവും ഷൂ​സ്, സോ​ക്സ് ഇ​വ ഉ​പ​യോ​ഗി​ക്കു​ക. പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ട​ക്ക​രു​ത്. കാ​ലി​ന് പാ​ക​മാ​യ ഷൂ​സ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ്ലാ​സ്റ്റ്ി​ക് ഷൂസ്, ​അ​റ്റം കൂ​ർ​ത്ത​തും ഉ​യ​ർ​ന്ന ഹീ​ൽ ഉ​ള്ള​തു​മാ​യ ഷൂ​സ് ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.

* ഇ​രി​ക്കു​ന്പോ​ൾ കാ​ലു​ക​ൾ ത​റ​നി​ര​പ്പി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​വ​യ്ക്കു​ക. കാ​ലു​ക​ൾ തമ്മി​ൽ പി​ണ​ച്ചു​കൊ​ണ്ട് ഇ​രി​ക്ക​രു​ത്.

* ശ​രി​യാ​യ രീ​തി​യി​ൽ വ്യാ​യാ​മം ചെ​യ്യു​ക. ന​ട​ത്തം, നൃ​ത്തം, നീ​ന്ത​ൽ, സൈ​ക്ലിം​ഗ് എ​ന്നി​വ ന​ല്ല വ്യാ​യാ​മ​മാ​ണ്. ഓട്ടം, ​ഹൈ​ജം​പ് ഇ​വ ചെ​യ്യ​രു​ത്.

* ശ​രി​യാ​യ ഭ​ക്ഷ​ണ​വും ചിട്ട​യാ​യ ജീ​വി​ത​വും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും​കൊ​ണ്ട് പ്ര​മേ​ഹ​ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ ജീ​വി​തം സു​ഗ​മ​മാ​യ രീ​തി​യി​ൽ മുന്നോട്ടു ​കൊ​ണ്ടു​പോ​കാ​നാ​കും.

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, പന്തക്കൽ
ഫോൺ - 8714373299