സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡിമാൻഡ്. കേരളസ്റ്റൈലിലുള്ള വേഷങ്ങൾക്കൊപ്പം ഇവ അണിഞ്ഞാൽ സൂപ്പർലുക്കാണ്. പാലയ്ക്കാ മാലകളിലും വളകളിലും സാധാരണ കാണാറുളള കല്ലുകളിൽ പുതുമ വന്നുകഴിഞ്ഞു.

പച്ചക്കല്ലുകൾക്കു പകരം മെറൂൺ, വയലറ്റ്, മെജന്ത, ചുവപ്പ് നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച പാലയ്ക്കാ മാലയ്ക്കും വളകൾക്കും കമ്മലിനും മോതിരത്തിനുമൊക്കെയാണ് ആവശ്യക്കാർ ഏറെയും.

മുല്ലമൊട്ടു മാല, കാശുമാല, ഇളക്കത്താലി, അവിൽമാല, കരിമണിമാല, ലക്ഷ്മിമാല, ദശാവതാരം മാല ഇവയെല്ലാം ട്രഡീഷണൽ ആഭരണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.