പുകവലിയും കാൻസറും
Tuesday, June 1, 2021 4:11 PM IST
പുകവലിയും കാൻസറും

കാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു.
* അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും.
* സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ * ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ​

കാൻസർ സൂചനകൾ

പു​ക​വ​ലി​ക്കാ​ർ​ക്ക് നി​ര​വ​ധി അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ കിട്ടാ​റു​ണ്ട്. അപ്പോഴെ​ങ്കി​ലും പു​ക​വ​ലി നി​ർ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ൽ അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും.

ഈ​സോ​ഫാ​ഗ​സ്, ആ​മാ​ശ​യം
* വി​ശ​പ്പി​ല്ലാ​യ്മ * ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു വി​ഷ​മം

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ
* ക​ഴു​ത്തി​ൽ ത​ടി​പ്പു​ക​ൾ, മു​ഴ​ക​ൾ

ശ്വാസകോശ അർബുദം
* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ, *ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം

ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.

പരോക്ഷപുകവലി

സി​ഗ​ര​റ്റിന്‍റെ പു​ക​യു​ന്ന അ​ഗ്ര​വും വായുവിൽ ക​ല​രു​ന്ന വി​ഷ​ലി​പ്ത​മാ​യ പു​ക​യും പു​ക വ​ലി​ക്കാ​ത്ത​വ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

* സ്ട്രോ​ക്ക്, ഹൃ​ദ​യാ​ഘാ​തം, കൊ​റോ​ണ​റി ഹാ​ർട്ട് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത .

പു​ക​വ​ലി​ക്കുന്നവരുടെ മ​ക്ക​ൾ​ക്ക്

ചു​മ, ശ്വാ​സം​മു​ൽ, ആ​സ്ത്്മ, ന്യു​മോ​ണി​യ, ബ്രോ​ങ്കൈ​റ്റി​സ്, ചെ​വി​യി​ൽ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത


ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ പുക ശ്വസിച്ചാൽ
* ചെവിയിൽ അ​ണു​ബാ​ധ, * ആ​സ്ത്്മ

പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ

പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കൊപ്പം നമ്മു​ടെ കുട്ടി​ക​ളും അവയ്ക്ക് അ​ടി​മ​ക​ളാവു​ക​യാ​ണ്. അതൊരു സാമൂഹിക പ്രശ്നമായി വളർന്നിരിക്കുന്നു. നാ​ലും കൂട്ടി​യു​ള്ള മു​റു​ക്ക്്, പാ​ൻ​പ​രാ​ഗ്, ത​ന്പാ​ക്ക്... തു​ട​ങ്ങി​യ പു​ക​യി​ല്ലാ​ത്ത (smokeless tobacco) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ആരോഗ്യജീവിതത്തിനുവി​നാ​ശ​കാ​രി​ക​ൾ ത​ന്നെ.

തെറ്റു തിരുത്താം

പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്നു. പ​റ​യു​ം​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല പു​ക​വ​ലി ഉപേക്ഷിക്കൽ. പ​ക്ഷേ, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തു പ്ര​യാ​സ​മു​ള​ള കാ​ര്യ​മ​ല്ല. പു​ക​വ​ലി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പ്രി​യ​പ്പെ​വ​രു​ടെ​കൂ​ടി ആ​രോ​ഗ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാം. സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്പോ​ഴാ​ണ് ഒ​രാ​ൾ ഹീ​റോ ആ​കു​ന്ന​ത്. തെ​റ്റു തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്തോ​ളം വ​ലി​യ ഒ​രു സീ​റോ ത​ന്നെ. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​ർ​ത്താം. ന​മു​ക്കും ഹീ​റോ​യാ​വാം.

വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്,കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088