? കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടോ
= തീർച്ചയായും. മൊബൈൽ ഫോണിലൂടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവിടെ കൂടുതലായും നടക്കുന്നത്.
കേരളത്തിൽ പരാതിക്കാർ കുറവ്
കേരളത്തിൽ പരാതിക്കാരുടെ എണ്ണം കുറവാണ്. കേസും മറ്റുമായി നടക്കാനുള്ള അസൗകര്യം മൂലം പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്ന കാര്യങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയണം.
മൊബൈൽ നമ്പർ ചോർച്ച തടയാം
മൊബൈൽ നമ്പറുകളിലൂടെയാണ് പല തട്ടിപ്പുകളും നടക്കുന്നത്. അപരിചിതർക്ക് ഒരു കാരണവശാലും മൊബൈൽ നമ്പർ നൽകരുത്. പരിചിതമല്ലാത്ത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത്. മൊബൈൽ റീചാർജിന്റെ മറവിൽ നമ്പർ ചോർത്താൻ സാധ്യതയുണ്ടെന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.
മാതാപിതാക്കളും അധ്യാപകരും കേൾക്കൂ...
സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് ഇതിന്റെ ആവശ്യമുണ്ടോയെന്ന് രക്ഷകർത്താക്കൾ ചിന്തിക്കണം. പല സ്കൂളുകളിലും മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്. എങ്കിലും ബാഗിനുള്ളിൽ രഹസ്യമായി മൊബൈൽ ഫോണുകൾ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് അധ്യാപകർ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.
ഇടവേളകളിൽ കുട്ടികൾ കൂട്ടമായിരുന്നു മൊബൈൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർ അത് ചോദ്യം ചെയ്യണം. അത്യാവശ ഘട്ടങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകേണ്ടി വന്നാൽ കാമറ ഫോണുകൾ വാങ്ങിക്കൊടുക്കരുത്. കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.
സ്കൂളുകളിൽ കൂട്ടുകാർ മൊബൈൽ ഫോണിൽ തങ്ങളുടെ ചിത്രങ്ങൾ എടുത്തുവെന്ന് ബോധ്യപ്പെട്ടാൽ അധ്യാപകരെ വിവരം ധരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് അപകീർത്തിപ്പെടുത്തിയാൽ ഉടൻ പോലീസിൽ പരാതി നൽകണം. മൊബൈലിലേക്ക് വരുന്ന അനാവശ്യ കോളുകൾക്കും സംശയങ്ങൾക്കും മറുപടി നൽകാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾ തടയാം
ഇന്റർനെറ്റിൽ വിശ്വസിക്കരുത്. പാസ് വേഡും യൂസർ ഐഡിയും സുരക്ഷിതമാക്കുക. പരിചിതമല്ലാത്ത ഐഡികളിൽ നിന്നു വരുന്ന മെയിലുകൾ തുറക്കരുത്. ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു വരുന്ന ഇ–മെയിലുകളിലെ ചതി മനസിലാക്കുക. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ തെഫ്റ്റും അബ്യൂസ് കേസുകളും നടക്കുന്നതിനാൽ സ്ത്രീകൾ നെറ്റിൽ സ്വന്തം ഫോട്ടോ നൽകരുത്.
? സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ പരാതിപ്പെടുന്നതിനുള്ള ഹെൽപ് ലൈൻ നമ്പറുകൾ
= ഓരോ ജില്ലയിലും കേരള പോലീസിനു കീഴിൽ സൈബർ ക്രൈം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ പരാതി നൽകാം. അല്ലെങ്കിൽ
[email protected] എന്ന മെയിൽ ഐഡിയിലേക്ക് പരാതി നൽകാം. പരാതികൾ 1090, 0484–2382600, 9497976004 എന്നീ നമ്പറുകളിലേക്ക് വിളിച്ചും അറിയിക്കാം.
നൃത്തത്തിലും തിളങ്ങി
മൂന്നു വയസുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ ധന്യയുടെ അരങ്ങേറ്റം ആറാം വയസിലായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുള്ള ധന്യ നിരവധിവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
കുടുംബം
തൃശൂർ പൂങ്കുന്നം പാട്ടത്തിൽ വീട്ടിലാണ് ഞാൻ ജനിച്ചത്. മകൻ പ്രണവ് കാക്കേൾരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സീമ