വേദനയ്ക്ക് പരിഹാരമുണ്ടോ?
Wednesday, July 11, 2018 3:09 PM IST
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോള്‍ ശക്തമായ വേദനയുണ്ടാകുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ?

=പുറം ചര്‍മ്മം ഇറുകിയിരിക്കുന്നതോ ചില ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നിലേക്കു വലിയാത്തതോ ആയിരിക്കാം കാരണം. ഭാര്യയുടെ യോനിയുടെ മുന്‍ഭാഗത്ത് മരവിപ്പ് അനുഭവപ്പെടുന്നതുമൂലം അകത്തേക്കു പ്രവേശിക്കുമ്പോള്‍ പുരുഷ പങ്കാളിയേക്കാള്‍ സ്ത്രീക്ക് വേദനാജനകമായിരിക്കും. ഇത് ഭയത്തെ തുടര്‍ന്നു മാത്രം ഉണ്ടാകുന്ന ഒന്നാണ്. ബന്ധപ്പെടലിനെക്കുറിച്ചും ബാഹ്യ കേളികളെക്കുറിച്ചുമുള്ള അവബോധത്തിന്റെ കുറവാണ് പലപ്പോഴും ഈയൊരു സാഹചര്യത്തിനിടയാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിനു ശേഷവും പുരോഗതിയില്ലെങ്കില്‍ ഒരു ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക.