1980കളിലില്ലാത്ത വിധം വന്ധ്യതാ ചികിത്സ വേണ്ടി വരുന്നതിന്റെ ഒരു കാരണം ജീവിതശൈലി പ്രശ്നങ്ങള്‍ തന്നെയാണ്. അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയും അണ്ഡോത്പാദന പ്രശ്നങ്ങളുമൊക്കെ സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
ഭയം, ആശങ്കകൾ.... അണുകുടുംബത്തില്‍ പലപ്പോഴും അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതിയായി വളര്‍ന്നു വരുന്ന കുട്ടിക്ക് കൂട്ടുകുടുംബത്തില്‍ മറ്റു കുടുംബാംഗങ്ങളോടൊത്ത് വളരുന്ന കുട്ടികളുടെ മനഃസാന്നിധ്യവും പാകതയും കാണാറില്ല.
പ്രസവമുറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയചകിതരാകുന്ന പെണ്‍കുട്ടികളെയാണ് കണ്ടുവരുന്നത്. ഇതേ ഭയം അവരുടെ അമ്മമാരെയും കുടുംബാംഗങ്ങളെയും ബാധിക്കുന്നു. പ്രസവം എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല എന്നതും ചിലപ്പോള്‍ ചെറിയ വേദന ദിവസങ്ങളോളം കണ്ടതിനുശേഷമായിരിക്കും യഥാര്‍ഥ പ്രസവവേദന ആരംഭിക്കുക എന്നതും ഗര്‍ഭിണികള്‍ മനസിലാക്കണം.
ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ പ്രസവത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിച്ചെന്നു വരില്ല. ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് നല്ല തീരുമാനം. പ്രസവമുറിയില്‍ ഗര്‍ഭിണിയും ബന്ധുക്കളും കാണിക്കുന്ന ആശങ്ക ഒരു പരിധിവരെ സാംക്രമികമാണ്. അത് പതുക്കെ ഡോക്ടര്‍മാരിലേക്കും പകരും. പരിണിതഫലം ഒരു സിസേറിയന് ആയിരിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.