കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള മുന്നറിയിപ്പ്; ഫാസ്റ്റ് ഫുഡ് ദോഷം ചെയ്യും
കൗ​മാ​ര​പ്രാ​യ​ത്തി​ലെ ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ​ക്ഷേ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​കി​ച്ചും യു​വ​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യും ഫാ​സ്റ്റ് ഫു​ഡി​നോ​ടാ​ണ് താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​ത്. എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ ത​ര​ത്തി​ലു​ള്ള സ​മീ​കൃ​താ​ഹാ​രം ശീ​ലി​ക്കു​ന്ന​ത് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു.

സ​മീ​കൃ​താ​ഹാ​രം

പ്ര​ധാ​ന പോ​ഷ​ക​മൂ​ല്യ​ങ്ങ​ളാ​യ അ​ന്ന​ജം, കൊ​ഴു​പ്പ്, മാം​സ്യം, ധാ​തു​ല​വ​ണ​ങ്ങ​ൾ എ​ന്നി​വ ശ​രി​യാ​യ അ​ള​വി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഭ​ക്ഷ​ണ​ക്ര​മ​ത്തെ​യാ​ണ് സ​മീ​കൃ​താ​ഹാ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഓ​രോ പ്രാ​യ​ത്തി​ലും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പ്ര​ധാ​ന പോ​ഷ​ക​ങ്ങ​ളു​ടെ അ​ള​വ് അ​താ​യ​ത് ഞ​ഉ​അ(​ഞ​ല​രീാാ​ലി​റ​ല​റ ഉ​ശ​ല​മേൃ്യ അ​ഹ​ഹീം​മി​ര​ല) ഇ​പ്ര​കാ​ര​മാ​ണ്.

പ്ര​ധാ​ന പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ

അ​ന്ന​ജം

ത​ല​ച്ചോ​റി​നും പേ​ശി​ക​ൾ​ക്കും ഉൗ​ർ​ജം ന​ൽ​കു​ന്ന പ്ര​ധാ​ന പോ​ഷ​ക​മൂ​ല്യ​മാ​ണ് അ​ന്ന​ജം. ധാ​ന്യ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ കൂ​ടു​ത​ലാ​യി അ​ന്ന​ജം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ധാ​ന്യ​ങ്ങ​ളെ ത​വി​ടു​ള്ള​വ​യും ത​വി​ടു നീ​ക്കം ചെ​യ്ത​വ​യും(​റി​ഫൈ​ൻ​ഡ് ഫ്ളോ​ർ ഉ​ദാ- മൈ​ദ) ത​രം​തി​രി​ക്കാം. റി​ഫൈ​ൻ​ഡ് ഫ്ളോ​റി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കൊ​ണ്ട് അ​ർ​ബു​ദം, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​യ പൊ​ണ്ണ​ത്ത​ടി, ഹൃ​ദ്രോ​ഗം എ​ന്നി​വ ഉ​ണ്ടാ​കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​വ​തും ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ത​വി​ട് അ​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.

മാം​സ്യം

പേ​ശി​ക​ളു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും മാം​സ്യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഘ​ട​ക​മാ​ണ്. വി​റ്റാ​മി​ൻ, ഹോ​ർ​മോ​ണ്‍, എ​ൻ​സൈ​മു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു. സോ​യ, പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും, മ​ത്സ്യം, മു​ട്ട​യു​ടെ വെ​ള്ള, ന​ട്സ് എ​ന്നി​വ​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള മാം​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഇ​വ​യി​ലേ​തെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണം.

കൊ​ഴു​പ്പ്

ന​ല്ല കൊ​ഴു​പ്പ് ശ​രീ​ര​ത്തി​ന് ഉൗ​ർ​ജ​വും അ​തു​പോ​ലെ​ത്ത​ന്നെ ഋ​ലൈി​ശേ​മ​ഹ എ​മ്േ​യേ അ​ര​ശ​റെ(​ഋ​എ​അ) പ്ര​ദാ​നം ചെ​യ്യു​ന്നു. കൊ​ഴു​പ്പി​നെ ത​ന്നെ പൂ​രി​ത കൊ​ഴു​പ്പ്, അ​പൂ​രി​ത കൊ​ഴു​പ്പ് എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ക്കാം.


കൊ​ഴു​പ്പു കു​റ​വു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ

* കൊ​ഴു​പ്പു കു​റ​ഞ്ഞ പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ

* കൊ​ഴു​പ്പു കു​റ​ഞ്ഞ മാം​സാ​ഹാ​രം

* പു​റം​തൊ​ലി നീ​ക്കം ചെ​യ്ത പോ​ൾ​ട്രി(​കോ​ഴി, താ​റാ​വ്, ട​ർ​ക്കി)

* തൊ​ലി​യോ​ടു​കൂ​ടി​യ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ

മി​ത​പ്പെ​ടു​ത്തു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യേ​ണ്ട കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ

* ക​ര​ൾ

* മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു

* കൊ​ഴു​പ്പു കൂ​ടു​ത​ലു​ള്ള പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും

* എ​ണ്ണ​യി​ൽ പൊ​രി​ച്ച​തും വ​റു​ത്ത​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ

* ബേ​ക്ക​റി​ക​ൾ സാ​ധ​ന​ങ്ങ​ൾ, പേ​സ്ട്രി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ

ധാ​തു​ല​വ​ണ​ങ്ങ​ൾ

ന​മ്മു​ടെ ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​ൽ ധാ​തു​ല​വ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് മ​റ്റു പോ​ഷ​ക മൂ​ല്യ​ങ്ങ​ളെ​പ്പോ​ലെ​ത്ത​ന്നെ ശ​രീ​ര​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കും. പ​ച്ച​ക്ക​റി​ക​ളി​ലും പ​ഴ​വ​ർ​ഗ​ങ്ങ​ളി​ലും ധാ​തു​ല​വ​ണ​ങ്ങ​ൾ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി

*വ്യാ​യാ​മം പ​തി​വാ​ക്കു​ക. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും കാ​യി​കാ​ധ്വാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക.

* ദി​വ​സേ​ന​യു​ള്ള കാ​യി​കാ​ധ്വാ​നം നി​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​രം ശ​രി​യാ​യി നി​ല​നി​ർ​ത്തും. ശാ​രീ​രി​ക​മാ​യും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യു​മു​ള്ള പൂ​ർ​ണ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യും.

* അ​മി​താ​ഹാ​രം ഒ​ഴി​വാ​ക്കു​ക

* ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ മാ​ന​സി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ക. മാ​ന​സി​ക സ​മ്മ​ർ​ദ​മു​ള്ള വ്യ​ക്തി ഭ​ക്ഷ​ണം അ​മി​ത​മാ​യോ തീ​രെ കു​റ​വാ​യോ ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത കാ​ണി​ക്കാ​റു​ണ്ട്.

* സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം

* നാ​ര​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.

ത​യാ​റാ​ക്കി​യ​ത്- സീ​മ