തുണിയിലെ മാജിക്മുൻകാലങ്ങളിലേത് പോലെ സമ്മർ സ്പ്രിങ് സീസണിൽ ആവശ്യക്കാർ ഏറെയുണ്ടാവുക സോഫ്റ്റ് മെറ്റീരിയൽസിനാണ്. ലേസ്, ടഫേറ്റ, ഷിഫോൺ, ഓപ്പൺവർക്ക്സ് നെറ്റിന്റെ വകഭേദങ്ങളായ ജൂട്ട് നെറ്റിംഗ്, ഷിയർ നെറ്റിംഗ്, ഐലെറ്റ്, വാഷ്ഡ് സിൽക്ക്, കോട്ടൺ വോയിൽ, ക്രോഷെ എന്നിവയായിരിക്കും വരുന്ന സീസണിലെ ഫാഷൻ പ്രേമികളുടെ ഇഷ്‌ട മെറ്റീയിരിയലുകൾ. അതുപോലെ തന്നെ ഫാഷൻ ലോകത്തെ ഏറ്റവും സർഗാത്മകമായ വിഭാഗമാണ് ഗ്രാഫിക്സ്. പാം ട്രീസ്, സ്പാനിഷ് ടൈൽസ്, പോൽക ഡോട്ട്സ്, ഫ്ളോറൽസ്, പാറ്റ്ച്ച് വർക്ക്, ഫോക്ക്ലോറിക്ക് പ്രിന്റ്, കളർ ബ്ലോക്കിംഗ്, പാറ്റേൺ ബ്ലോക്കിംഗ് എന്നിവ അടുത്ത സീസണിൽ വസ്ത്രങ്ങളിൽ നിറഞ്ഞാടുന്ന ട്രെൻഡ് സെറ്ററുകളായിരിക്കും.
വിപണിയിലെ ചില കീ ഐറ്റംസ് ക്രോസ് ഒവർ ടോപും ലാർജ് സ്ലീവ്, ഓഫ് ദ ഷോൾഡർ ടോപ്, ക്രോപിഡ് അല്ലെങ്കിൽ മിഡ്റീഫ് ടോപും ഫുൾ ലെന്ത് സ്കേർട്ട്, കഫ്റ്റൻ രീതിയിലുള്ള മാക്സി ഡ്രസും വൈഡർ സ്ലീവ്, പ്രേരി ഡ്രസും എ ലൈൻ സ്കർട്ട്, പോയറ്റ് ബൗസും ഹൈയർ നെക്ലൈൻ, ഏപ്രോൺ ടോപ്, ബോക്സി ജാക്കറ്റ്, റാപ് സ്കേർട്ട്, സ്ലിപ് ഡ്രസ് തുടങ്ങിയവയാണ് ഇപ്പോൾ വിപണിയിലുള്ള ചില കീ ഐറ്റംസാണ്.
തയാറാക്കിയത്:
അരുൺ ടോംമൃദു മുരളി, ഫ്രീലാൻസ് ഫാഷൻ ഡിസൈനർ/സ്റ്റൈലിസ്റ്റ്, ബംഗളൂരൂ.