ഇവർക്കു വേണം സ്ക്രീനിംഗ്...
സ്ത​ന​കോ​ശ​ങ്ങ​ൾ അ​സാ​ധാ​ര​ണ തോ​തി​ൽ വി​ഭ​ജി​ച്ചു വ​ള​രു​ന്ന​താ​ണ് സ്്ത​നാ​ർ​ബു​ദം. കാ​ൻ​സ​റിന്‍റെ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കും​മു​ന്പേ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്നു തു​ട​ങ്ങി​യി​രി​ക്കും. അ​തി​നാ​ലാ​ണ് നേ​ര​ത്തേ​യു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മു​ൻ​കൂട്ടി ക​ണ്ടെ​ത്തു​ന്ന​തി​നു സ്ത​ന​പ​രി​ശോ​ധ​ന​യ്ക്ക് (​ബ്ര​സ്റ്റ് സ്ക്രീ​നിം​ഗ്)അ​തീ​വ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നു പ​റ​യു​ന്ന​ത്.

സ്ക്രീ​നിം​ഗ്

ഉ​യ​ർ​ന്ന തോ​തി​ൽ സ്നാ​ർ​ബു​ദ​ത​സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പു​ക​ളു​ടെ സ്ക്രീ​നിം​ഗി​നാ​ണ് ഏ​റെ പ്രാ​ധാ​ന്യം ന​ല്കേ​ണ്ട​ത്.

1. പാ​ര​ന്പ​ര്യ​മാ​യി​ത്ത​ന്നെ ഒ​വേ​റി​യ​ൻ/ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ പാരന്പര്യമുള്ള സ്ത്രീ​ക​ൾ

2. മു​ന്പ് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​ർ

3. നി​ല​വി​ൽ കു​ടും​ബ​ത്തി​ൽ സ്ത​നാ​ർ​ബു​ദ​മു​ള്ള സ്ത്രീ​ക​ൾ

4. ട്രി​പ്പി​ൾ നെ​ഗ​റ്റീ​വ് ബ്ര​സ്റ്റ് കാ​ൻ​സ​ർ (ER/PR/HER2 -ve)​ ഉ​ള്ള സ്ത്രീ​ക​ളു​ടെ പെ​ണ്‍​മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും. ഇ​വ​ർ​ക്ക് വ​ള​രെ നേ​ര​ത്തേ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണ്

5. HER2 positive tumor സ്നാ​ർ​ബു​ദം ബാ​ധി​ച്ച​യാ​ളിന്‍റെ ഏ​റ്റ​വും അ​ടു​ത്ത( 1st degree relative) സ്ത്രീ​ക​ളാ​യ ബ​ന്ധു​ക്ക​ൾ

6. BRCA1, BRCA 2 സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​യാ​ളിന്‍റെ ഏ​റ്റ​വും അ​ടു​ത്ത (1st degree relatives )സ്ത്രീ​ക​ളാ​യ ബ​ന്ധു​ക്ക​ൾ​ക്കും 20 ക​ളി​ൽ​ത്ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യം.

പ്രത്യേക ശ്ര​ദ്ധ​യ്ക്ക്

* 20 നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള സ്ത്രീ​ക​ൾ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും സ്വ​യം സ്ത​ന​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്ത​ന​ത്തി​ൽ ത​ടി​പ്പു​ക​ളോ മു​ഴ​ക​ളോ തൊ​ട്ടറി​യാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ത്ര​യും പെട്ടെന്ന് ഒ​രു ഫി​സി​ഷ്യന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക. മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡോ​ക്ട​റു​ടെ മേ​ൽ​നോ​ട്ടത്തി​ലു​ള​ള ശാ​രീ​രി​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം.

* 40 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള സ്ത്രീ​ക​ൾ വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ മാ​മോ​ഗ്രാം ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം. സ്ത​നാ​ർ​ബു​ദ​ച​രി​ത്ര​മു​ള​ള കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ 40 വ​യ​സി​നു മു​ന്പു​ത​ന്നെ കാ​ൻ​സ​ർ വി​ദ​ഗ്ധ​നു​മാ​യി സംസാരിച്ച് സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കു വി​ധേ​യ​മാ​ക​ണം.

* 40 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ മാ​സം തോ​റും സ്വ​യം സ്ത​ന​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കൂ​ടാ​തെ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡോ​ക്ട​റു​ടെ മേ​ൽ​നോട്ട​ത്തി​ൽ ശാ​രീ​രി​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം. വ​ർ​ഷം തോ​റും മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം.


അ​തി​ജീ​വ​നം

ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​യ 90 ശ​ത​മാ​നം സ്ത​നാ​ർ​ബു​ദ​ബാ​ധി​ത​രി​ലും സാ​ധാ​ര​ണ​യാ​യി രോ​ഗം വീ​ണ്ടെ​ടു​ക്കാ​റി​ല്ല. ചി​ല​രി​ൽ ജീ​വി​ത​കാ​ല​യ​ള​വി​ൽ പി​ന്നീ​ടൊ​രി​ക്ക​ലും രോ​ഗം മ​ട​ങ്ങി​വ​രി​ല്ല. സ്ത​നാ​ർ​ബു​ദം തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ച്ച​വ​രി​ലാ​ണ് അ​തി​ജീ​വ​ന സാ​ധ്യ​ത കൂ​ടു​ന്ന​ത്. സ്ത​നാ​ർ​ബു​ദം മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലേ​ക്കു ബാ​ധി​ക്കാ​ത്ത​വ​രി​ലും അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും.

ബ്ര​സ്റ്റ് പ്രി​സ​ർ​വേ​ഷ​ൻ

ബ്ര​സ്റ്റ് പ്രി​സ​ർ​വേ​ഷ​ൻ(​സ്ത​നം നി​ല​നി​ർ​ത്തി​ത്ത​ന്നെ സ്ത​നാ​ർ​ബു​ദ​ത്തി​നു സ​ർ​ജ​റി ന​ട​ത്തു​ന്നു), ബ്ര​സ്റ്റ് റീ​ക​ണ്‍​സ്ട്ര​ക്്ഷ​ൻ(​സ്ത​ന പു​ന​ർ​നി​ർ​മാ​ണം), കോ​സ്മെ​റ്റി​ക് കാ​ൻ​സ​ർ സ​ർ​ജ​റി(​സ്ത​ന​സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന സ​ർ​ജ​റി) എ​ന്നി​വ​യാ​ണ് ബ്ര​സ്റ്റ് കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തെ ആ​ധു​നി​ക രീ​തി​ക​ൾ. സ്ത​നാ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യാ​യി സ്ത​നം നീ​ക്കം ചെ​യ്യ​ൽ സ​ർ​ജ​റി​ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം കിട്ടി​യാ​ലു​ട​ൻ ര​ണ്ടാ​മ​തൊ​രു അ​ഭി​പ്രാ​യ​ത്തി​നു കൂ​ടി കാ​തോ​ർ​ക്ക​ണം.

സ്ത​നം നി​ല​നി​ർ​ത്തി​ത്ത​ന്നെ സ്ത​നാ​ർ​ബു​ദ​ത്തി​നു ന​ട​ത്തു​ന്ന സ​ർ​ജ​റി​ക്കാ​ണ് (തോ​മ​സ് ടെ​ക്നി​ക്)​ഇ​ന്നു പ്ര​ചാ​ര​മേ​റു​ന്ന​ത്. സാ​ധ്യ​മാ​യ എ​ല്ലാ കേ​സു​ക​ളി​ലും സ്ത​നം നി​ല​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തു​മാ​ത്രം വ്യാ​പി​ച്ച കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ന്നു. പ​ര​ന്പ​രാ​ഗ​ത സ​ർ​ജ​റി മാ​സെ​ക്ടോ​മി ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ പ​ഴ​ഞ്ച​നാ​യി മാ​റി​യി​രി​ക്കു​ന്നു. മാ​സെ​ക്ട​മി​ക്കു വി​ധേ​യ​മാ​യ​വ​ർ​ക്കും സെ​ക്ക​ൻ​ഡ​റി ബ്ര​സ്റ്റ് റീ ​ക​ണ്‍​സ്ട്ര​ക്ഷ​നു​ള​ള സം​വി​ധാ​ന​വും ഇ​ന്നു നി​ല​വി​ലു​ണ്ട്.

വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088