കണ്ണുകൾക്കു ചുറ്റും കറുപ്പുനിറം
ഞാൻ 45 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. എൻറെ രണ്ടു കണ്ണുകൾക്കു ചുറ്റും വല്ലാത്ത കറുപ്പുനിറമാണ്. ഞാൻ സാമാന്യം വെളുത്ത നിറമുള്ളയാളാണ്.
രഞ്ജിനി ഇരിട്ടി

നിരവധി കാരണങ്ങൾകൊണ്ട് താങ്കൾക്കുള്ളതുപോലെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം. മാനസികസമ്മർദം, കണ്ണിന് സ്ഥിരമായി സ്ട്രെയിൻ ഉണ്ടാവുക (എന്നും കംപ്യൂട്ടർ സ്ക്രീനിന് മുന്നിലിരിക്കുക, സ്ഥിരമായി മൊബൈൽ ഉപയോഗിക്കുക) ഉറക്കക്കുറവ്, ശരീരം വല്ലാതെ ക്ഷീണിക്കുക, കരൾ സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾ, മാസമുറയിലുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. യഥാർഥ കാരണം കണ്ടെത്തി ചികിത്സ തേടുക.