രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?
Saturday, June 14, 2025 2:47 PM IST
രക്തം, രക്ത ഉൽപന്നങ്ങൾ (Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാർഗമാണ്.
അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്.
രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും:
1. രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്?
• അപകടാനന്തര രോഗികൾ
• കാൻസർ രോഗികൾ
• ബ്ലഡ് ഡിസോർഡർ രോഗികൾ
• ശസ്ത്രക്രിയ രോഗികൾ
• പ്രീ ടേം കുഞ്ഞുങ്ങൾ
2. ആർക്കാണ് രക്തം ദാനം ചെയ്യാൻ കഴിയുക?
• നല്ല ആരോഗ്യമുള്ള വ്യക്തികൾ
• പ്രായം: 18 - 60 വയസിനു ഇടയിലുള്ളവർ
• ശരീരഭാരം:> 50 കിലോ
• ഹീമോഗ്ലോബിൻ ലെവൽ: പുരുഷന്മാർക്ക് 12 g/dL, സ്ത്രീകൾക്ക് 12.5 g/dL
3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?
• അസാധാരണമായ രക്തസ്രാവം
• ഹൃദയം, വൃക്ക, കരൾ തകരാറ്
• തൈറോയ്ഡ് ക്രമക്കേടുകൾ
• അപസ്മാരം
• മാനസിക വൈകല്യങ്ങൾ
• ക്ഷയം, കുഷ്ഠം, ആസ്ത്മ, കാൻസർ
• ഇൻസുലിൻ ആശ്രിത പ്രമേഹം (Type 1 Diabetes Mellites)
• അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം.
ഒരു വർഷത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
• ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ്, നായ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ.
6 മാസത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവർ.