മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്ലീം വധുവാണ്് വിവാഹത്തിന് ലാച്ച തെരഞ്ഞെടുക്കുന്നത്്.

പീച്ച്, ഡാർക്ക് മെറൂൺ, റെഡ് തുടങ്ങിയ കളറുകളാണ് മുസ്്ലീം വധുവിന് പ്രിയപ്പെട്ടത്. ലാച്ചയോടുള്ള ഇഷ്‌ടം ഒളിമങ്ങാതെ നിൽക്കുന്നു. സ്റ്റോൺ വർക്കാണ് ലാച്ചയ്ക്ക് ഭംഗി വർധിപ്പിക്കുന്നത്. ഹെവി സ്റ്റോൺ വർക്കാണ് ലാച്ചയിൽ ചെയ്യുന്നത്. ഇതിന്റെ വില 19595 രൂപ വരും.


സ്റ്റോൺ വർക്കിനൊപ്പം വെൽവെറ്റ് കൂടി വരുമ്പോൾ ലാച്ചയുടെ ഭംഗി വർധിക്കുന്നു. സാധാരണ ലാച്ചയ്ക്ക് ഷോൾ സപ്പറേറ്റഡാണ്. സ്കർട്ടിനൊപ്പം അറ്റാച്ച് ചെയ്താണ് ഈ ലാച്ചയുടെ ഷോൾ വന്നിരിക്കുന്നത്. വയലറ്റും പീച്ച് കളറും സ്കർട്ടിലെയും ബ്ലൗസിലെയും വെൽവറ്റ് ബോർഡറും കൂടി ചേരുമ്പോൾ ലാച്ചയുടെ ഭംഗി ഇരട്ടിക്കും.