കൊറോണക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊ​റോ​ണ 19 കാ​ല​ഘ​ട്ട​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഏ​റെ ആ​ശ​ങ്ക​ക​ൾ ഉ​ണ്ടാ​വും. പ​തി​വു പ​രി​ശോ​ധ​ന​ക​ൾ​ക്കു പോ​കാ​ൻ ത​ട​സം നേ​രി​ടു​ന്ന​തും അ​മ്മ​യ്ക്കും കു​ഞ്ഞി​നും രോഗം ബാ​ധി​ക്കു​മോ എ​ന്ന സം​ശ​യ​വും ആ​ശ​ങ്ക​ക​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്; പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവരിൽ.

* അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തു​പോ​വു​ക. പു​റ​ത്തു പോ​കേ​ണ്ടി വ​ന്നാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക. മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധ​ത്തി​ലാ​ണ് മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. ക​യ്യി​ൽ സാ​നി​റ്റൈ​സ​ർ ക​രു​തു​ക.
* പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​വി​ടെ​യും സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക. ഹാ​ൻ​ഡി​ൽ, വാതിൽപ്പി​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക. ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത്.
*കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക
*വീ​ടു വി​ട്ടു പു​റ​ത്തു പോ​കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
*ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന​യ്ക്കും പ​രി​ച​ര​ണ​ത്തി​നും മാ​ത്രം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക. ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക.

*സ​ന്ദ​ർ​ശ​ക​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
*വീ​ടി​നു പു​റ​ത്തു പോ​യി​വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി
അ​ക​ലം പാ​ലി​ക്കു​ക. നി​ങ്ങ​ളു​ടെ സു​ര​ക്ഷ നി​ങ്ങ​ളു​ടെ ക​ര​ങ്ങ​ളി​ലാ​ണ്.​ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വം നി​ങ്ങ​ളു​ടെ ക​ര​ങ്ങ​ളി​ലാ​ണെ​ന്ന് ഓ​ർ​മി​ക്കു​ക.

* സം​ശ​യ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും ദി​ശ ടോ​ൾ ഫ്രീ ​ന​ന്പ​ർ 1056, 0471 2552056 വി​ളി​ക്കു​ക.

ക​ണ്‍​ടൈ​ൻ​മെ​ന്‍റ് സോ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

പ​നി, ചു​മ, ശ്വാ​സ​ത​ട​സം, ജ​ല​ദോ​ഷം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​മാ​യോ ജി​ല്ല​യി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യോ
ബ​ന്ധ​പ്പെ​ടു​ക.

കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

14 ദി​വ​സം സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പോ​വു​ക
ക്വാറന്‍റൈൻ എന്നാൽ ഇത്രമാത്രം - വായൂസഞ്ചാരമുള്ള,
ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയിൽ വിശ്രമിക്കുക. മറ്റുള്ളവരുമായി നേരിട്ടു സന്പർക്കം പാടില്ല. വായിക്കാം, പാട്ടുകേൾക്കാം, ടിവി കാണാം, ലഘുവ്യായാമം ചെയ്യാം.

വീ​ട്ടി​ലെ​ത്തി​യാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പാ​ലി​ക്ക​ണേ...
- ചെ​രു​പ്പി​ട്ട് അ​ക​ത്തു ക​യ​റ​രു​ത്.
- എ​ത്ര​യും​പെ​ട്ടെ​ന്നു സോ​പ്പ് തേ​ച്ച്് കു​ളി​ക്കു​ക
- ധ​രി​ച്ചി​രു​ന്ന മാ​സ്കും തു​ണി​ക​ളും ക​ഴു​കി​യി​ടു​ക.

വി​ദ്യാ​ർഥി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്
ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ക​ണ്ണു​ക​ളു​ടെ
സം​ര​ക്ഷ​ണ​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ സ്ക്രീ​നു​ക​ളി​ൽ നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ക

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​ർ.