കോവിഡ്കാലത്ത് ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Thursday, June 25, 2020 4:00 PM IST
1. സെക്യൂരിറ്റി ഏരിയയിൽ സാനിറ്റൈസർ നിർബന്ധമായും കരുതുക.
2. സന്ദർശകരുടെ പേര്, മേൽവിലാസം, മൊബൈൽ നന്പർ എന്നിവ ശേഖരിച്ചു സൂക്ഷിക്കുക.
3. പുറത്തു പോകുന്നതിനു മുന്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
4. പടികൾ കയറുന്പോൾ കൈവരികളിൽ സ്പർശിക്കാതിരിക്കുക.
5. കഴിവതും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക.
6. ലിഫ്റ്റിനുള്ളിൽ സാമൂഹിക അകലം പാലിക്കുക.
7. ലിഫ്റ്റ് ഉപയോഗിക്കുന്നതിനു മുന്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
8. എല്ലാ നിലയിലും സാനിറ്റൈസർ സൂക്ഷിക്കണം.
9. പുറത്തുപോയി വരുന്നവർ കൈകാലുകളും മുഖവും കഴുകണം. വസ്ത്രങ്ങൾ സോപ്പുപയോഗിച്ചു കഴുകി വെയിലത്തുണക്കുക. കഴിയുമെങ്കിൽ കുളിക്കുക.
10. സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങിയ പൊതുഇടങ്ങളിൽ ആരെയും പ്രവേശിക്കാൻ അനുവദിക്കരുത്.
11. റൂം ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും നല്കുക. അവരെയും അവരുടെ കുടുംബത്തെയും ഒറ്റപ്പെടുത്തരുത്.
12. ക്വാറന്റൈനിലുള്ളവർ പൊതുഇടങ്ങളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക.
13. 60 വയസിനു മുകളിൽ പ്രായമുള്ളവർ, അസുഖമുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക.
14. നിർബന്ധമായും മൂക്കും വായും മൂടത്തക്കവിധത്തിൽ മാസ്ക് ധരിക്കുക. സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തേണ്ട ആവശ്യമില്ല.
യാത്രയ്ക്കിറങ്ങുന്പോൾ ഓർക്കുക...
1. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും നിർബന്ധമായും മാസ്ക് കൃത്യമായി ധരിക്കുക,
സാമൂഹിക അകലം പാലിക്കുക.
2. സാനിറ്റൈസർ കയ്യിൽ കരുതുക.
3. വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക.
4. യാത്രാവേളകളിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
5. യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ
കരുതുക.
6. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
കോവിഡ്കാലത്തെ ആരോഗ്യം - ശ്രദ്ധിക്കുക
*ദിവസവും കുറഞ്ഞത് എട്ടു മണിക്കൂർ ഉറങ്ങുക.
*ദിവസവും കുറഞ്ഞത് 30 മിനിട്ട് വ്യായാമം ചെയ്യുക
*ആവശ്യമെങ്കിൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ ഉപദേശം തേടുക.
*ദിവസവും കുറഞ്ഞത് 30 മിനിട്ട് യോഗ ചെയ്യുക.
*ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക.
* ധാരാളം ഇലക്കറികളും ഫലങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.