പെർഫക്ട് ഓകെ ആകാൻ പിടിവാശി വേണ്ട!
തലവേദനയ്ക്കു പിന്നിൽ - 2

ത​ല​വേ​ദ​ന ഒ​രു പ്ര​ശ്ന​മാ​കു​ന്ന​വ​രി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ൽ പേ​രി​ലും ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ൽ ഒ​രു മ​രു​ന്നും ഫ​ല​പ്ര​ദ​മാ​യി കാ​ണാ​റി​ല്ല. കു​റ​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​താ​യി കാ​ണാ​റു​ള്ള​ത് പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ ചെ​റി​യ മാ​ത്ര​യി​ൽ കൊ​ടു​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ​ക്ക് പ്ര​തി​വി​ധി ആ​കു​ന്നി​ല്ല. അ​വ​യെ​ല്ലാം ത​ൽ​ക്കാ​ല​ശാ​ന്തി​ക്കു മാ​ത്രം സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്.

വേദനകളുടെ ലിസ്റ്റ്!

മാ​ന​സി​ക സം​ഘ​ർ​ഷം കാ​ര​ണം നീ​ണ്ട കാ​ല​മാ​യി ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ചി​കി​ത്സ​യു​ടെ ഒ​പ്പം മ​ന:​ശാ​സ്ത്ര സ​മീ​പ​നം കൂ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് എ​ങ്കി​ൽ ത​ല​വേ​ദ​ന​യി​ൽ നി​ന്നു​ള്ള മോ​ച​നം എ​ളു​പ്പം സാ​ധ്യ​മാ​കു​ന്ന​താ​യി​രി​ക്കും.

താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശീ​ലി​ക്കുന്ന​വ​രി​ൽ ചി​ല​പ്പോ​ൾ ത​ല​വേ​ദ​ന കു​റ​യാ​വു​ന്ന​താ​ണ്.

• പ​തി​വാ​യി ചെ​യ്തു​വ​രു​ന്ന അ​ധ്വാ​നം അ​ൽ​പം കു​റ​യ്ക്കു​ക • വി​ശ്ര​മി​ക്കാ​നാ​യി കു​റ​ച്ച് സ​മ​യം ദി​വ​സ​വും ക​ണ്ടെ​ത്തു​ക • ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പെ​ർ​ഫെ​ക്ട് ആ​യി ത​ന്നെ ചെ​യ്ത് തീ​ർ​ക്ക​ണം എ​ന്ന പി​ടി​വാ​ശി ഉ​ണ്ടെ​ങ്കി​ൽ അ​ത് ന​ല്ല​ത​ല്ല എ​ന്ന് അ​റി​യു​ക.

മാ​ന​സി​ക സം​ഘ​ർ​ഷം​മൂ​ലം നീ​ണ്ട കാ​ല​മാ​യി ത​ല​വേ​ദ​ന​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ, പ​തി​വാ​യി അ​വ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി ഒ​രു പ​ട്ടി​ക​യാ​യി എ​ഴു​തി വെ​യ്ക്കു​ക. ഏ​ത് കാ​ര്യം ചെ​യ്യു​മ്പോ​ഴാണു‌ ത​ല​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തെന്ന് മ​നസി​ലാ​ക്കാ​ൻ അ​തു സ​ഹാ​യി​ക്കും.

തലവേദനയ്ക്കു മുന്നേ

മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​റ​യു​ന്ന​ത് പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളു​ടെ സം​ഖ്യ ഇ​ര​ട്ടി​യാ​ണ് എ​ന്നാ​ണ്. മൈ​ഗ്രേ​ൻ അ​നു​ഭ​വി​ക്കു​ന്ന കു​റെ പേ​ർ​ക്ക് ത​ല​വേ​ദ​ന വ​രു​ന്ന​തി​ന് മു​ൻ​പാ​യി കാ​ഴ്ച​യ്ക്ക് മ​ങ്ങ​ൽ ഉ​ണ്ടാ​കു​ന്ന​താ​ണ്. മൈ​ഗ്രേ​ൻ അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ ആ​കു​മ്പോ​ൾ രോ​ഗി​ക​ളി​ൽ മ​നം​പു​ര​ട്ട​ലും ഛർ​ദ്ദി​യും ഉ​ണ്ടാ​കു​ന്ന​താ​ണ്. മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന​യു​ടെ കാ​ര​ണ​മാ​യി പ​ല​രും പ​ല കാ​ര്യ​ങ്ങ​ളും പ​റ​യാ​റു​ണ്ട്.


വികാരങ്ങൾ അടിച്ചമർത്തുന്പോൾ

വ്യക്തിത്വ പ്രശ്നങ്ങളും വ്യ​ക്തി​കൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​വൂം മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട് എ​ന്നാ​ണ് കൂ​ടു​ത​ൽ പേ​രും ക​രു​തുന്നത്. വ​ലി​യ വ​ലി​യ മോ​ഹ​ങ്ങ​ൾ, പ​രു​ക്ക​ൻ സ്വ​ഭാ​വം, സ​ഹി​ഷ്ണു​ത കു​റ​വാ​യി​രി​ക്കു​ക, ശ​ത്രു​താ മ​നോ​ഭാ​വം, വി​കാ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്തി വെ​യ്ക്കു​ക എ​ന്നി സ്വ​ഭാ​വ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന കാ​ണാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും എ​ന്ന് പ​റ​യാ​റു​ണ്ട്. മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ പേ​രി​ലും അ​ൻ​പ​ത് വ​യ​സ്സ് ആ​കു​ന്ന​തോ​ടെ പ്ര​ശ്നം ത​നി​യെ മാ​റാ​റു​ണ്ട്.

അലർജി

അ​ല​ർ​ജി മൂ​ലം ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രാ​റു​ണ്ട്. ചി​ല പ്ര​ത്യേ​ക കാ​ലാ​വ​സ്ഥ​യി​ലോ നീ​ണ്ടു​നി​ൽ​ക്കു​ന്ന മൂ​ക്ക​ട​പ്പ്, ച​ർ​മ്മ​രോ​ഗ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ജ​ല​ദോ​ഷം എ​ന്നി​വ ഉ​ള്ള​വ​രി​ലോ ത​ല​വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ൾ അ​ല​ർ​ജി കാ​ര​ണ​മാ​ണോ എ​ന്ന് സം​ശ​യി​ക്കാ​വു​ന്ന​താ​ണ്.

കണ്ണുകളിൽ

ക​ണ്ണു​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തിന്‍റെ ഫ​ല​മാ​യും ​കു​റേ പേ​രി​ൽ ത​ല​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്. ശ​രി​യാ​യ കാ​ഴ്ച ല​ഭി​ക്കു​ന്ന​തി​ന് യോ​ജി​ച്ച ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ക​യും ക​ണ്ണു​ക​ൾ​ക്ക് ഡോ​ക്ട​ർ പ​റ​ഞ്ഞ് ത​രു​ന്ന വ്യാ​യാ​മ​ങ്ങ​ൾ ശീ​ലി​ക്കു​ക​യും ചെ​യ്താ​ൽ ഇ​ങ്ങ​നെ​യു​ള്ള ത​ല​വേ​ദ​ന മാ​റു​ന്ന​താ​ണ്.

ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​ത് ഏ​ത് പ്രാ​യ​ക്കാ​രാ​യാ​ലും ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും രോ​ഗ​ശ​മ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ചി​കി​ത്സ​യും ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393