ഒ.ആര്.എസില്‍ എന്തെല്ലാം? ഒ.ആര്.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ.ആര്.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.
ഛര്‍ദ്ദി ഉണ്ടെങ്കിൽ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ
അളവിലും ഇടവേളകളിലും ഒ.ആര്. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി
ഉണ്ടെങ്കില്‍ അല്‍പ്പാല്‍പ്പമായി ഒ.ആര്.എസ്. ലായനി നല്‍കണം.
അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി
കാണപ്പെടുന്നത്.
നിർജ്ജലീകരണ ലക്ഷണങ്ങൾ - ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം.
വയറളിക്ക രോഗങ്ങളുടെ തുടക്കത്തിൽ തന്നെ ഒ. ആർ. എസ്. നൽകിയാൽ രോഗികളെ നിർജ്ജലീകരണമുണ്ടാകുന്നതിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. (തുടരും)
വിവരങ്ങൾ:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.