ചർമത്തിന് നിറം നൽകുന്ന മെലാനിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് കോശങ്ങളെ നമ്മുടെ ശരീരം തന്നെ നശിപ്പിക്കുന്ന ഒരു അസുഖമാണിത്. ഇതിനെ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നാണു വിളിക്കുന്നത്.
രോഗം ബാധിച്ച ഭാഗത്തിന്റെ സമീപഭാഗങ്ങളിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചികിത്സയാണ് ഇവിടെ നൽകേണ്ടത്.
താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ടാക്രോലിമുസ് ഫലപ്രദമല്ലെങ്കിൽ താങ്കൾക്ക് ഗുണം ലഭിക്കാവുന്ന തരത്തിലുള്ള പുതുതലമുറ തന്മാത്രകൾ അടങ്ങിയ ലേപനങ്ങളും ഉള്ളിൽ കഴിക്കാവുന്ന മരുന്നുകളും ലഭ്യമാണ്.
ക്ഷമയോടെ ചികിത്സയ്ക്ക് വിധേയനാവുക എന്നാണ് എനിക്ക് ഈ വിഷയത്തിൽ നിർദേശിക്കാനുള്ളത്.
വിവരങ്ങൾ:
ഡോ. ജയേഷ് പി (MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല
ഫോൺ: 0490 2316330