അമിത രക്തസമ്മർദം വില്ലനാകുന്പോൾ...
ഓ​രോ വ്യ​ക്തി​യി​ലെ​യും ഹൃദ്രോഗ അപകടസാധ്യത അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​ല​യി​രു​ത്താ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മാ​ർ​ഗ​രേ​ഖ​ക​ളി​ൽ എ​ല്ലാം​ത​ന്നെ പ്രാ​യം, ലിം​ഗം, പ്ര​ഷ​ർ, പു​ക​വ​ലി, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ല നൂ​ത​ന ആ​പ​ത്ഘ​ട​ക​ങ്ങ​ളും പു​തു​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി. ​റി​യാ​ക്റ്റീ​വ് പ്രോ​ട്ടീ​ൻ, പാ​ര​ന്പ​ര്യ പ്ര​വ​ണ​ത, മ​നോ​സം​ഘ​ർ​ഷം, ഹീ​മോ​ഗ്ലോ​ബി​ൻ എ 1 സി ഇ​വ​യെ​ല്ലാം ഓ​രോ ത​ര​ത്തി​ൽ ഹൃ​ദ്യോ​ഗ​സാ​ധ​ത​യെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്നു.

പാരന്പര്യ പ്രവണത നിയന്ത്രണാതീതം

അ​പ​ക​ട ​ഘ​ട​ക​ങ്ങ​ളു​ടെ പ്ര​സ​ക്തി വി​ല​യി​രു​ത്താ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം​ ചെ​യ്യ​പ്പെ​ട്ട പ​ഠ​നം ‘ഫ്രാ​മി​ങ്ങാം ഹാ​ർ​ട്ട് സ്റ്റ​ഡി’​യാ​ണ്. 1948-ലാ​ണ് ഈ ​പ​ഠ​ന​മാ​രം​ഭി​ച്ച​ത്. 52 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 27,000 ആ​ൾ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​തി​ബൃ​ഹ​ത്താ​യ മ​റ്റൊ​രു പ​ഠ​ന​ത്തി​ൽ (ഇ​ന്‍റ​ർ​ഹാ​ർ​ട്ട്) ഒ​ൻ​പ​ത് ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ (പു​ക​വ​ലി, ര​ക്താ​തി​മ​ർ​ദം, പ്ര​മേ​ഹം, ദു​ർ​മേ​ദ​സ്, വ്യാ​യ​മ​ക്കു​റ​വ്, ഭ​ക്ഷ​ണ​ശൈ​ലി, കൊ​ള​സ്ട്രോ​ൾ, മ​ദ്യം, സ്ട്രെ​സ്) അ​തി​പ്ര​സ​രം 90 ശ​ത​മാ​ന​ത്തോ​ളം ഹൃ​ദ്രോ​ഗ​മു​ണ്ടാ​ക്കാ​ൻ ഹേ​തു​വാ​കു​ന്നു​വെ​ന്നു തെ​ളി​ഞ്ഞു. ആ​പ​ത്ഘ​ട​ക​ങ്ങ​ളി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​ര​ന്പ​ര്യ​പ്ര​വ​ണ​ത നി​യ​ന്ത്ര​ണാ​തീ​ത​മാ​യി നി​ല​കൊ​ള്ളു​ന്നു. മ​റ്റ് ആ​പ​ത്ഘ​ട​ക​ങ്ങ​ളെ സ​മ​യോ​ചി​ത​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​വ​ഴി 90 ശ​ത​മാ​നം​വ​രെ ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ പി​ടി വി​ട്ടു​നി​ൽ​ക്കാം.

അമിത രക്തസമ്മർദം

കോ​വി​ഡ്-19 വ്യാ​പ​ന​കാ​ല​ത്തു മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​രു​ണ്ട്. അ​മി​ത ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്ക​പ്പെ​ടാ​തെ​പോ​യാ​ൽ അ​തും ഹാ​ർ​ട്ട​റ്റാ​ക്ക്, ഹൃ​ദ​യ പ​രാ​ജ​യം, സ്ട്രോ​ക്ക്, വൃ​ക്ക​പ​രാ​ജ​യം, അ​ന്ധ​ത, മ​റ​വി​രോ​ഗം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ളി​ലേ​ക്കും രോ​ഗി​യെ വ​ലി​ച്ചി​ഴ​യ്ക്കു​ന്നു.


പ്ര​ഷ​ർ ചി​കി​ത്സ​ക്കാ​യി വി​പ​ണി​യി​ൽ നി​ര​വ​ധി മ​രു​ന്നു​ക​ൾ സു​ല​ഭ​മാ​ണെ​ങ്കി​ലും സ​മു​ചി​ത​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഈ ’​നി​ശ​ബ്ദ കൊ​ല​യാ​ളി’​യു​ടെ പി​ടി​വി​ട്ടു നി​ൽ​ക്കു​ന്ന​തു​ത​ന്നെ ഉ​ചി​തം. അ​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ൾ:

1. സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക. ക​റി​യു​പ്പ് കു​റ​ഞ്ഞ, ഇ​ന്തു​പ്പ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​മു​റ​ക​ൾ​ക്കു പ്രാ​മു​ഖ്യം കൊ​ടു​ക്കു​ക.
2. കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ എ​യ്റോ​ബി​ക് വ്യാ​യാ​മ​മു​റ​ക​ൾ പ​രി​ശീ​ലി​ക്കു​ക. (ന​ട​ത്തം, ജോ​ഗിം​ഗ്, സൈ​ക്ലിം​ഗ്, നീ​ന്ത​ൽ, ഡാ​ൻ​സിം​ഗ്.
ദി​വ​സേ​ന കു​റ​ഞ്ഞ​ത് 30-45 മി​നി​ട്ട് വ്യാ​യാ​മം ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​മെ​ങ്കി​ലും ചെ​യ്യു​ക.
3. ശ​രീ​ര​ഭാ​രം സ​ന്തു​ലി​ത​മാ​ക്കു​ക. ബി​എം​ഐ 25-ൽ ​താ​ഴെ നി​ല​നി​ർ​ത്ത​ണം. 25-ൽ ​കൂ​ടി​യാ​ൽ അ​മി​ത​ഭാ​ര​വും 30-ൽ ​കൂ​ടി​യാ​ൽ ദു​ർ​മേ​ദ​സു​മാ​യി. പൊ​ക്ക​വും ഭാ​ര​വും ത​മ്മി​ലു​ള്ള അ​നു​പാ​ത​മാ​ണ് ബോ​ഡി- മാ​സ് ഇ​ൻ​ഡ​ക്സ്.
4. മ​ദ്യ​പാ​നം പ്ര​ഷ​ർ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.
4. പു​ക​വ​ലി​ക്കു​ന്പോ​ൾ ര​ക്താ​തി​സ​മ്മ​ർ​ദം കു​തി​ച്ചു​യ​രു​ന്നു.
6. സ്ട്രെ​സ് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ സ്ഥി​ര​മാ​യ അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​മാ​ണ് ഫ​ലം. സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് തെ​റാ​പ്പി ഏ​റെ പ്ര​ധാ​നം.
ദി​വ​സേ​ന 7-8 മ​ണി​ക്കൂ​ർ ഉ​റ​ങ്ങ​ണം. ഉ​റ​ക്ക​ക്കു​റ​വ് പ്ര​ഷ​ർ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​ണ്. (തുടരും)

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി
എറണാകുളം